ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിന് കാത്തിരിപ്പ് നീളുമോ
അബുദാബി ∙ ഗൾഫിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പ് നീളുന്നതു വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികളുടെ ഉപരിപഠനം ബുദ്ധിമുട്ടിലാക്കുന്നു.....

അബുദാബി ∙ ഗൾഫിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പ് നീളുന്നതു വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികളുടെ ഉപരിപഠനം ബുദ്ധിമുട്ടിലാക്കുന്നു. നാട്ടിൽ ഇന്നും വിതരണം നടക്കുമെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് വിവിധ സ്കൂളുകളിൽനിന്നുള്ള വിവരം.
പരീക്ഷാ ബോർഡ് സർട്ടിഫിക്കറ്റ് വിതരണത്തിനു കാലതാമസം വന്നതാണ് ഇതിനു കാരണം. യുഎഇയിൽ മധ്യവേനൽ അവധിക്ക് ജൂൺ 26ന് സ്കൂളുകൾ അടച്ചിരുന്നു. പ്രിൻസിപ്പൽമാർ ഉൾപ്പെടെ ഭൂരിഭാഗം അധ്യാപകരും നാട്ടിലാണ്. ഗൾഫ് സ്കൂൾ പ്രതിനിധികൾ തിരുവനന്തപുരത്തു നേരിട്ടെത്തി പരീക്ഷാ ബോർഡിൽനിന്ന് ഇന്ന് ശേഖരിക്കുന്ന സർട്ടിഫിക്കറ്റ് വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന സ്കൂൾ പ്രിൻസിപ്പൽമാരുടെ വീടുകളിൽ എത്തിക്കും.
തുടർന്ന് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റിൽ ഒപ്പും സീലും രേഖപ്പെടുത്തിയ ശേഷം കുറിയർ വഴി യുഎഇയിലെ സ്കൂളുകളിൽ എത്തിക്കും. ഈ നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നോ രണ്ടോ ആഴ്ച കാലതാമസമുണ്ടാകും. സാധാരണ സ്കൂൾ അടയ്ക്കുന്നതിനു മുൻപ് ജൂണിൽ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നതിനാൽ വിതരണം ചെയ്ത ശേഷമേ അവധിക്കായി പ്രിൻസിപ്പൽമാർ നാട്ടിലേക്കു പോകാറുള്ളൂ.
ഇത്തവണ പരീക്ഷ കഴിഞ്ഞ് രണ്ടര മാസവും ഫലപ്രഖ്യാപനം നടത്തിയിട്ട് ഒന്നര മാസവും പിന്നിട്ടിട്ടും സർട്ടിഫിക്കറ്റ് വിതരണം അനന്തമായി നീളുകയായിരുന്നു. വിദേശ സർവകലാശാലകളിൽ അപേക്ഷ സമർപ്പിക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റ് വേണം.
English Summary: The long wait for higher secondary certificate in gulf makes higher studies difficult for students abroad