കുറഞ്ഞ നിരക്ക് മികച്ച നിലവാരം; കറിവയ്ക്കാൻ ഇഷ്ടം പ്രാദേശിക പച്ചക്കറികൾ
ദോഹ∙ കനത്ത ചൂടിലും വിപണികളിൽ മുടങ്ങാതെ പച്ചക്കറികൾ എത്തിച്ച് പ്രാദേശിക ഫാമുകൾ. ഏകദേശം 20 വ്യത്യസ്ത ഇനം പച്ചക്കറികൾ പ്രതിദിന അടിസ്ഥാനത്തിൽ പ്രാദേശിക ഫാമുകളിൽ നിന്ന് എത്തുന്നുണ്ട്.....

ദോഹ∙ കനത്ത ചൂടിലും വിപണികളിൽ മുടങ്ങാതെ പച്ചക്കറികൾ എത്തിച്ച് പ്രാദേശിക ഫാമുകൾ. ഏകദേശം 20 വ്യത്യസ്ത ഇനം പച്ചക്കറികൾ പ്രതിദിന അടിസ്ഥാനത്തിൽ പ്രാദേശിക ഫാമുകളിൽ നിന്ന് എത്തുന്നുണ്ട്.
സെൻട്രൽ മാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കളിൽ മിക്കവർക്കും പ്രാദേശിക പച്ചക്കറികളോടാണ് പ്രിയമെന്ന് കച്ചവടക്കാരും പറയുന്നു. മിതമായ നിരക്കും നിലവാരവുമാണ് തദ്ദേശീയ പച്ചക്കറികളെ ജനകീയമാക്കുന്നത്. അതേസമയം ശൈത്യകാലത്തെ ലഭ്യതയേക്കാൾ കുറവാണ് ഇപ്പോൾ.
നഗരസഭ മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിച്ചാണ് പ്രാദേശിക ഫാമുകൾ വളപ്രയോഗം. ഇത് ഗുണനിലവാരം കൂട്ടുന്നു. പ്രാദേശിക ഫാമുകളിൽ നിന്നുള്ള കുക്കുംബർ, കാപ്‌സിക്കം, വഴുതനങ്ങ, വെണ്ടയ്ക്ക, സുക്കിനി, മത്തങ്ങ, വെളുത്ത സവാള, കാബേജ്, കോളിഫ്ലവർ, പാഴ്‌സ്‌ലി, മല്ലി തുടങ്ങിയവയെല്ലാം വിപണിയിൽ ലഭ്യമാണ്.
അൽ സെയ്‌ലിയ സെൻട്രൽ മാർക്കറ്റിൽ പ്രാദേശികമായി ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളും പഴങ്ങളുമാണ് കൂടുതലുള്ളത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ പ്രതിദിന വിലവിവര പട്ടിക പ്രകാരമാണ് പച്ചക്കറികളുടെ നിരക്ക്. ഇന്നലെ ഒരു കിലോ കുക്കുംബറിന് 3.50 റിയാൽ, വഴുതനങ്ങ 2 റിയാൽ, വെണ്ടയ്ക്ക് 10 റിയാൽ, മത്തങ്ങ 3.50 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
English Summary: Market sees steady supply of local vegetables despite.