മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം
മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.
മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.
മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.
മക്ക ∙ മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം. ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാൻ അനുവദിക്കും.
പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ പതിനൊന്ന് വരെ പ്രവേശന സമയം നൽകുമെന്നും, സ്ത്രീകളുടെ പ്രവേശനത്തിന് രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.
കഅബയുടെ വടക്കുഭാഗത്ത് താഴ്ന്ന മതിലിന്റെ ആകൃതിയിലുള്ള അർധവൃത്താകൃതിയിലുള്ള ഘടനയാണ് ഹിജ്ർ ഇസ്മാഈൽ. ഹിജ്ർ ഇസ്മാഈലിനും കഅബയ്ക്കും ഇടയിലുള്ള സ്ഥലം ഒരു കാലത്ത് കഅബയുടെ തന്നെ ആയിരുന്നതിനാൽ ഇത് യഥാർത്ഥത്തിൽ കഅബയുടെ ഭാഗമാണ്.