ദോഹ∙ ഖത്തറിലെ പ്രശസ്ത ടവറുകളിലൊന്നായ ലുസെയ്ൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയിലെ സ്ലാക്ക്‌ലൈനിലൂടെ റെഡ്ബുൾ താരമായ ജാൻ റൂസ് നടന്നു കയറിയത് ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ പൂർത്തിയാക്കിയ താരമെന്ന ലോക റെക്കോർഡിലേക്ക്........

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിലെ പ്രശസ്ത ടവറുകളിലൊന്നായ ലുസെയ്ൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയിലെ സ്ലാക്ക്‌ലൈനിലൂടെ റെഡ്ബുൾ താരമായ ജാൻ റൂസ് നടന്നു കയറിയത് ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ പൂർത്തിയാക്കിയ താരമെന്ന ലോക റെക്കോർഡിലേക്ക്.

ADVERTISEMENT

ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ ഇരട്ട ടവറുകളുടെ രണ്ട് അറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച രണ്ടര സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെ 150 മീറ്റർ ദൂരം അനായാസം നടന്നാണ് ജാൻ റൂസ് ലോക റെക്കോർഡ് കുറിച്ചത്. കയറിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിപിടിച്ചും കാലുകൾ തമ്മിൽ കോർത്ത് കയറിൽ തലകീഴായി കിടന്നും സാഹസികമായാണ് താരം നടത്തം പൂർത്തിയാക്കിയത്. കത്താറ ഹോസ്പിറ്റാലിറ്റിയുടേതാണ് ഇരട്ട ടവർ.

ADVERTISEMENT

ഖത്തർ ടൂറിസത്തിന്റെ ആഗോള ഇവന്റുകളുടെ കലണ്ടർ പ്രമോഷന്റെ ഭാഗമായാണ് സ്ലാക്ക് ലൈൻ നടത്തം. എസ്‌തോണിയൻ ദേശീയ താരമായ 31 കാരൻ ജാൻ റൂസ് 3 തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻ കൂടിയാണ്. 2021 ൽ ബോസ്‌നിയയിൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. 2022 ൽ കസാക്കിസ്ഥാനിലെ 2 പർവതങ്ങൾക്കിടയിൽ 500 മീറ്റർ നീളത്തിലാണ് സ്ലാക്ക്‌ലൈൻ നടത്തം പൂർത്തിയാക്കിയത്.

English Summary:  Jaan Roose sets record in Qatar by walking unsupported across world’s longest LED slackline