സുസ്ഥിരത ഉറപ്പാക്കി ട്രാം ഗ്രീൻ ലൈനിലൂടെ; ഇനി വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്ക് വേഗമെത്താം
ദോഹ∙ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകൾ പുതിയ ഗ്രീൻ ലൈനിൽ ഓടി തുടങ്ങി. വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്കു ഇനി വേഗമെത്താം. ഇരു കാംപസുകളിലെയും കമ്യൂണിറ്റി ഹൗസിങുമായി ബന്ധിപ്പിച്ചാണ് റൂട്ടുകൾ.......

ദോഹ∙ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകൾ പുതിയ ഗ്രീൻ ലൈനിൽ ഓടി തുടങ്ങി. വടക്കും തെക്കുമുള്ള ക്യാംപസുകളിലേക്കു ഇനി വേഗമെത്താം. ഇരു കാംപസുകളിലെയും കമ്യൂണിറ്റി ഹൗസിങുമായി ബന്ധിപ്പിച്ചാണ് റൂട്ടുകൾ.
എജ്യുക്കേഷൻ സിറ്റി ട്രാം സർവീസിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് ഗ്രീൻ ലൈൻ സർവീസ്. സുസ്ഥിര, പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാം സർവീസുകൾ. മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ചാണ് ട്രാമുകൾ. ദിവസേന മൂവായിരത്തിലധികം പേരാണ് ട്രാമുകളിലൂടെ സഞ്ചരിക്കുന്നത്.
2019 ഡിസംബർ 25ന് ബ്ലൂ ലൈനിൽ മത്താഫിൽ നിന്ന് സർവീസിന് തുടക്കമിട്ടാണ് എജ്യുക്കേഷൻ സിറ്റിയിൽ ട്രാം ഓടി തുടങ്ങിയത്. 2020 ഒക്ടോബർ 12ന് യെല്ലോ ലൈനിലും ട്രാമുകൾ ഓടിത്തുടങ്ങി. അൽ ഷഖബ് മുതൽ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം വരെയാണ് യെല്ലോ ലൈൻ. ഗ്രീൻ ലൈനും കൂടി പ്രവർത്തനം തുടങ്ങിയതോടെ എജ്യുക്കേഷൻ സിറ്റിയിലുടനീളം പരിസ്ഥിതി സൗഹൃദവും എളുപ്പമായതും സൗകര്യപ്രദവുമായ യാത്രയാണ് അധികൃതർ ഉറപ്പാക്കിയിരിക്കുന്നത്.
എജ്യുക്കേഷൻ സിറ്റിയുടെ വടക്കൻ കാംപസുകളിലേക്ക് എജ്യുക്കേഷൻ സിറ്റി കമ്യൂണിറ്റി ഹൗസിങ്, ഖത്തർ ഫൗണ്ടേഷൻ റിസർച് സെന്ററുകൾ, പ്രിമീയം ഇൻ ദോഹ എജ്യുക്കേഷൻ സിറ്റി ഹോട്ടൽ, ഖത്തർ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക്, ഖത്തർ നാഷനൽ കൺവൻഷൻ സെന്റർ, സിദ്ര മെഡിസിൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. തെക്കൻ കാംപസുകളിലേക്ക് കമ്യൂണിറ്റി ഹൗസിങ്, എജ്യുക്കേഷൻ സിറ്റിയിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
English Summary: Qatar Foundation launches new tram line to link Education City's north and south campus.