ഷാർജ∙ ആകാശമാകെ വർണക്കാഴ്ചയൊരുക്കി പെയ്തിറങ്ങുന്ന ഉൽക്കമഴയ്ക്കായി 12നു മിഴിയോർക്കാം. ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നു വാനനിരീക്ഷകൾ പറയുന്നു. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉൽക്കകൾ 12ന് അർധരാത്രി മുതൽ പുലർച്ചെ 3വരെ ദൃശ്യമാകുമെന്നാണ് കണക്കു കൂട്ടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ആകാശമാകെ വർണക്കാഴ്ചയൊരുക്കി പെയ്തിറങ്ങുന്ന ഉൽക്കമഴയ്ക്കായി  12നു മിഴിയോർക്കാം. ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നു വാനനിരീക്ഷകൾ പറയുന്നു. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉൽക്കകൾ 12ന് അർധരാത്രി മുതൽ പുലർച്ചെ 3വരെ ദൃശ്യമാകുമെന്നാണ് കണക്കു കൂട്ടൽ. ഉൽക്ക വർഷം കാണാൻ വിപുലമായ സൗകര്യം ഒരുക്കിയതായി ഷാർജ മെലീഹ അർക്കിയോളജിക്കൽ സെന്റർ അറിയിച്ചു. മണിക്കൂറിൽ 50 – 100 ഉൽക്കകൾ ആകാശത്തു വെളിച്ചമായി മിന്നിമറയും. 

 വർഷത്തിലെ ദീർഘവും വ്യക്തവുമായ ഉൽക്ക വർഷമാണ് 12നു നടക്കുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെലീഹ ക്യാംപ് സൈറ്റിൽ വൈകുന്നേരം 6 മുതൽ ഉൽക്ക കാഴ്ചക്കുള്ള തയാറെടുപ്പുകൾ തുടങ്ങും. അവിടെയെത്തുന്നു കുടുംബങ്ങൾക്കും വാനനിരീക്ഷണത്തിൽ താൽപര്യമുള്ളർക്കുമായി ദൂരദർശനികൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം കാണാവുന്ന ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഈ ദൂരദർശനിയിലൂടെ നോക്കി മനസ്സിലാക്കാം. 

ADVERTISEMENT

 ഉൽക്ക മഴയെക്കുറിച്ചുള്ള കൂടുതൽ അറിവു പകരുന്ന പരിപാടികളും പ്രശ്നോത്തരിയും ഇതിന്റെ ഭാഗമായി നടക്കും. മരുഭൂമിയുടെ നടുവിൽ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ആകാശ പഠനത്തിനായി തയാറാക്കിയിരിക്കുന്നത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലാമ് മെലീഹ ആർക്കിയോളജിക്കൽ കേന്ദ്രം പ്രവർത്തിക്കുന്നത്. വാനനിരീക്ഷണ സ്ഥലത്തേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

 സ്റ്റാൻഡേർഡ്, പ്രീമിയം ക്ലാസുകളിൽ ടിക്കറ്റ് എടുക്കാം. കുടുംബങ്ങളായി എത്തുന്നവർക്കു ടിക്കറ്റ് നിരക്കിൽ പ്രത്യേക കിഴിവുണ്ട്. https://discovershurooq.ae എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ +971 6 802 1111, , ഇമെയിൽ mleihamanagement@discovermleiha.ae.

ADVERTISEMENT

English Summary: UAE sky to light up with the Perseid meteor shower on August 12.