വേനൽക്കാലം ആഘോഷിക്കാൻ വിനോദ, സാഹസിക ‘ഉത്സവം’
ദോഹ∙ഓഗസ്റ്റിലും ഖത്തർ ടൂറിസത്തിന്റെ ഇവന്റ് കലണ്ടർ സമഗ്രം. വേനൽച്ചൂടിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിനോദ, സാംസ്‌കാരിക പരിപാടികൾ ഏറെ. രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും കുടുംബങ്ങൾക്കും കുട്ടികൾക്കുംവരെ വേനൽക്കാലം അടിച്ചുപൊളിക്കാൻ രസകരമായ വിനോദ, സാഹസിക പരിപാടികളാണ് ഈ മാസവും

ദോഹ∙ഓഗസ്റ്റിലും ഖത്തർ ടൂറിസത്തിന്റെ ഇവന്റ് കലണ്ടർ സമഗ്രം. വേനൽച്ചൂടിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിനോദ, സാംസ്‌കാരിക പരിപാടികൾ ഏറെ. രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും കുടുംബങ്ങൾക്കും കുട്ടികൾക്കുംവരെ വേനൽക്കാലം അടിച്ചുപൊളിക്കാൻ രസകരമായ വിനോദ, സാഹസിക പരിപാടികളാണ് ഈ മാസവും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലുമുള്ള ആകർഷകമായ വേനൽ പ്രമോഷനുകളും ഓഫറുകളും പ്രയോജനപ്പെടുത്താം.
കുട്ടികൾക്കായുള്ള ഖത്തർ ടോയ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ഫെസ്റ്റിവൽ. ആസ്പയർ സോണിൽ പുരോഗമിക്കുന്ന വേനൽ ക്യാംപ് 10 വരെയാണ്. പിഎസ്ജി അക്കാദമിയുടെ വേനൽക്കാല പരിപാടികൾ 24 വരെ നീളും. ഫുട്‌ബോളിൽ താൽപര്യമുള്ള കുട്ടികൾക്ക് പ്രോഗ്രാമിൽ പങ്കെടുക്കാം. ഖത്തർ ദേശീയ ലൈബ്രറിയിൽ നടക്കുന്ന കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള വേനൽ പരിപാടികളും 24 വരെ നീളും. ശിൽപശാലകളും ബൗദ്ധിക പരിപാടികളുമാണ് ഇവിടെ.
സൂഖ് വാഖിഫിലെ ഈന്തപ്പഴ വിപണന മേളയും ഇന്ന് സമാപിക്കും. കരകൗശല നിർമാണത്തിൽ താൽപര്യമുള്ളവർക്ക് ഹീനത്ത് സൽമ ഫാമിലെ ഹാൻഡ് ബിൽഡിങ് കളിമൺ കരകൗശല വർക്‌ഷോപ്പിൽ പങ്കെടുക്കാം. 31 വരെയാണിത്. സെപ്റ്റംബർ 2 വരെ അറബിക് കാലിഗ്രഫി, ആർട്, ഡിസൈൻ തുടങ്ങി നിരവധി കലാ ശിൽപശാലകൾ കത്താറ കൾചറൽ വില്ലേജിലും നടക്കും. ഹാസ്യപ്രിയർക്കായി 10ന് ഹോളിഡേ ഇൻ ദോഹ ഹോട്ടലിൽ ചിരിയുടെ ആഫ്രിക്കൻ രാത്രി എന്ന തലക്കെട്ടിലുള്ള ഹാസ്യ പരിപാടി കാണാം. മിസ്റ്റർ ഫണ്ണി എന്നറിയപ്പെടുന്ന ഓഗ സബിനുസ്, മമിറ്റോ യുണിസി എന്നീ ഹാസ്യതാരങ്ങളാണ് കാണികളെ ചിരിപ്പിക്കാൻ എത്തുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സ്‌കൈ മാസ്റ്റേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിലെ പാരാഗ്ലൈഡിങ്ങിൽ പങ്കെടുക്കാം. ദ്വി ക്വസ്റ്റിൽ റോളർ സ്‌കേറ്റിങ് റിങ്ക് എന്നിവയും ആസ്വദിക്കാം.
വേനലവധി റിസോർട്ടുകളിൽ ചെലവിടാൻ താൽപര്യമുള്ളവർക്ക് സുലാൽ വെൽനസ് റിസോർട്ട്, ഫെയർമോണ്ട് ദോഹ, ഷർഖ് വില്ലേജ് ആൻഡ് സ്പാ എന്നിവിടങ്ങളിൽ ഓഫറുകൾ പ്രയോജനപ്പെടുത്താം. ഡസേർട്ട് ഫാൾസ് വാട്ടർ ആൻഡ് അഡ്വവഞ്ചർ പാർക്കിൽ ഒക്‌ടോബർ 25 വരെയും ഹിൽട്ടൺ സൽവ ബീച്ച് റിസോർട്ടിൽ ഡിസംബർ 31 വരെയും വനിതകൾക്കായി പ്രത്യേക ഓഫറുകളുമുണ്ട്.
English Summary: Qatar Tourism releases exciting summer events in latest edition of Qatar Calendar.