ദുബായ്∙ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് സേവനങ്ങൾക്കും രേഖ സാക്ഷ്യപ്പെടുത്തലിനുമായി പുതിയ ഏകീകൃത സംവിധാനം വരുന്നു. ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും കീഴിൽ ഈ സേവനങ്ങൾ ഇപ്പോൾ രണ്ട് ഏജൻസികൾ വഴിയാണ് ലഭിക്കുന്നത്. ഇവ ഏകീകരിച്ച് ഒറ്റ ഏജൻസിക്കു കീഴിലാക്കി, കാലതാമസമില്ലാതെ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.....

ദുബായ്∙ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് സേവനങ്ങൾക്കും രേഖ സാക്ഷ്യപ്പെടുത്തലിനുമായി പുതിയ ഏകീകൃത സംവിധാനം വരുന്നു. ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും കീഴിൽ ഈ സേവനങ്ങൾ ഇപ്പോൾ രണ്ട് ഏജൻസികൾ വഴിയാണ് ലഭിക്കുന്നത്. ഇവ ഏകീകരിച്ച് ഒറ്റ ഏജൻസിക്കു കീഴിലാക്കി, കാലതാമസമില്ലാതെ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് സേവനങ്ങൾക്കും രേഖ സാക്ഷ്യപ്പെടുത്തലിനുമായി പുതിയ ഏകീകൃത സംവിധാനം വരുന്നു. ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും കീഴിൽ ഈ സേവനങ്ങൾ ഇപ്പോൾ രണ്ട് ഏജൻസികൾ വഴിയാണ് ലഭിക്കുന്നത്. ഇവ ഏകീകരിച്ച് ഒറ്റ ഏജൻസിക്കു കീഴിലാക്കി, കാലതാമസമില്ലാതെ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഇന്ത്യൻ പ്രവാസികളുടെ പാസ്പോർട്ട് സേവനങ്ങൾക്കും രേഖ സാക്ഷ്യപ്പെടുത്തലിനുമായി പുതിയ ഏകീകൃത സംവിധാനം വരുന്നു. ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും കീഴിൽ ഈ സേവനങ്ങൾ ഇപ്പോൾ രണ്ട് ഏജൻസികൾ വഴിയാണ് ലഭിക്കുന്നത്. ഇവ ഏകീകരിച്ച് ഒറ്റ ഏജൻസിക്കു കീഴിലാക്കി, കാലതാമസമില്ലാതെ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജനുവരി 1 മുതൽ പുതിയ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സേവന ദാതാക്കളാകാൻ താൽപര്യമുള്ള കമ്പനികളിൽ നിന്ന് ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കർശന മാനദണ്ഡങ്ങൾ പാലിച്ചു സുതാര്യത ഉറപ്പാക്കി ജനങ്ങൾക്ക് അതിവേഗം സേവനം നൽകാൻ കഴിയുന്ന കമ്പനികളെയാണ് പദ്ധതിയിലേക്കു ക്ഷണിച്ചിരിക്കുന്നത്. യുഎഇയിലെമ്പാടും ശാഖകളോടു കൂടി തുടങ്ങുന്ന പുതിയ സംവിധാനത്തിൽ വാതിൽപടി സേവനവും ലഭ്യമാണ്.

ADVERTISEMENT

എല്ലാ സേവനവും ഒരു കുടക്കീഴിൽ

കോൺസുലാർ, പാസ്പോർട്ട്, വീസ സേവനങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ, പ്രവാസികൾക്ക് എംബസി വഴി നൽകേണ്ട മറ്റു സേവനങ്ങൾ എന്നിവയാണ് പുറംകരാറിലൂടെ ഏജൻസിക്കു നൽകുന്നത്. നിലവിൽ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും വേണ്ടി പാസ്പോർട്ട് വീസ സേവനങ്ങൾ ബിഎൽഎസ് ഇന്റർനാഷനലും രേഖകളുടെ സാക്ഷ്യപ്പെടുത്തലും മറ്റു സേവനങ്ങളും ഐവിഎസ് ഗ്ലോബലുമാണ് ചെയ്യുന്നത്. പുതിയ ഏജൻസി വരുന്നതോടെ ഈ സേവനങ്ങളെല്ലാം ഒറ്റ ഓഫിസിൽ ലഭ്യമാകും. ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ഐസിഎസി) എന്നാണ് പുതിയ സേവന കേന്ദ്രത്തിന്റെ പേര്. കോൺസുലാർ, പാസ്പോർട്ട്, വീസ സേവനങ്ങൾ അപേക്ഷകന്റെ വാതിൽപടിയിൽ നൽകുന്നതിനുള്ള അനുമതിയും ഐസിഎസിക്ക് നൽകി. ഓഫിസിൽ പോയി അപേക്ഷകൻ കാത്തു നിൽക്കുന്നതിനു പകരം അപേക്ഷകനെ തേടി സേവനദാതാവ് വീട്ടിലെത്തും. 

സേവനദാതാവാകാൻ മാനദണ്ഡങ്ങളേറെ

ഇന്ത്യക്കാരുടെയും ഇന്ത്യൻ വീസ ആഗ്രഹിക്കുന്ന വിദേശികളുടെയും അടക്കം അപേക്ഷകൾ ഐസിഎസി കൈകാര്യം ചെയ്യും. ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയിലൂടെ വർഷം ശരാശരി 4 ലക്ഷം സേവനങ്ങളാണ് നൽകേണ്ടി വരിക. ദിവസം 1600 അപേക്ഷകളിലെങ്കിലും നടപടി എടുക്കേണ്ടി വരും. ഇത്രയധികം അപേക്ഷകളിൽ തീരുമാനം എടുക്കാൻ ശേഷിയുള്ള സ്ഥാപനങ്ങളെയാണ് ഐസിഎസി ഏജൻസിയായി പരിഗണിക്കുക. മാത്രമല്ല, യുഎഇയുടെ ഏറ്റവും സുപ്രധാന മേഖലകളിലെല്ലാം ഓഫിസ് തുറക്കാനുള്ള ശേഷിയും അപേക്ഷകനു വേണം. ഓഫിസുകൾക്ക് പാർക്കിങ് സൗകര്യവും ജനങ്ങൾക്ക് 

ADVERTISEMENT

എളുപ്പത്തിൽ എത്തിപ്പെടാനും സാധിക്കണം.

അബുദാബിയിൽ അൽ ഖാലിദിയ, റീം, മുസഫ, അൽഐൻ, ഗയാത്തി, ദുബായിൽ കരാമ/ഊദ്മേത്ത, മറീന, അൽഖൂസ്/അൽബർഷ, ദെയ്റ, ഖിസൈസ്, ഷാർജയിൽ അബു ഷാഗറ, റോള, ഖോർഫക്കാൻ എന്നിവിടങ്ങളിലും അജ്മാൻ, ഉമ്മുൽഖുവൈൻ, റാസ് അൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ സെന്ററുമാണ് തുറക്കാൻ ആഗ്രഹിക്കുന്നത്. സേവന കേന്ദ്രങ്ങൾ ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കും. അപേക്ഷകളിൽ 2 ദിവസത്തിനകം നടപടി പൂർത്തിയാക്കും. അപേക്ഷകർക്ക് 4 ദിവസത്തിനകം ഓൺലൈൻ അപോയ്മെന്റ് നൽകിയിരിക്കണം. അപേക്ഷകൻ സേവന കേന്ദ്രത്തിൽ എത്തിയാൽ അപേക്ഷ നൽകുന്നതിനും പണം അടയ്ക്കുന്നതിനും അടക്കമുള്ള നടപടികൾ പരമാവധി 20 മിനിറ്റിൽ പൂർത്തിയാക്കാൻ കഴിയും. സേവനം വൈകിയാൽ വൈകുന്ന ഓരോ ദിവസത്തിനും സേവനദാതാവിൽ നിന്ന് പിഴ ഈടാക്കും. 

ഓൺലൈൻ ട്രാക്കിങ്

ഐസിഎസിയുടെ വെബ്സൈറ്റിൽ അപേക്ഷയിന്മേലുള്ള നടപടികൾ കാണാൻ കഴിയും. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ വെബ്സൈറ്റ് ലഭ്യമാക്കും. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് അപേക്ഷകൻ സൈറ്റിൽ പ്രവേശിക്കാം. ഫോൺ, ഇമെയിൽ, എംഎസ്എം എന്നിവയിലൂടെ അപേക്ഷകൻ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാനുള്ള സൗകര്യവും ഇവിടെ ലഭ്യമായിരിക്കും. 

ADVERTISEMENT

ബയോമെട്രിക് സേവനം

വിരലുകളുടെയും മുഖത്തിന്റെയും സൂക്ഷ്മ വിവരങ്ങൾ ശേഖരിക്കുന്ന ബയോമെട്രിക് സംവിധാനവും ഐസിഎസിയിൽ ഉണ്ടായിരിക്കും. വീസ അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങൾ ഐസിഎസിയാണ് ശേഖരിക്കുക. വിദേശ കാര്യമന്ത്രാലയം അവതരിപ്പിക്കുന്ന ചിപ്പ് വച്ച ഇ പാസ്പോർട്ടിന് ആവശ്യമായ ബയോമെട്രിക് രേഖകളും ഐസിഎസി വഴിയാണ് ശേഖരിക്കുക. കരാർ ഏറ്റെടുക്കുന്ന സ്ഥാപനത്തിന് ഇത്തരം വിവരങ്ങൾ ശേഖരിക്കാനും സുക്ഷിക്കാനുമുള്ള സംവിധാനം സ്വന്തമായി വേണം. അപേക്ഷകരുടെ വിവരങ്ങൾ പുറത്തു പോകാതെ സ്വകാര്യത സംരക്ഷിക്കാനുള്ള ബാധ്യതയും ഈ കമ്പനിക്ക് ഉണ്ട്. താൽപര്യമുള്ള ഏജൻസികൾക്ക് 28വരെ ടെൻഡറിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിന് ഒക്ടോബർ 18ന് കരാർ നൽകും. 2 മാസത്തിനകം ഓഫിസുകൾ പ്രവർത്തന സജ്ജമാക്കണം. ജനുവരി ഒന്നു മുതൽ ഐസിഎസി സ്ഥാപനങ്ങൾ രാജ്യത്തു പ്രവർത്തിച്ചു തുടങ്ങുകയാണ് ലക്ഷ്യം.

സേവന നിരക്ക് മുൻകൂട്ടി അറിയിക്കണം

ഐസിഎസിക്ക് അപേക്ഷിക്കുന്ന ഏജൻസി അവരുടെ സേവനങ്ങൾക്ക് ആവശ്യമായ ഫീസ് മുൻകൂട്ടി എംബസിയെ അറിയിക്കണം. കരാർ ഉറപ്പിക്കുന്ന ഏജൻസി അപേക്ഷ സമയത്ത് പറഞ്ഞിരിക്കുന്ന ഫീസ് ആയിരിക്കും കരാർ കാലാവധിയായ 3 വർഷവും ഈടാക്കേണ്ടത്. അധിക സേവനം നൽകിയെന്ന പേരിൽ കൂടുതൽ പണം ആവശ്യപ്പെടാൻ കഴിയില്ല. കരാർ കാലാവധിയ്ക്കിടെ സേവന ഫീസ് കൂട്ടാനും കഴിയില്ല. വാതിൽപടി സേവനത്തിന് 380 ദിർഹം വരെയും ഓഫിസിലെ പ്രീമിയം ലോഞ്ച് സൗകര്യത്തിന് 300 ദിർഹം വരെയും ഫീസ് ഈടാക്കാം. നിലവിൽ പ്രീമിയം ലോഞ്ച് സേവനങ്ങൾക്ക് 225 ദിർഹമാണ് ഫീസ്.

English Summary: Indian expats in UAE get unified facility for passport, attestation services by 2024.