അബുദാബി∙ യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് നഗരങ്ങൾ ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ മികച്ച പത്ത് വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി. ഈ നഗരങ്ങളിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യുഎസ് ഡോളർ, ജീവിതച്ചെലവ് 752.70 യുഎസ് ഡോളർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രം–supplied

അബുദാബി രണ്ടാം സ്ഥാനത്ത്

ADVERTISEMENT

ആഗോളതലത്തിൽ ജീവിതച്ചെലവ് ഏറ്റവും താങ്ങാവുന്ന നഗരമെന്ന നിലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്താണ്. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും നിലനിർത്താം. കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവുകുറഞ്ഞ നഗരമാക്കി മാറ്റുന്നത് ഇതാണ്. ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ആഗോളതലത്തിൽ ഏറ്റവും താങ്ങാവുന്ന നഗരങ്ങളുടെ പട്ടികയിൽ അബുദാബി രണ്ടാം സ്ഥാനത്താണ്. ശരാശരി ഇവിടെ താമസിക്കുന്നവർ ഓരോ മാസവും ഏകദേശം 7,154 ഡോളർ സമ്പാദിക്കുന്നു. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ ചെലവഴിക്കുന്നു.  ജീവിതച്ചെലവ് താങ്ങാനാവുന്ന മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814.90ഡോളർ. 

ചിത്രം – supplied

അബുദാബിയും റിയാദും ഉയർന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും കാരണം പട്ടികയിൽ നേട്ടമുണ്ടാക്കി. ദുബായും ഷാർജയും പട്ടികയിൽ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്താണ്. താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളറും സമ്പാദിക്കുന്നു. അതേസമയം ഈ നഗരങ്ങളിലെ ജീവിതച്ചെലവ് മാസംതോറും 1,007ഡോളറും 741.30 ഡോളറുമാണ്.   ആളുകൾ മികച്ച രീതിയിൽ പണം സമ്പാദിക്കുന്നത് എവിടെയാണെന്ന് നിർണയിക്കാൻ ഗവേഷണ സ്ഥാപനത്തിന്റെ വിദഗ്ധർ 20 നഗരങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. എന്നാൽ വാടക, ഭക്ഷണം, മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയ ജീവിതച്ചെലവുകൾക്കായി വളരെയധികം ചെലവഴിക്കേണ്ടതില്ല. ഓരോ നഗരത്തിന്റെയും ശരാശരി പ്രതിമാസ വരുമാനവും 2023-ലെ ശരാശരി പ്രതിമാസ ജീവിതച്ചെലവും താരതമ്യപ്പെടുത്തി സർക്കാർ തൊഴിൽ സ്രോതസ്സുകളിൽ നിന്നാണ് വർക്ക്‌യാർഡ് റിസർച്ച് നടത്തിയ  സർവേയ്ക്ക് വേണ്ടി ഡാറ്റ സമാഹരിച്ചത്. 

ചിത്രം–മനോരമ
ADVERTISEMENT

ഉയർന്ന വരുമാനമുള്ളതും ചെലവുകുറഞ്ഞതുമായ ജീവിതശൈലി ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മികച്ച അവസരങ്ങൾ നൽകുന്ന നഗരങ്ങളെയാണ് പട്ടിക അവതരിപ്പിക്കുന്നത്. മധ്യപൂർവദേശത്തിന് പുറത്ത്, ഓസ്‌ട്രേലിയയിലെ മെൽബൺ സമ്പാദിക്കാനും ജീവിക്കാനുമുള്ള നല്ലൊരു സ്ഥലമാണ് സർവേ വിലയിരുത്തുന്നു. ശരാശരി പ്രതിമാസ വരുമാനം 7,312 ഡോളറും ജീവിതച്ചെലവ് ഏകദേശം 1,079.20 ഡോളറും.  നോർവേയിലെ ഓസ്ലോയും ഒട്ടും പിന്നിലല്ല. താമസക്കാർ പ്രതിമാസം 7,543 ഡോളർ സമ്പാദിക്കുകയും ജീവിതച്ചെലവുകൾക്കായി ഏകദേശം 1,121.50 ഡോളർ ചെലവഴിക്കുകയും ചെയ്യുന്നു. ഉയർന്ന വരുമാനം ഉണ്ടായിരുന്നിട്ടും ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള നഗരമായിട്ടാണ് ന്യൂയോർക്ക് പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നത്.

English Summary: GCC countries top ranking of the world's most affordable destinations for residents 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT