ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച നടത്തി
അബുദാബി ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഫോൺ കോളിൽ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മന്ത്രി ഷെയ്ഖ് അബ്ദുല്ല മേഖലയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും

അബുദാബി ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫോൺ കോളിൽ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മന്ത്രി ഷെയ്ഖ് അബ്ദുല്ല മേഖലയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും ലെബനനിലെയും സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. മേഖലയിൽ സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിന് സഹായകമാകുന്ന വെടിനിർത്തൽ കരാറിലെത്താൻ നടപ്പാക്കിയ രാഷ്ട്രീയ നയതന്ത്ര ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.
ഗാസ മുനമ്പിലെ സാധാരണക്കാരുടെ ആവശ്യങ്ങളോടുള്ള മാനുഷിക പ്രതികരണം വർധിപ്പിക്കുന്നതിനുള്ള രാജ്യാന്തര സമൂഹത്തിന്റെ ശ്രമങ്ങളെക്കുറിച്ചും സുഡാനിലെ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ഇസ്രായേൽ-മോൾഡോവൻ പൗരനായ സ്വി കോഗന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട കുറ്റവാളികളുടെ ഐഡന്റിറ്റി യുഎഇ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കോൾ. കുറ്റകൃത്യത്തിൻ്റെ വിശദാംശങ്ങളും സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും പുറത്തുകൊണ്ടുവരാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
സ്വി കോഗന്റെ കൊലയാളികളെ യഥാസമയം അറസ്റ്റ് ചെയ്ത യുഎഇ അധികാരികളുടെ കർത്തവ്യത്തെക്കുറിച്ചും സമൂഹത്തിന്റെ സുരക്ഷ, സ്ഥിരത, സഹവർത്തിത്വം എന്നിവ തകർക്കാൻ ശ്രമിക്കുന്ന ആരോടും ഉറച്ചുനിന്ന് പോരാടാനുള്ള രാജ്യത്തിന്റെ കഴിവിനെക്കുറിച്ചും ഷെയ്ഖ് അബ്ദുല്ല വ്യക്തമാക്കി.