ദോഹ∙ രക്താർബുദ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടാൻ ഓർമ്മപ്പെടുത്തി രോഗത്തിന്റെ അപകടസാധ്യതകളെയും ലക്ഷണങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്യാംപെയ്‌ന് തുടക്കം. രക്താർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി) ചേർന്നാണ് ബോധവൽക്കരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ രക്താർബുദ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടാൻ ഓർമ്മപ്പെടുത്തി രോഗത്തിന്റെ അപകടസാധ്യതകളെയും ലക്ഷണങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്യാംപെയ്‌ന് തുടക്കം.

രക്താർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി) ചേർന്നാണ് ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങിയത്.

ADVERTISEMENT

ലുക്കീമിയ ഉൾപ്പെടെയുള്ള മറ്റ് രക്താർബുദങ്ങൾ, ലക്ഷണങ്ങൾ, അപകട ഘടകങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ്  ക്യാംപെയ്ൻ നടത്തുന്നത്.

ചിലതരം രക്താർബുദങ്ങൾ വിശപ്പില്ലായ്മ, തുടർച്ചയായ ക്ഷീണം പോലുള്ള വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അതേസമയം ശ്രദ്ധിക്കപ്പെടാതെയും തെറ്റിദ്ധരിക്കപ്പെട്ടും പോകുന്ന ലക്ഷണങ്ങളുമുണ്ട്.  ഏതെങ്കിലും തരത്തിലുള്ള സ്ഥിരമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലോ  രക്താർബുദത്തെക്കുറിച്ച് കൂടുതൽ  അറിയാനോ വൈദ്യസഹായം തേടാം. 

ADVERTISEMENT

ഡോക്ടറുടെ അപ്പോയ്ൻമെന്റിനായി പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനെ (പിഎച്ച്‌സിസി) 107 എന്ന ഹോട്‌ലൈൻ നമ്പറിലോ എച്ച്എംസിയെ 16060 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു. 

ഖത്തർ ദേശീയ കാൻസർ റജിസ്ട്രിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്നതും പുരുഷന്മാർക്കിടയിലെ അർബുദ രോഗങ്ങളിൽ മൂന്നാമത്തേതുമാണ് ലുക്കീമിയ. കുട്ടികൾക്കിടയിൽ ഏറ്റവുമധികം കണ്ടു വരുന്നതും ലുക്കീമിയ ആണ്.

ADVERTISEMENT

2023-2026 കാൻസർ പരിചരണ നയത്തിലെ ഡേറ്റ പ്രകാരം 2020 ൽ 139 പേർക്ക് ലുക്കീമിയയും 79 പേരിൽ  ലിംഫോമയും സ്ഥിരീകരിച്ചിട്ടുണ്ട്.

രക്താർബുദങ്ങളിൽ ലുക്കീമിയ, മൾട്ടിപ്പിൾ മൈലോമ, ലിംഫോമാസ് എന്നീ 3എണ്ണമാണ് പ്രധാനപ്പെട്ടവ.

English Summary: Cancer awareness campaign started in doha.