ആദ്യം പഠിച്ച വാക്ക് 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ',183 അക്ഷരങ്ങളുള്ള ഭക്ഷണപ്പേര് പറഞ്ഞ് 'സ്റ്റാർ'; പ്രചോദനം ശശി തരൂർ
ദുബായ്∙ ഇംഗിഷിലെ 26 അക്ഷരങ്ങൾ പഠിച്ചു തുടങ്ങേണ്ട പ്രായത്തിൽ 25 അക്ഷരങ്ങളുള്ള വാക്ക് മനഃപാഠമാക്കിയാണ് ആദിത്യ മനോജ്ദാസ് അറിവിന്റെ ലോകത്ത് ഹരിശ്രീ കുറിച്ചത്. ആദ്യം പഠിച്ച വാക്കിന് ഇത്തിരി നീളം കൂടിയതു കൊണ്ട്, തുടർന്നു പഠിച്ച വാക്കുകളൊക്കെ നീണ്ടു നിവർന്നു. അറിയാവുന്ന നീളൻ വാക്കുകളിൽ ഏറ്റവും ചെറുത് 25
ദുബായ്∙ ഇംഗിഷിലെ 26 അക്ഷരങ്ങൾ പഠിച്ചു തുടങ്ങേണ്ട പ്രായത്തിൽ 25 അക്ഷരങ്ങളുള്ള വാക്ക് മനഃപാഠമാക്കിയാണ് ആദിത്യ മനോജ്ദാസ് അറിവിന്റെ ലോകത്ത് ഹരിശ്രീ കുറിച്ചത്. ആദ്യം പഠിച്ച വാക്കിന് ഇത്തിരി നീളം കൂടിയതു കൊണ്ട്, തുടർന്നു പഠിച്ച വാക്കുകളൊക്കെ നീണ്ടു നിവർന്നു. അറിയാവുന്ന നീളൻ വാക്കുകളിൽ ഏറ്റവും ചെറുത് 25
ദുബായ്∙ ഇംഗിഷിലെ 26 അക്ഷരങ്ങൾ പഠിച്ചു തുടങ്ങേണ്ട പ്രായത്തിൽ 25 അക്ഷരങ്ങളുള്ള വാക്ക് മനഃപാഠമാക്കിയാണ് ആദിത്യ മനോജ്ദാസ് അറിവിന്റെ ലോകത്ത് ഹരിശ്രീ കുറിച്ചത്. ആദ്യം പഠിച്ച വാക്കിന് ഇത്തിരി നീളം കൂടിയതു കൊണ്ട്, തുടർന്നു പഠിച്ച വാക്കുകളൊക്കെ നീണ്ടു നിവർന്നു. അറിയാവുന്ന നീളൻ വാക്കുകളിൽ ഏറ്റവും ചെറുത് 25
ദുബായ്∙ ഇംഗിഷിലെ 26 അക്ഷരങ്ങൾ പഠിച്ചു തുടങ്ങേണ്ട പ്രായത്തിൽ 25 അക്ഷരങ്ങളുള്ള വാക്ക് മനഃപാഠമാക്കിയാണ് ആദിത്യ മനോജ്ദാസ് അറിവിന്റെ ലോകത്ത് ഹരിശ്രീ കുറിച്ചത്. ആദ്യം പഠിച്ച വാക്കിന് ഇത്തിരി നീളം കൂടിയതു കൊണ്ട്, തുടർന്നു പഠിച്ച വാക്കുകളൊക്കെ നീണ്ടു നിവർന്നു. അറിയാവുന്ന നീളൻ വാക്കുകളിൽ ഏറ്റവും ചെറുത് 25 അക്ഷരങ്ങളുള്ള വാക്കാണ്. അറിയാവുന്ന ഏറ്റവും വലിയ വാക്കിന് 183 അക്ഷരങ്ങളുണ്ട്. ഇത്ര വലിയ വാക്കു പറയുന്ന ആദിത്യയ്ക്കു പക്ഷേ പ്രായം ചെറുതാണ്, 8 വയസ്. അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് നീളൻ വാക്കുകളോടുള്ള ഇഷ്ടം. അതിനു പ്രചോദനമായത് ശശി തരൂർ എംപിയും.
ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ ആണ് ആദിത്യ ആദ്യം പഠിച്ച വാക്ക്. ആ വാക്കു കേട്ടതിലെ കൗതുകം അതിന്റെ സ്പെല്ലിങ്ങിലേക്ക് എത്തിച്ചു. വാക്കിന്റെ ഉച്ഛാരണം ശരിയായാൽ സ്പെല്ലിങ് താനേ വായിൽ വരുന്നതാണ് ആദിത്യയുടെ ശീലം. വാക്കും സ്പെല്ലിങ്ങും അതിവേഗം മനഃപാഠമാക്കുന്നത് കണ്ടപ്പോൾ പിതാവ് പി.എസ്. മനോജ് ദാസ് മകനെ അറിയാ വാക്കുകളുടെ കാണാ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി.
അങ്ങനെ ഷെക്സ്പീയർ കഥകളിലും ഇംഗ്ലിഷ് നാടകങ്ങളിലും രസതന്ത്ര ശാസ്ത്രത്തിലും നീണ്ടു നിവർന്നു കിടക്കുന്ന വാക്കുകളെ ആദിത്യ അടുത്തറിഞ്ഞു. ഏതു വാക്കും നാലോ അഞ്ചോ തവണ വായിച്ചു വിട്ടാൽ പിന്നെ ആ വാക്ക് മനസിലുറച്ചിരിക്കും. പിന്നീട് എപ്പോൾ ചോദിച്ചാലും വാക്കും സ്പെല്ലിങ്ങും റെഡി. വാക്കുകളിൽ ഹരം കയറിയതോടെ സ്പെല്ലിങ് തിരിച്ചും മറിച്ചും പറയാനും തുടങ്ങി.
150 സെക്കൻഡിൽ 25, 30, 35, 40, 45, 85, 183 അക്ഷരങ്ങളുള്ള വാക്കുകൾ ആദിത്യ പറയും. ഈ കഴിവിന്റെ പേരിൽ വിവിധ റെക്കോർഡ് ബുക്കുകളിലും ഈ കൊച്ചുമിടുക്കൻ ഇടം പിടിച്ചു. ലോകത്തിലുള്ള എല്ലാത്തരം വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന സാങ്കൽപ്പിക ഭക്ഷണത്തിന്റെ പേരാണ് 183 അക്ഷരങ്ങളുള്ള വാക്ക്. 189819 അക്ഷരങ്ങളുള്ള വാക്കാണ് ലോകത്തിലെ ഏറ്റവും വലിയ വാക്ക്. പ്രോട്ടീനായ ടൈറ്റിന്റെ രാസഘടകങ്ങളുടെ പേരാണ് ഈ നീളൻ വാക്ക്. ഇതേ രാസഘടകങ്ങളുടെ ചുരുക്ക പേരാണ് 1909 അക്ഷരങ്ങളുള്ള രണ്ടാമത്തെ വലിയ വാക്ക്. അതായത്, വാക്കുകളുടെ വൻ മല കയറ്റത്തിൽ ആദിത്യയ്ക്കു മുന്നിലുള്ളത് ഈ രണ്ടു വാക്കുകൾ മാത്രം. അതിനെ കീഴടക്കാനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു.
Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon: 183 അക്ഷരങ്ങളുള്ള ഈ ഭക്ഷണപ്പേര് നിർത്താതെ, തപ്പാതെ, തടയാതെ പറയുന്നവർ അപൂർവം. ഈ വാക്ക് തിരഞ്ഞാൽ നിഘണ്ടുവിൽ കിട്ടില്ല. ഈ വാക്കിനു പിന്നിലുമുണ്ട് ഒരു ശശി തരൂർ ബന്ധം. ശശി തരൂരിനെ കാണാൻ ആഗ്രഹിച്ച ഒരു സ്കൂൾ കുട്ടിക്ക് ഒരു റേഡിയോ സ്റ്റേഷൻ അതിനുള്ള അവസരം ഒരുക്കി. അന്ന് ആ കുട്ടി പറഞ്ഞ വാക്കാണ് ആദിത്യ പിന്നീട് മനഃപാഠമാക്കിയത്.
സാധാരണ കുട്ടികൾ പഠിച്ച വഴിയെ അല്ല ആദിത്യ നടന്നു തുടങ്ങിയത്. അക്ഷരപൂട്ടുകൾ തുറക്കാൻ പ്രാഥമിക എഴുത്തഭ്യാസം വേണ്ടി വന്നില്ല. സ്കൂളിൽ എൽകെജി, യുകെജി ക്ലാസുകളിൽ പോയിട്ടില്ല. ആറാം വയസ്സിൽ നേരെ ചേർന്നത് ഒന്നാം ക്ലാസിൽ. അച്ഛനും അമ്മ ദിവ്യയും പറഞ്ഞു കൊടുത്തതും ടിവിയിൽ കണ്ടതുമായിരുന്നു അക്ഷരങ്ങളുടെ ബാലപാഠം.
ഒരു വാക്കിന്റെയും സ്പെല്ലിങ് കാണാതെ പഠിക്കുന്ന ശീലമില്ല. ആകെ പഠിക്കുന്നത് ഉച്ഛാരണം മാത്രം. അതു കൃത്യമായാൽ സ്പെല്ലിങ് താനെ ഒഴുകും. അത് എത്ര വലിയ വാക്കാണെങ്കിലും. ഗിന്നസ് ലോക റെക്കോർഡിൽ സ്പെല്ലിങ് പറയൽ കാറ്റഗറി ഇല്ലാത്തതിനാൽ അപേക്ഷിക്കാൻ കഴിഞ്ഞില്ല. സ്പെല്ലിങ് തിരിച്ചു പറയുന്ന കാറ്റഗറി ഉള്ളതിനാൽ അതിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ആദിത്യ.
നിലവിൽ ഒരു ഇംഗ്ലിഷ് പ്രഫസറുടെ പേരിലാണ് ഈ റെക്കോർഡ്. 5,6,7 അക്ഷരങ്ങളുള്ള 50 വാക്കുകളുടെ സ്പെല്ലിങ് നേരെയും തിരിച്ചും പറഞ്ഞാണ് റെക്കോർഡ് ഇട്ടിരിക്കുന്നത്. ഈ കാറ്റഗറിയിൽ 25 അക്ഷരങ്ങളുടെ വാക്കുകളിൽ തുടങ്ങി 183 അക്ഷരങ്ങളുള്ള വാക്കു വരെ നേരെയും തിരിച്ചും പറഞ്ഞ് റെക്കോർഡിന് ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കൻ.
മകൻ എബിസിഡി എന്നൊന്നും ഇരുന്നു പഠിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു. വാക്കുകളുടെ ഉച്ഛാരണം ഗൂഗിളിൽ നോക്കി കൃത്യമായി പഠിക്കും. അതു കിട്ടിക്കഴിഞ്ഞാൽ പിന്നെയൊന്നും പഠിപ്പിക്കേണ്ടതില്ല. ഷാർജ റയാൻ ഇന്റർനാഷനൽ സ്കൂളിൽ മൂന്നാം ക്ലാസിലാണ് ആദിത്യ. ഇതുവരെ ഒരു കേട്ടെഴുത്തിലും സ്പെല്ലിങ് തെറ്റിച്ചിട്ടില്ലെന്നും മനോജ് പറഞ്ഞു. വായനയാണ് ആദിത്യയുടെ ഇഷ്ട വിഷയം. കടയുടെ ബോർഡ് മുതൽ സാഹിത്യത്തിലെ കടുകട്ടി ബുക്ക് വരെ എന്തും വായിക്കും. ഒരു മിനിറ്റിൽ വായിച്ചു തീർക്കാവുന്ന വാക്കുകളുടെ എണ്ണം കൂട്ടുന്നതിലുള്ള പരിശീലനത്തിലാണ് ഇപ്പോൾ. ഒരു മിനിറ്റിൽ 160 വാക്കുകൾ വരെ വായിക്കാനുള്ള സ്പീഡ് മകനുണ്ടെന്നു മനോജ് പറഞ്ഞു. 250 വാക്കുകൾ വരെ വായിക്കാനുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. ഷാർജയിൽ ആമർ സേവനങ്ങൾ ഫ്രീലാൻസായി ചെയ്യുന്ന ആളാണ് മനോജ്ദാസ്. തൃശൂർ വടക്കാഞ്ചേരിയാണ് സ്വദേശം. ഭാര്യ ദിവ്യ സതീഷ് നയിക് മട്ടാഞ്ചേരി സ്വദേശിയാണ്.
English Summary: Eight year old malayali boy in Dubai byhearts lengthy words