അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി ∙ ശനിയാഴ്ച ഷെയ്ഖ് ജാബെര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ (ഗള്‍ഫ് സെയ്ന്‍ 26) ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി ∙ ശനിയാഴ്ച ഷെയ്ഖ് ജാബെര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ (ഗള്‍ഫ് സെയ്ന്‍ 26) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായ് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. 12,000 വാഹനങ്ങൾക്കുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
20 എന്‍ട്രി -എക്‌സിറ്റ് കവാടങ്ങള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എന്‍. അഹമ്മദ് അല്‍-സാലേഹ് അറിയിച്ചു. മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഔദ്യോഗിക ആപ്ലിക്കേഷനായ 'ഹയാകോം' വഴി മാത്രമേ എടുക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
സംശയാസ്പദമായ വെബ്സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെയാണ്. ശനിയാഴ്ച കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറേബ്യന്‍ ഗള്‍ഫ് കപ്പ് മല്‍സരവേദിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.