ഷാർജ∙ പഠിത്തത്തിൽ അതിസമർഥരായ കുട്ടികൾക്ക് യുഎഇ നൽകുന്ന ഗോൾഡൻ വീസ നേരിട്ടു സ്വന്തമാക്കി മലയാളി വിദ്യാർഥി ലിയാന നജീർ. ടൈപ്പിങ് സെന്റർ വഴിയും ട്രാവൽ ഏജൻസ് വഴിയുമാണ് ഗോൾഡൻ വീസയ്ക്കു സാധാരണയായി അപേക്ഷിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസന‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പഠിത്തത്തിൽ അതിസമർഥരായ കുട്ടികൾക്ക് യുഎഇ നൽകുന്ന ഗോൾഡൻ വീസ നേരിട്ടു സ്വന്തമാക്കി മലയാളി വിദ്യാർഥി ലിയാന നജീർ. 

ടൈപ്പിങ് സെന്റർ വഴിയും ട്രാവൽ ഏജൻസ് വഴിയുമാണ് ഗോൾഡൻ വീസയ്ക്കു സാധാരണയായി അപേക്ഷിക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസന‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് ഗോൾഡൻ വീസയ്ക്ക് അപേക്ഷിച്ചത്. ദുബായിലുള്ളവർക്ക് ജിഡിആർഎഫ്എ വഴി അപേക്ഷിക്കാം. 

ADVERTISEMENT

അപേക്ഷിക്കാൻ ആദ്യം വേണ്ടത് യുഎഇ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ആണ്. സ്കൂളിന്റെ ശുപാർശ കത്തോടെ ഐസിപി വെബ്സൈറ്റിൽ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്കുള്ള നാമനിർദേശം ഓൺലൈനായി നൽകാം. ഇതിന് അംഗീകാരം ലഭിച്ചാൽ എൻട്രി പെർമിറ്റ് അനുവദിച്ച് ഐസിപിയിൽ നിന്ന് അറിയിപ്പ് ലഭിക്കും. എൻട്രി പെർമിറ്റ് ലഭിച്ചാൽ അടുത്ത നടപടി നിലവിലെ റസിഡൻസി വീസ റദ്ദാക്കലാണ്. അതിനു ശേഷം മെഡിക്കൽ ടെസ്റ്റിനു പോകണം. നിലവിൽ റസിഡൻസി വീസയുള്ളതിനാൽ എമിറേറ്റ്സ് ഐടിക്കു വേണ്ടി പ്രത്യേക ബയോമെട്രിക് എടുക്കേണ്ടി വന്നില്ലെന്നു ലിയാന പറഞ്ഞു. എല്ലാ നടപടികളും ഓൺലൈൻ വഴിയായിരുന്നു. 

വൈദ്യ പരിശോധനയ്ക്കു മാത്രമാണ് നേരിട്ട് ഹാജരായത്. വീസ ഓൺലൈൻ വഴി അപ്ഡേറ്റ് ആകും.

ADVERTISEMENT

എമിറേറ്റ്സ് ഐഡി നേരിട്ടു വീട്ടിൽ കിട്ടും. ഇൻഷുറൻസും അറ്റസ്റ്റേഷൻ ഉൾപ്പെടെ 4900 ദിർഹമാണ് ഗോൾഡൻ വീസയ്ക്കു ചെലവായതെന്നും ലിയാന പറഞ്ഞു. ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് ടു സയൻസ് പഠിച്ച ലിയാന 97% മാർക്കോടെയാണ് പാസായത്.

ഡിസ്റ്റിങ്ഷനു മുകളിൽ മാർക്ക് മേടിക്കുന്ന കുട്ടികൾക്ക് യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകും. കാനഡയിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിനു ചേർന്ന ലിയാന ഇന്ന് പഠനത്തിനായി പോകും.

ADVERTISEMENT

തൃശൂർ കുന്നംകുളം ചൂണ്ടൽ എം.നജീറിന്റെയും ഷെമീറ അബ്ദുൽ ലത്തീഫിന്റെയും മകളാണ് ലിയാന. ഹർസീൻ, ഫിയോസ എന്നിവർ സഹോദരങ്ങൾ.

English Summary: UAE Golden Visa: Malayali student Liana Najeer directly acquired the UAE Golden Visa.