ദുബായ് ∙ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, നൽകിയ പണം തിരിച്ചു കിട്ടിയാൽ മാത്രം മതി– മലയാളികൾക്ക് സുപരിചിതമായ പോളണ്ടിലെത്താനുള്ള ആഗ്രഹത്താൽ ദുബായിലെ വ്യാജ ഏജൻസിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വഴിയാധാരമായ മലയാളി യുവതി യുവാക്കളുടേതാണ് ഇൗ വാക്കുകൾ. വിദേശത്ത് ജോലി എന്ന സ്വപ്നം

ദുബായ് ∙ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, നൽകിയ പണം തിരിച്ചു കിട്ടിയാൽ മാത്രം മതി– മലയാളികൾക്ക് സുപരിചിതമായ പോളണ്ടിലെത്താനുള്ള ആഗ്രഹത്താൽ ദുബായിലെ വ്യാജ ഏജൻസിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വഴിയാധാരമായ മലയാളി യുവതി യുവാക്കളുടേതാണ് ഇൗ വാക്കുകൾ. വിദേശത്ത് ജോലി എന്ന സ്വപ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, നൽകിയ പണം തിരിച്ചു കിട്ടിയാൽ മാത്രം മതി– മലയാളികൾക്ക് സുപരിചിതമായ പോളണ്ടിലെത്താനുള്ള ആഗ്രഹത്താൽ ദുബായിലെ വ്യാജ ഏജൻസിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വഴിയാധാരമായ മലയാളി യുവതി യുവാക്കളുടേതാണ് ഇൗ വാക്കുകൾ. വിദേശത്ത് ജോലി എന്ന സ്വപ്നം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്, നൽകിയ പണം തിരിച്ചു കിട്ടിയാൽ മാത്രം മതി– മലയാളികൾക്ക് സുപരിചിതമായ പോളണ്ടിലെത്താനുള്ള ആഗ്രഹത്താൽ ദുബായിലെ വ്യാജ ഏജൻസിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വഴിയാധാരമായ മലയാളി യുവതി യുവാക്കളുടേതാണ് ഇൗ വാക്കുകൾ. വിദേശത്ത് ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി വ്യാജ ഏജന്‍സികൾക്ക് വൻതുകകൾ നൽകി കുഴിയിൽ ചാടുന്ന സംഭവത്തിന് ഒരു അധ്യായം കൂടി. അടുത്തിടെ കാനഡയിലും ഇതുപോലെ ജോലി വാഗ്ദാനം ചെയ്ത് പണം നഷ്ടപ്പെട്ടവരെക്കുറിച്ച് മനോരമ ഒാൺലൈൻ റിപ്പോർട് ചെയ്തിരുന്നു.

60 ദിവസത്തിനകം പോളണ്ടിലേക്ക് പോകാം എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി മൂന്ന് ഇംഗ്ലിഷ് അക്ഷരങ്ങളിലറിയപ്പെടുന്ന, ദുബായിലെ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി ഉദ്യോഗാർഥികളായ യുവതീ യുവാക്കളിൽ നിന്ന്  തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ കൂടി തട്ടിപ്പിൽ പെട്ടിരിക്കാൻ സാധ്യതയേറെയാണ്. എങ്കിൽ പുരുഷന്മാരും സ്ത്രീകളുമടക്കമുള്ള തട്ടിപ്പ് സംഘം ഇതിലും ഭീമമായ തുകയായിരിക്കും തട്ടിയെടുത്തിരിക്കുക. ഒരു വർഷത്തിലേറെയായി പലരുടെയും മൂന്ന് ലക്ഷത്തോളം രൂപയാണ് ഇവർ കൈയടക്കിവച്ചിരിക്കുന്നത്. ഇനി ഇരകൾക്ക് ആർക്കും പോളണ്ടിലേക്ക് പോകാൻ ആഗ്രഹമില്ല. അതുകൊണ്ട് ഉടൻ ശരിയാകുമെന്ന മറുപടിയൊന്നും കേൾക്കണ്ട, എത്രയും പെട്ടെന്ന് പണം തിരിച്ചുകിട്ടിയാൽ മതിയെന്ന അഭിപ്രായമാണ്. പണം മടക്കിത്തന്നില്ലെങ്കില്‍ ദുബായിലെ സ്ഥാപനത്തിനെതിരെ ഇന്ത്യയിലെയും യുഎഇയിലെയും അധികൃതരെ സമീപിക്കാനുള്ള തയാറെടുപ്പിലാണിവർ.

ADVERTISEMENT

ഒരു വർഷം മുൻപാണ് കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള യുവതി യുവാക്കൾ തട്ടിപ്പു സംഘത്തിന് പണം നൽകിയത്. ഒാരോരുത്തരും മൂന്ന് ലക്ഷത്തോളം രൂപ  സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിന്റെയെല്ലാം രേഖകൾ ഇവരുടെ കൈയിലുണ്ട്. ഇതിൽ ഇരുപത് വയസ്സ് പിന്നിട്ടവർ മുതൽ അമ്പതിനോടടുത്തു പ്രായമുള്ളവരും ഉണ്ട്. ഇവരിൽ പലരും ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരുമാണ്. എന്തിന്, എൻജിനീയർമാരും ബിബിഎ, എൽഎൽബി അടക്കമുള്ള ഉയർന്ന പ്രഫഷനലുകളും ഉൾപ്പെട്ടിട്ടുണ്ട്. വെയർഹൗസ്, പാക്കിങ് മുതൽ വലിയ ഹോട്ടലുകളിലെ ജോലിവരെയായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം കിട്ടുമെന്നും അറിയിച്ചു.

∙ കോവിഡിന് ശേഷം ആകെ തകർന്ന സമയം; പോളണ്ട് മാടി വിളിച്ച പോലെ

കോവിഡിന് ശേഷം ജോലിയോ കൂലിയോ ലഭിക്കാതെ ആകെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് ഇവരെ പോളണ്ട് മാടിവിളിച്ചത്. 60 ദിവസത്തിനകം സ്ഥിരം വർക് പെർമിറ്റിൽ പോളണ്ടിലെത്താം. മികച്ച ജോലി, ഉയർന്ന ശമ്പളം.. ജീവിതം രക്ഷപ്പെട്ടു എന്ന സന്തോഷത്താൽ വ്യാജ ഏജൻസി ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുത്തു. പിന്നീട് നടന്ന കാര്യങ്ങളെല്ലാം ദുഃസ്വപ്നം പോലെ ഇരകളെ വേട്ടയാടുന്നു.

തൃശൂർ സ്വദേശികളായ മോളി അഗസ്റ്റിൻ, സുബിത് (43), ജീസൻ ആന്റോ(26), സി.ആർ.റോഷന്‍, ഫ്രിജോ ഫ്രാൻസിസ്,  കൊല്ലം സ്വദേശി എൻ.നിബിൻഷ(24), മലപ്പുറം സ്വദേശികളായ ഷക്കീർ ഹുസൈൻ (34), ജംഷീദ് ബാബു, എ.പി. ദിറാർ, അബ്ദുൽ റഉൗഫ്(34), ഇടുക്കി സ്വദേശികളായ നോബി ജോസ്(28), രഞ്ജിത് ഇടതോട്ടിയിൽ,  കണ്ണൂർ സ്വദേശികളായ കെ.ആർ.വിമൽ (27), കെ.എ.അൻവർ സാദിഖ് (37), എറണാകുളം സ്വദേശികളായ പ്രദീപ്(41), യദു കൃഷ്ണൻ(25), പി. നിയാസ് (36), ഷബീർ (27), അൻവർ (23), കൊല്ലം സ്വദേശി ഷനീർ പൂക്കുഞ്ഞ് (32), തിരുവനന്തപുരം സ്വദേശി വിപിൻ വിജയൻ(28), ആലപ്പുഴ സ്വദേശി ലതീഷ്, കോഴിക്കോട് സ്വദേശികളായ പ്രവീൺ(49), ദീപു എം. സുദർശൻ (32), പത്തനംതിട്ട സ്വദേശി വിഷ്ണു സി.നായർ (27), കാസർകോട് സ്വദേശി എം.വി.മനു(33), കോട്ടയം സ്വദേശി ജിയോ(24) തുടങ്ങിയവരാണ് ഇതിനകം മനോരമ ഒാൺലൈനുമായി തങ്ങളുടെ ദുരനുഭവങ്ങൾ പങ്കിട്ടത്. ഇവരെല്ലാം ചേർന്ന് ഒരു വാട്സാപ് കൂട്ടായ്മയും ഉണ്ടാക്കിയിട്ടുണ്ട്. ദിനംപ്രതി കൂടുതൽ ഇരകൾ ഗ്രൂപ്പിൽ ചേർന്നുകൊണ്ടിരിക്കുകയാണ്.

ADVERTISEMENT

∙ കുടുംബത്തിന് തണലാകുമെന്ന് കരുതി, പക്ഷേ..

അച്ഛൻ, അമ്മ, ഭാര്യ, സഹോദരൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു നിബിൻഷ. വിദേശത്ത് എവിടെയെങ്കിലും ചെന്ന് ജോലി ചെയ്ത് എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് ഫെയ്സ്ബുക്കിൽ ദുബായിലെ തട്ടിപ്പു സ്ഥാപനത്തിന്റെ പരസ്യം കണ്ടത്. അതിൽ ബന്ധപ്പെട്ടപ്പോൾ അടുത്ത നിമിഷം തന്നെ ദുബായിൽ നിന്നെന്ന് പറഞ്ഞ് ഡേവിഡ്  എന്നയാൾ ഫോൺ വിളിച്ചതായി നിബിൻഷ പറയുന്നു. അയാളുടെ വാക് ചാതുരിയിൽ വേറൊന്നും സംശയിച്ചില്ല. മാത്രമല്ല, താങ്കളുടെ ദുബായിലുള്ള ഏതെങ്കിലും ബന്ധുവിനെയോ സുഹൃത്തിനെയോ അയച്ച് കമ്പനിയുടെ ഹോർ അൽ അൻസിലുള്ള ഒാഫിസ് സന്ദർശിച്ച് ഉറപ്പുവരുത്തൂ എന്ന് പറയുകയും കൂടി ചെയ്തപ്പോൾ കൂടുതൽ വിശ്വാസമായി. സുഹൃത്തിനെ അയച്ചപ്പോൾ വളരെ നല്ല പെരുമാറ്റമായിരുന്നു അവിടെയുള്ള ജീവനക്കാരുടേത്.  പണം കൊടുത്തോളൂ, വളരെ മികച്ച സ്ഥാപനമാണെന്ന് സുഹൃത്ത് പറഞ്ഞതോടെ സ്വർണം പണയം വച്ച് പണം നിബിന്‍ഷാ  ഏജന്‍സിയുടെ ദുബായിലെ അക്കൗണ്ടിലിട്ടു.

എംബിഎസ് ഡോക്യുമെന്റ്സ് ക്ലിയറിങ് സർവീസസിന്റെ പേരിലുള്ള നാഷനൽ ബാങ്ക് ഒാഫ് റാസൽഖൈമയിലെ അക്കൗണ്ടിലേക്കാണ് 12,250 ദിർഹം നൽകിയത്. മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് ഒരു മാസം കൊണ്ട് തരാമെന്നും അതുപോലെ വീസ ഉൾപ്പെടെ എടുത്തു തരുമെന്നും ആയിരുന്നു ഓഫർ. കൂടാതെ വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു. എക്സ്പ്രസ് സർവീസ് ആണ് എന്നും 45 ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നും പറഞ്ഞു. പക്ഷേ, 3 മാസം ആയപ്പോഴാണ് വർക്ക് പെർമിറ്റ് ലഭിച്ചത്. അതും 6 മാസം പോലും കാലാവധി ഇല്ലാത്ത പെർമിറ്റ്. ആദ്യമായട്ടാണ് ഇത്തരമൊരു സംഭവം എന്നതിനാൽ ഇത്തരം തട്ടിപ്പിനെക്കുറിക്കുറിച്ച് ബോധവാനായിരുന്നില്ല എന്ന് നിബന്‍ഷ പറയുന്നു. അവർ പറഞ്ഞത് അപ്പാടെ വിശ്വസിച്ചുപോയി. കടങ്ങൾ വീട്ടാൻ എങ്ങനെയും രക്ഷപ്പെടുക എന്ന് മാത്രമേ ചിന്തിച്ചുള്ളു. അവരുടെ ഫെയ്സ്ബുക്ക് വിഡിയോകൾ കണ്ടാൽ ആരും വിശ്വസിച്ചു പോവും. ഏജന്റും വളരെ നല്ല രീതിയിൽ ആണ് പെരുമാറിയത്.  ഒരു മാസം കഴിഞ്ഞപ്പോൾ മാത്രമാണ് തട്ടിപ്പ് മനസ്സിലായത്. ഇനി എന്തു ചെയ്യണമെന്നറിയാതെ ആകെ പരുങ്ങലിലാണ്.

സിവിൽ എൻജിനീയറായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി വിഷ്ണു സി.നായരും(27) തട്ടിപ്പിനിരയായവരിൽ ഒരാളാണ്.  അച്ഛൻ, അമ്മ, അനുജത്തി എന്നിവരടങ്ങുന്ന കുടുംബത്തിലെ അംഗമാണ് വിഷ്ണു. നാഷനൽ ബാങ്ക് ഒാഫ് റാസൽഖൈമയിലേക്ക് തന്നെയാണ് പേഴ്സനൽ വായ്പയെടുത്തും സ്വർണം പണയം വച്ചും പണമയച്ചത്. എംബിഎസിന്റെ എഫ് ബി പോസ്റ്റിലെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ സാറ എന്ന പേര് പറഞ്ഞ യുവതിയാണ് ഫോൺ വിളിച്ചത്. 2 വർഷത്തെ വർക്ക് പെർമിറ്റ് 9 മാസം കൊണ്ട് തരാമെന്നും ക്വാളിറ്റി ഇൻസ്പെക്‌ഷൻ ജോലി ആണ് തരുന്നത് എന്നും വാഗ്ദാനം ചെയ്തു. അതുപോലെ വീസ അപ്പോയിന്റ്  ഉൾപ്പെടെ എടുത്തു തരുമെന്നുമായിരുന്നു ഓഫർ.

ADVERTISEMENT

∙ പേരുകൾ പലത്, എല്ലാം വ്യാജം?; ഭയപ്പെടുത്തി പോസിറ്റീവ് വിഡിയോ

ഡേവിഡ്, അലീഷ, ഐഷു, അഞ്ജലി ,അഞ്ചു , സുമൈറ , സാറ, ശരണ്യ, റാം, ജോൺ, സോണിയ, ഹന്ന, ഫാത്തിമ എന്നീ വ്യാജ പേരുകളിലാണ് തട്ടിപ്പുസംഘം ആളുകളെ ബന്ധപ്പെടുന്നത്. കൂടുതൽ വിശ്വാസ്യതയ്ക്ക് ഗ്രൂപ്പ് വിഡിയോ കോൾ ചെയ്തും മോഹന വാഗ്ദാനങ്ങൾ നൽകുന്നു. 

ഇവർക്കെതിരെ ഗൂഗിൾ റിവ്യു ഇട്ടാൽ അവരുടെ റേറ്റിങ് കുറയുന്നത് കൊണ്ട് പൈസ കൊടുത്ത് പുറത്തു നിന്നോ അല്ലെങ്കിൽ അവരുടെ ജീവനക്കാരെ വച്ചോ പോസിറ്റീവ് കമന്റ് ഇട്ട് റേറ്റിങ് കൂട്ടും. അവരുടെ ഫെയ്സ്ബുക്കിലുള്ള എല്ലാ വിഡിയോയും  വർക്ക് പെർമിറ്റ് തരണമെങ്കിൽ വിഡിയോ അയച്ചു തരണമെന്ന് പറഞ്ഞ് പേടിപ്പിച്ചു ചെയ്യിക്കുന്നതാണ്. വിഡിയോയിൽ ഉള്ളവർ ആരും പോളണ്ടിലേക്കോ കാനഡയിലേക്കോ പോയിട്ടില്ല. വിഡിയോ ചെയ്താലും ചെയ്തില്ലെങ്കിലും അവർ 6 മാസത്തെ സീസണൽ വർക്ക് പെർമിറ്റ് മാത്രമേ തരികയുള്ളു എന്നും പറയുന്നു.

പോളണ്ട് എംബസിയിൽ ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യാൻ വിഎഫ്എസ് അപ്പോയിൻമെന്റ് എടുക്കണം. അതിന് അവർ  ഒരിക്കലും സഹായം ചെയ്യില്ല. വർക്ക് പെർമിറ്റ് എടുത്തു കഴിഞ്ഞാൽ അവരുടെ ഭാഗത്ത് നിന്നുള്ള എല്ലാ ജോലിയും തീർന്നു, അപേക്ഷകരുമായി ഇനി അവർക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് കൈയ്യൊഴിയും. 6 മാസത്തെ വർക്ക് പെർമിറ്റ് പുതുക്കി തരികയുമില്ല. അതിന് ആദ്യം മുടക്കിയ അത്രയും തന്നെ പണം കൊടുക്കണം. പൈസ ഒരു കാരണത്താലും റീഫണ്ട് തരികയുമില്ല . ടിക്കറ്റ്, വർക്ക് പെർമിറ്റ് എന്നിവയ്ക്ക് 12,250 ദിർഹത്തിലേറെ വാങ്ങി. കിട്ടിയത് 6 മാസം പോലും കാലാവധി ഇല്ലാത്ത സീസണൽ വർക് പെർമിറ്റ് മാത്രം. 6 മാസത്തെയും 4 മാസത്തെയും വർക്ക് പെർമിറ്റിനായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയവരുണ്ട് .

∙ ജോലി–വീസ തട്ടിപ്പ് തുടർക്കഥ

ഗൾഫിൽ ജോലി–വീസ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.  

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

1980കളിൽ തുടങ്ങിയ വീസ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഒാസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ ബുദ്ധിമുട്ടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ചതിയിൽപ്പെട്ട് നിരവധി പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary: Job Scam Offers in Poland: Keralites Trapped, falling easy prey to the Fake Recruitment Agencies 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT