വില്ലകൾക്ക് മുന്നിൽ പാർക്കിങ്; നിർമാണത്തിന് ചട്ടങ്ങളായി, തുരുമ്പെടുക്കാത്ത സാമഗ്രികൾ ഉപയോഗിക്കണം
അബൂദാബി∙വില്ലകൾക്ക് വെളിയിൽ പാർക്കിങ് പണിയുന്നവർക്ക് മാർഗനിർദേശങ്ങളുമായി തലസ്ഥാന നഗരസഭ. ആയിരം ദിർഹം ഫീസ് അടച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം പാർക്കിങ് ഷെഡുകൾ പണിയേണ്ടത്. ∙ നഗരഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിലും ∙നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം പാർക്കിങ് ഏരിയ കൂടരുത്. പാർക്കിങ്

അബൂദാബി∙വില്ലകൾക്ക് വെളിയിൽ പാർക്കിങ് പണിയുന്നവർക്ക് മാർഗനിർദേശങ്ങളുമായി തലസ്ഥാന നഗരസഭ. ആയിരം ദിർഹം ഫീസ് അടച്ച് അനുമതി വാങ്ങിയ ശേഷമായിരിക്കണം പാർക്കിങ് ഷെഡുകൾ പണിയേണ്ടത്.
∙ നഗരഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിലും
∙നിശ്ചയിക്കപ്പെട്ട പരിധിക്കപ്പുറം പാർക്കിങ് ഏരിയ കൂടരുത്. പാർക്കിങ് വൃത്തിയാക്കുന്നതോടൊപ്പം അറ്റകുറ്റപ്പണികൾ നടത്തുകയും വേണം. മൂന്നാമതൊരാൾക്ക് പാർക്കിങ് ഷെഡുകൾ കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടില്ല. പാർക്കിങ് മറ്റു കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തരുതെന്നും നിർദേശമുണ്ട്.
∙ഭാവി പദ്ധതികളുടെ ഭാഗമായി മുനിസിപ്പാലിറ്റി നീക്കം ചെയ്യാൻ നോട്ടിസ് നൽകിയാൽ കാലതാമസം കൂടാതെ പാർക്കിങ് പൊളിച്ചുനീക്കേണ്ടത് പെർമിറ്റ് ഉടമയുടെ ബാധ്യതയാണ്.
∙ കാൽനടയാത്രക്കാർക്കോ സൈക്കിൾ സവാരിക്കാർക്കോ വാഹനങ്ങൾക്കോ മാർഗതടസ്സമാകും വിധമാകരുത് പാർക്കിങ് നിർമാണം.
∙ സ്ലോട്ടുകൾ ഡ്രൈവർമാരുടെ ദൂര കാഴ്ച നഷ്ടപ്പെടുത്തുന്ന നിലയിലാകരുത്. ഷെഡുകളുടെ നിർമാണ ഘടകങ്ങൾ ഒന്നും നഗരസഭയുടെ വൈദ്യുത തൂണുകളുമായി ബന്ധിപ്പിക്കാൻ പാടില്ല.
∙ നടപ്പാതയിൽ നിന്നും രണ്ടര മീറ്റർ കുറയാത്ത നിലയിൽ നിർമിക്കുന്ന ഷെഡുകളുടെ ഉയരം നാലര മീറ്ററിൽ കൂടാനും പാടില്ല. വില്ലയുടെ കവാടത്തിന്റെ നിറത്തിനു യോജിക്കുന്ന നിറമാണ് ഷെഡിനും നൽകേണ്ടത്.
∙ ടെഫ്ലോൺ തുണികൾ കൊണ്ടോ യുപി വി സി പോലുള്ളവ ഉപയോഗിച്ചോ ആയിരിക്കണം മേലാപ്പ് പണിയേണ്ടത്.
∙ തുരുമ്പെടുക്കാത്ത സാമഗ്രികൾ ഉപയോഗിക്കണമെന്നും മാർഗ നിർദേശങ്ങളിലുണ്ട്.
∙ കാലാവസ്ഥ വ്യതിയാനം മൂലം നശിക്കാത്തതും
∙തീ പിടിത്തം പ്രതിരോധിക്കുന്നതുമായിരിക്കണം
∙ നിർമാണ സാമഗ്രികൾ. നിലവാരമുള്ള കമ്പനികളെ ഇതിനായി ആശ്രയിക്കണം. പുതിയതും പുതുക്കുന്നതുമായ പാർക്കിങ് പെർമിറ്റുകൾക്ക് മുനിസിപ്പാലിറ്റി ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.പുതിയ പെർമിറ്റിന് 1000 ദിർഹമും പുതുക്കാൻ 200 ദിർഹമുമാണ് നഗരസഭാ നിരക്ക്.
English Summary: Abu Dhabi Municipality announces new guidelines for parking areas.