മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സൗദിയിലെ കിഴക്കൻ പ്രവിശ്യാ പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു
ദമ്മാം∙ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കരിപ്പൂരിൽ വെച്ച് ഈ വരുന്ന ജനുവരി അവസാനവാരത്തിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സൗദിയിലെ കിഴക്കൻ പ്രവിശ്യാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദമ്മാമിൽ വെച്ച് നടന്നു . സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ദേശീയ

ദമ്മാം∙ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് കരിപ്പൂരിൽ വെച്ച് ഈ വരുന്ന ജനുവരി അവസാനവാരത്തിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്‍റെ സൗദിയിലെ കിഴക്കൻ പ്രവിശ്യാ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദമ്മാമിൽ വെച്ച് നടന്നു . സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ദേശീയ അധ്യക്ഷൻ ഫാറൂഖ് സ്വലാഹി ഉദ്ഘാടനം നിർവ്വഹിച്ചു . രാവിലെ 10 മുതൽ വൈകുന്നേരം വരേ നീണ്ടു നിന്ന ഏകദിന പഠന ക്യാമ്പ് വിവിധ സെഷനുകളാൽ സമ്പന്നമായിരുന്നു .
കിഴക്കൻ പ്രവിശ്യയിലെ ചാപ്റ്ററുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടന്ന എസ്കോമിന് യൂസുഫ് കൊടിഞ്ഞി നേതൃത്വം നൽകി.ആദർശ സെഷന് മുനീർ ഹാദിയും , സംഘടനാ സെഷന് ഇഖ്ബാൽ സുല്ലമിയും ഫീഡ്ബാക് സെഷനു മുജീബ് കുഴിപ്പുറവും നേതൃത്വം നൽകി . സമാപന സംഗമത്തിൽ ‘വിശ്വമാനവികതക്ക് വേദ വെളിച്ചം ’ എന്ന സമ്മേളന പ്രമേയം സഹൽ ഹാദി റിയാദ് വിശദീകരിച്ചു . യുദ്ധത്തിന്‍റെ മറവിൽ പലസ്തീനിലെ നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയുമടക്കം കൊന്ന് തള്ളുന്ന ഇസ്റായേലിന്‍റെ ദാഷ്ട്യത്തെ അപലപിച്ചും സ്വന്തം മണ്ണിൽ നിലനിൽപിന് വേണ്ടി പോരാടുന്ന പലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഫോക്കസ് സൗദി നാഷണൽ സി ഒ ഒ നസീമുസ്സബാഹ് പ്രമേയമവതരിപ്പിച്ചു .
കിഴക്കൻ പ്രവിശ്യയിലെ വിവിധ സെന്‍ററുകളെ പ്രതിനിധീകരിച്ച് അബ്ദുൽ അഹദ് അൽ ഹസ , സലീം അരിയല്ലൂർ , അൻസാരി അൽ ഖോബാർ , ഉബൈദ് കക്കോവ് , അൻഷാദ് അബ്ബാസ് , റഷീദ് കൈപാക്കിൽ , ഷുക്കൂർ മൂസ , ജമാൽ പി കെ , നൗഷാദ് എം വി , സൌബീർ കൊല്ലം സംസാരിച്ചു .അശ്റഫ് കക്കോവ് ഖിറാഅത്ത് നടത്തി . വഹീദുദ്ധീൻ കാട്ടുമുണ്ട അദ്ധ്യക്ഷനായിരുന്നു . നസ്റുള്ള അബ്ദുൽ കരീം ദമ്മാം സ്വാഗതവും , അബ്ദുൽ വഹാബ് ജുബൈൽ നന്ദിയും പറഞ്ഞു .