കാർബൺ പുറന്തള്ളില്ല; സൗദിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ
റിയാദ് ∙ മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷിച്ച് സൗദി. പുനരുപയോഗ ഊർജം, ഹരിത വാതകം എന്നിവയിലേക്കു ചുവടുമാറുന്നതിന്റെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഒരുങ്ങുന്നത്. ഭരണാധികാരികളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് റിയാദിൽ പരീക്ഷണ ഓട്ടം നടക്കുന്നത്. കാർബൺ പുറന്തള്ളൽ തീർത്തും ഇല്ലെന്നതാണ്

റിയാദ് ∙ മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷിച്ച് സൗദി. പുനരുപയോഗ ഊർജം, ഹരിത വാതകം എന്നിവയിലേക്കു ചുവടുമാറുന്നതിന്റെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഒരുങ്ങുന്നത്.
ഭരണാധികാരികളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് റിയാദിൽ പരീക്ഷണ ഓട്ടം നടക്കുന്നത്. കാർബൺ പുറന്തള്ളൽ തീർത്തും ഇല്ലെന്നതാണ് ഇതിന്റെ സവിശേഷത. ഫ്രഞ്ച് കമ്പനി ആൽസ്റ്റം നിർമിച്ച ഹൈഡ്രജൻ ട്രെയിനാണ് പരീക്ഷിക്കുന്നത്. സൗദിയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുകയും ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത ശേഷം ഇവ സൗദിയിലെ സർവീസിന് ഉപയോഗിക്കും.
2018ൽ ജർമനിയിലാണ് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം തുടങ്ങിയത്. 2020 വരെ പരീക്ഷണം തുടർന്നു. 2022ൽ പരിമിതമായ തോതിൽ സർവീസ് ആരംഭിച്ചു.