ദുബായിലെ സിവിൽ കേസും അറസ്റ്റ് വാറണ്ടും മാറ്റി പുതുവീസ നേടാൻ സഹായിക്കുന്ന പുതു നിയമം; അറിയാം വിശദവിവരങ്ങൾ
ദുബായ്∙ ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ് പേടിച്ചു പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്തവർക്കും പഴയ വീസ റദ്ദാക്കി പുതിയതിലേയ്ക്ക് മാറാൻ പറ്റാത്തവർക്കുമാണ്
ദുബായ്∙ ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ് പേടിച്ചു പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്തവർക്കും പഴയ വീസ റദ്ദാക്കി പുതിയതിലേയ്ക്ക് മാറാൻ പറ്റാത്തവർക്കുമാണ്
ദുബായ്∙ ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ് പേടിച്ചു പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്തവർക്കും പഴയ വീസ റദ്ദാക്കി പുതിയതിലേയ്ക്ക് മാറാൻ പറ്റാത്തവർക്കുമാണ്
ദുബായ്∙ ദുബായിൽ സിവിൽ കേസുകളിൽപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഒരു സന്തോഷവാർത്ത. സിവിൽ കേസ് കാരണം അറസ്റ്റ് വാറണ്ട് ഉള്ളവർക്കും ജയിലിൽ കഴിയുന്നവർക്കും വീസ പുതുക്കാൻ പറ്റാത്തവർക്കും അറസ്റ്റ് പേടിച്ചു പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്തവർക്കും പഴയ വീസ റദ്ദാക്കി പുതിയതിലേയ്ക്ക് മാറാൻ പറ്റാത്തവർക്കുമാണ് ദുബായിലെ പുതു നിയമം സഹായകമാകും. ഈ പ്രശ്നങ്ങൾ ഉള്ളവർക്ക് കോടതിയിൽ ഒരു അപേക്ഷ നൽകി അറസ്റ്റ് വാറണ്ട് മാറ്റി വീസ നേടാനും ജോലിയിൽ പ്രവേശിക്കാനും വീസ കാൻസൽ ചെയ്യാനും സാധിക്കും. എന്നാൽ യാത്രാ വിലക്ക് (Travel Ban) മാറ്റാൻ പറ്റുന്നതല്ല.
പക്ഷേ, ചെക്ക് കേസുകളിൽ നിങ്ങളുടെ കൈയിൽ പണം ഉണ്ടായിട്ടും അടക്കാതെ ഇരിക്കുന്നതാണെന്ന് എതിർ പാർട്ടി തെളിയിച്ചാൽ വീണ്ടും അറസ്റ്റ് വാറണ്ട് ആകും. അതിനാൽ സുപ്രീം കോടതിയുടെ ഈ നിയമത്തെ ഉപയോഗിച്ച് എത്രയും വേഗം അറസ്റ്റ് വാറന്റ് മാറ്റി വീസ അടിച്ചു ജോലിയിൽ പ്രവേശിച്ചു കട ബാധ്യത മാറ്റാൻ ശ്രമിക്കണമെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീത ശ്രീറാം മാധവ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
ദുബായിൽ അറസ്റ്റ് വാറണ്ട് കാരണം ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ യുഎഇയിലേക്ക് വരാൻ പറ്റാത്തവർക്ക് ഒരു അഡ്വക്കേറ്റ് മുഖനെ അറസ്റ്റ് വാറണ്ട് മാറ്റി വരാവുന്നതാണ്. അറസ്റ്റ് വാറണ്ട് മാറ്റിയാൽ വിമാനത്താവളത്തില്‍ യാതൊരുവിധ തടസ്സവും അവർക്ക് ഉണ്ടാകുന്നതല്ല. ദുബായിലെത്തി ജോലിക്ക് പ്രവേശിച്ചു കടബാധ്യത മാറ്റാവുന്നതുമാണ്. ദുബായ് ഗവണ്മെന്റ് ഇപ്പോൾ കൊണ്ട് വന്നിരിക്കുന്ന ഈ നിയമം എല്ലാവർക്കും ഉപകാരപ്രദമാണ്. അനധികൃതമായി കഴിയുന്നവർക്കും വീസ ഓവർ സ്റ്റേ ആയവർക്കും ഈ നിയമ പ്രകാരം വീസയുടെ പിഴ മാറ്റി പുതിയ വീസ അടിച്ചു നിയമപരമായി യുഎഇയിൽ തുടരാം.
ഏതെങ്കിലും സിവിൽ കേസിൽ നിങ്ങൾക്ക് അറസ്റ്റ് വാറണ്ട് ഉണ്ടെങ്കിൽ വീസ സ്റ്റാറ്റസ് മാറ്റാൻ സാധിക്കുന്നതല്ല. എന്നാൽ ഇപ്പോൾ ഉള്ള ഈ നിയമത്തോടെ വീസ സ്റ്റാംപ് ചെയ്യാനും സാധിക്കും. അതിനാൽ എല്ലാവരും ഈ നിയമത്തെ പരമാവധി ഉപയോഗിച്ച് യുഎഇയിൽ നിയമപരമായി തുടരാൻ ശ്രമിക്കണം.2016 ൽ തന്നെ യുഎഇയില്‍ പ്രതിസന്ധിയിലാകുന്ന കമ്പനികൾക്ക് സഹായകമാകുന്ന റി സ്ട്രക്ചറിങ് ആൻഡ് പാപ്പരാസി/ ലിക്വിഡേഷൻ നിയമം കൊണ്ട് വന്നു. ഇത് പ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന കമ്പനികൾക്ക് നിയമപരമായി കമ്പനിയെ പുനഃക്രമീകരിച്ച് സാമ്പത്തികമായി നിലനിർത്തിക്കൊണ്ട് പോകാൻ വഴിയൊരുങ്ങും. നഷ്ടത്തിൽ ഉള്ള കമ്പനിയെ ലാഭത്തിൽ കൊണ്ട് വരാനും സാധിക്കും.
∙ യുഎഇ ബിസിനസ് രംഗത്ത് പുത്തൻ ഉണർവ്
കോവിഡ്19ന് മുൻപും അതിനു ശേഷവും സാമ്പത്തിക ബാധ്യത കാരണം പലരും തങ്ങളുടെ ബിസിനസ് അടച്ചു പൂട്ടിയിട്ടുണ്ട്. കമ്പനി ഉടമ സാമ്പത്തിക ബാധ്യത കാരണം വിതരണക്കാർക്ക് പണം നൽകാൻ പറ്റാതെ വരുമ്പോഴും ബാങ്ക് വായ്പകൾ കൃത്യ സമയത്ത് തിരിച്ചടക്കാൻ പറ്റാതെ ചെക്ക് മടങ്ങുകയും എതിർ കക്ഷി കേസ് ഫയൽ ചെയ്യുകയും കമ്പനിയുടമ നിയമകുരുക്കിൽപ്പെട്ട് ജയിലിലാകുകയും ചെയ്യുന്നു. ഇതു കാരണം കമ്പനി മാത്രമല്ല, വിതരണക്കാരും ജീവനക്കാരുമെല്ലാം പ്രതിസന്ധയിലാകുന്നു.
കമ്പനി നേരിടുന്ന സാമ്പത്തിക നഷ്ടം തുടക്കത്തിൽ തന്നെ മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തിയാൽ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഇപ്പോഴും പല വ്യവസായികൾക്കും തങ്ങളുടെ നഷ്ടത്തിലായ കമ്പനി നിയമ പരമായി വീണ്ടും പ്രവർത്തിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്ന വസ്തുത അറിയില്ല. ബാധ്യതയിൽ പോകുന്ന കമ്പനി ഉടമയ്ക്ക് കോടതി വഴി റി സ്ട്രക്ചറിന് അപേക്ഷ നൽകി സാമ്പത്തിക ഭദ്രത കൈവരിക്കാൻ സമയം(ഒരു വർഷം മുതൽ 3 വർഷം വരെ) ലഭിക്കുന്നതാണ്. എന്നാൽ ചില കമ്പനികൾ റി സ്ട്രക്ചർ നടത്താൻ പറ്റാത്ത അവസ്ഥ ആണ് എന്ന് കോടതിക്ക് ബോധ്യമായാൽ അവർക്ക് പാപ്പരാസി നിയമ പ്രകാരമോ, ലിക്വിഡേഷൻ നിയമ പ്രകാരമോ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്.
∙ കമ്പനി ലിക്വിഡേറ്റ് ചെയ്തിട്ടും സിവിൽ കേസോ?
എന്നാൽ ഈ നിയമത്തെ പലരും തെറ്റായി മനസ്സിലാക്കുന്നു. കമ്പനി ‘ലിക്വിഡേറ്റ് ചെയ്തിട്ടുണ്ട്’, എന്നിട്ടും ഇപ്പോഴും സിവിൽ കേസ് വരുന്നു എന്ന് സിവിൽ കേസിൽപ്പെടുന്ന പല കമ്പനി ഉടമകളും പറയുന്നു. ഇതിന്റെ കാരണം കമ്പനി ബാധ്യതയിലേക്ക് പോകുന്നു എന്നാണ്. ഈ സാഹചര്യത്തിൽ ഒരു അഡ്വക്കേറ്റിന്റെ സഹായം തേടാതെ പലരിൽ നിന്നും തെറ്റായ ഉപദേശം സ്വീകരിച്ചു കൂടുതൽ പ്രതിസന്ധിയിലായി കമ്പനി അടച്ചു പൂട്ടേണ്ടി വരുന്നു. പക്ഷേ വിതരണക്കാർ, ബാങ്ക്, ഉപ കരാറുകാർ എന്നിവർക്കും മറ്റും ഇവർ കൊടുത്ത ചെക്കുകൾ, കമ്പനി ക്ലോസ് ചെയ്താലും ഒപ്പിട്ട ആളുടെ മാത്രം ബാധ്യത ആണ്. അങ്ങനെയുള്ള അവസരത്തിൽ ഇവർക്കെതിരെ കേസ് വരും. ബാധ്യത ഉള്ള കമ്പനി അത് മറച്ചു വച്ച് ക്ലോസ് ചെയ്യുകയോ, വിൽക്കുകയോ ചെയുന്നത് ക്രിമിനൽ കുറ്റമാണ്. ബാധ്യതയുള്ള കമ്പനി അതു മറച്ചുവച്ച് പൂട്ടിപ്പോവുകയോ വിൽക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ബാധ്യത മറച്ചുവച്ച് കമ്പനി പൂട്ടുന്നതുകൊണ്ടോ വിൽക്കുന്നതുകൊണ്ടോ ബാധ്യതയിൽ നിന്ന് മുക്തമായി എന്ന് തോന്നുന്നത് മണ്ടത്തരമാണ്. എല്ലാ ബാധ്യതയും കോടതിയിൽ അറിയിച്ച് കോടതി മുഖേനയാണ് ഒരു കമ്പനി ലിക്വിഡേറ്റ് ചെയ്യേണ്ടത്.
∙ പവർ ഓഫ് അറ്റോർണിയുടെ പ്രാധാന്യം
കട ബാധ്യത കാരണം യുഎഇയിലെ പല വ്യവസായ സ്ഥാപനങ്ങളും പൂട്ടിപ്പോകാന്‍ പ്രധാന കാരണം പവർ ഓഫ് അറ്റോർണി( പിഒഎ–POA) നൽകി കമ്പനി നടത്താൻ ഉള്ള ഉത്തരവാദിത്തം സുഹൃത്തിനോ, ബന്ധുവിനോ, ജീവനക്കാർക്കോ, ഏല്പിച്ചു കമ്പനി ഉടമ നാട്ടിലോ, ജിസിസിയിലോ വേറെ രാജ്യങ്ങളിലോ ബിസിനസ് തുടങ്ങാൻ പോകുന്നത് സാധാരണ കണ്ടുവരുന്ന പ്രവണതയാണ്. അങ്ങനെ ഉത്തരവാദിത്തം ഏല്പിച്ചവർ കമ്പനി ഉടമയുടെ ചെക്ക്, ബ്ലാങ്ക് ചെക്ക് , സെക്യുരിറ്റി ചെക്ക് തുടങ്ങിയവ ബിസിനസ് ആവശ്യത്തിനു പലർക്കും കൊടുക്കുന്നു. ചില സെക്യുരിറ്റി ചെക്കുകൾ ജോലി കഴിഞ്ഞാലും തിരികെ വാങ്ങാതെയിരിക്കുമ്പോള്‍ അത് പല കമ്പനികളുടെയും നാശത്തിന് വഴി ഒരുക്കുന്നതാണ്. ഇങ്ങനെയുള്ള ചെക്ക് ബോൺസാക്കി കേസ് ആകുന്നത് കാരണം കമ്പനി ഉടമകൾക്ക് യുഎഇയിലേക്ക് തിരിച്ചു വരാൻ പറ്റാതെയുമാകുന്നു.
ബിസിനസ് നടത്തുന്നവർ ബ്ലാങ്ക് ചെക്ക് കേസോ സെക്യൂരിറ്റി ചെക്ക് കേസോ നൽകുന്നത് കഴിവതും ഒഴിവാക്കണം. ഈ നിയമങ്ങൾ ഇപ്പോൾ കടബാധ്യതയിൽപെട്ട കമ്പനികൾക്ക് മാത്രമല്ല, മുൻപ് കടബാധ്യതയിൽ പെട്ടു ജയിലിൽ കിടക്കുന്നവർക്കും ബിസിനസ് തകർന്ന് വീസ പുതുക്കാൻ ശ്രദ്ധിക്കാതെ, യുഎഇയിൽ കഴിയുന്നവർക്കും കമ്പനി ഉപേക്ഷിച്ചു നാട്ടിലേയ്ക്കോ, മറ്റു രാജ്യങ്ങളിലേക്കോ പോയ കമ്പനി ഉടമകൾക്കും പുതു ജീവൻ നൽകുന്നതാണ്. എന്തെന്നാൽ ഇവർക്കെല്ലാം നിയമപരമായി പൂട്ടിപ്പോയ കമ്പനിയുടെ എല്ലാ ബാധ്യതകളും തീർത്തു യുഎഇയിലേക്ക് തിരിച്ചു വരാനും സാധിക്കും. വ്യക്തിപരമായി വലിയ തുക ബാങ്ക് വായ്പ എടുത്തവർക്കും പാപ്പരസി നിയമപ്രകാരമുള്ള സഹായം ലഭിക്കും.
∙ നിയമങ്ങൾ തണലേകും
ദുബായിൽ അനധികൃതമായി താമസിക്കുന്നവർക്കും ബിസിനസ് ബാധ്യതകളിൽപ്പെട്ട് അറസ്റ്റ് ഭയന്ന് സ്വന്തം വീടുകളിൽ ഒളിച്ചുതാമസിക്കുന്നവർക്കുമെല്ലാം പ്രശ്നങ്ങൾ പരിഹരിച്ച് കേസിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന നിയമങ്ങളാണ് യുഎഇയിലുള്ളത്. എന്നാൽ, ഇത് ഗൗരവമായി കാണാതെ വീണ്ടും പ്രതിസന്ധികളിൽപ്പെടുന്നവരാണ് കൂടുതലും. അടുത്ത കാലത്തായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ( എ ഐ) സഹായത്തോടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിച്ചുവരുന്നു. ഇതിനായി ഇൻ ബിൽഡ് ക്യാമറ ആൻഡ് സ്കാനർ ഉള്ള പൊലീസ് വാഹനങ്ങൾ റോഡിലിറക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് അനധികൃത വാഹനങ്ങൾ, ആളുകളുടെ മുഖം എന്നിവ സ്കാൻ ചെയ്തു കുറ്റവാളികളെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നു. യുഎഇയിലെ താമസം, ബിസിനസ്, ജോലി തുടങ്ങിവ നിയമപരമായി മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും സുഗമമായ ജീവിതത്തിന് നല്ലത്. യുഎഇ പ്രവാസികൾക്ക് നൽകുന്ന ഈ തണൽ സ്വന്തമാക്കാൻ മറക്കാതിരിക്കുക. വിവരങ്ങൾക്ക്: +971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്)