സ്പോൺസർ ഹുറൂബാക്കി; നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ പ്രവീൺ ഒടുവിൽ നാടണഞ്ഞു
ജിദ്ദ∙ വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന മഹായിൽ സ്വദേശി പ്രവീൺ കാടാമ്പുഴ ഒടുവിൽ സുമനസുകളുടെ കാരുണ്യത്താൽ നാടണഞ്ഞു. നിയമകുരുക്കുകൾ നീക്കി ഐ.സി.എഫ് അബഹ സെൻട്രൽ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സൈനുദ്ദീൻ അമാനിയുടെ ഇടപെടലിലാണ് പ്രവീണിന് നാട്ടിൽ പോകാനായത്. കഫീൽ ഹുറൂബാക്കിയത്

ജിദ്ദ∙ വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന മഹായിൽ സ്വദേശി പ്രവീൺ കാടാമ്പുഴ ഒടുവിൽ സുമനസുകളുടെ കാരുണ്യത്താൽ നാടണഞ്ഞു. നിയമകുരുക്കുകൾ നീക്കി ഐ.സി.എഫ് അബഹ സെൻട്രൽ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സൈനുദ്ദീൻ അമാനിയുടെ ഇടപെടലിലാണ് പ്രവീണിന് നാട്ടിൽ പോകാനായത്.
കഫീൽ ഹുറൂബാക്കിയത് കാരണം വർഷങ്ങളായി നാട്ടിൽ പോകാൻ ബുദ്ധിമുട്ടിലായ പ്രവീൺ പലരുമായും ബന്ധപ്പെട്ടെങ്കിലും വലിയ സംഖ്യ ചെലവ് വരുമെന്നറിഞ്ഞ് യാത്ര നീണ്ടുപോവുകയായിരുന്നു. തുടർന്ന് ഐ.സി.എഫ് സെൻട്രൽ കാബിനറ്റ് അംഗം മുജീബ് പൊന്നാട്, മർക്കസ് മഹായിൽ സെൻട്രൽ ജനറൽ സെക്രട്ടറി സൈതലവി ആലിൻചുവട് തുടങ്ങിയവരെ വിവരമറിയിക്കുകയും സൗത്ത് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ജബ്ബാർ വിളയിൽ മുഖേന വിഷയം സൈനുദീൻ അമാനിയെ ധരിപ്പിക്കുകയുമായിരുന്നു. തന്നെ സഹായിച്ചവർക്ക് പ്രവീൺ നന്ദി പറഞ്ഞു.