15 രാജ്യക്കാരായ 6,097 വിദ്യാർഥികൾ അണിനിരന്നു; ഷാർജ ഇന്ത്യ ഇന്‍റർനാഷനല്‍ സ്കൂള്‍ സ്വന്തമാക്കിയത് 7–ാമത് ലോക റെക്കോർഡ്
ഷാർജ∙ ഇനിയും അകന്നുപോയിട്ടില്ലാത്ത ചൂട് വകവയ്ക്കാതെ ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിലെ 15 രാജ്യക്കാരായ 6,097 വിദ്യാർഥികള്‍ അണിനിരന്നപ്പോൾ അത് ഏഴാംതവണയും ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിന് കാരണമായി. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന ആശയത്തെ മുന്‍ നിർത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഭൂമിയുടെ

ഷാർജ∙ ഇനിയും അകന്നുപോയിട്ടില്ലാത്ത ചൂട് വകവയ്ക്കാതെ ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിലെ 15 രാജ്യക്കാരായ 6,097 വിദ്യാർഥികള്‍ അണിനിരന്നപ്പോൾ അത് ഏഴാംതവണയും ഗിന്നസ് ലോക റെക്കോർഡ് നേട്ടത്തിന് കാരണമായി. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന ആശയത്തെ മുന്‍ നിർത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.
2023 യുഎഇ സുസ്ഥിരതാ വർഷമായി ആചരിക്കുന്ന വേളയിൽ അതിന്‍റെ ആവശ്യകത വിദ്യാർഥികളെ ബോധ്യപ്പെടുത്താന്‍ "ടുഡേ ഫോർ ടുമോറോ" എന്ന ആപ്തവാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് ഓരോ വിദ്യാർഥിയുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശ്രമമെന്ന് അധികൃതർ പറഞ്ഞു. യുഎഇയുടെ 52–ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടി രാജ്യത്തെയും ദീർഘവീക്ഷണമുള്ള അതിന്‍റെ നേതാക്കളെയും ആദരിക്കുന്നതിൽ സ്കൂളിന്‍റെ പ്രതിബദ്ധത വെളിവാക്കുന്നു. ഐക്യബോധവും പാരിസ്ഥിതികാവബോധവും മുന്നിർത്തി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാനായിപരിസ്ഥിതി സൗഹൃദബാഗുകൾ കൈയിലേന്തി നിശ്ചല മാതൃകയിൽ നിന്നായിരുന്നു ഭൂമിയുടെ മാതൃക ഒരുക്കിയത്. ഗിന്നസ് ലോക റെക്കോർഡ് അഡ്ജുഡിക്കേറ്റർ പ്രവീണ്‍ പട്ടേല്‍ ഈ ശ്രമം 'അക്ഷരാർത്ഥത്തില്‍ അതിശയിപ്പിക്കുന്നതാണെന്ന് പറഞ്ഞു.
പെയ്സ് ഗ്രൂപ്പ് സ്ഥാപകനായ ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ ദീർഘവീക്ഷണത്തിന്‍റെയും സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയരക്ടർ സല്മാന്‍ ഇബ്രാഹിം, എക്സിക്യൂട്ടീവ് ഡയരക്ടർ സുബൈർ ഇബ്രാഹിം, ഡയറക്ടർ ബോർഡംഗങ്ങളായ ആദില്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, അമീന്‍ ഇബ്രാഹിം തുടങ്ങിയവരുടെ അർപ്പണബോധത്തിന്‍റെയും നിതാന്ത പരിശ്രമത്തിന്‍റെയും ഫലമാണ് ഈ നേട്ടം.
മുന്‍ വർഷങ്ങളിലും യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യ ഇന്‍റർനാഷനല്‍ സ്കൂള്‍ വിവിധ പരിപാടികളൊരുക്കി 6 ഗിന്നസ് ലോകറെക്കോർഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൾ ഡോ.മഞ്ജു റെജി, അസിസ്റ്റന്‍റ് ഡയറക്ടർ സഫാ ആസാദ്, വൈസ് പ്രിൻസിപ്പൾമാരായ ഷിഫാന മുവൈസ്, സുനാജ് അബ്ദുൽ മജീദ് , ഹെഡ്മിസ്ട്രസ്മാരായ അലർമേലു നാച്ചിയാർ, ഡോ.ഷീബ മുസ്തഫ, ഹെഡ്മാസ്റ്റർമാരായ ഇജാസ് വസ്തി, ധീരേന്ദ്ര പാണ്ഡെ, സൂപ്പർവൈസർമാരും അസിസ്റ്റന്‍റ് സൂപ്പർവൈസർമാരുമായ ഡോ. അബ്ദുൽ റഷീദ്, അബ്ദുൽ ഹലീം, ശ്രീദേവി രാജഗോപാല്‍, കലാറാണി രാജീവ്, മെഹ്റിൻ, സരിക സാദിഖ്, ഷമീറ വഹാബ് എന്നിവരും കോഓർഡിനേറ്റർമാരും നേതൃത്വം നൽകി.
സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സല്മാന്‍ ഇബ്രാഹിം, എക്സിക്യൂട്ടീവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, ഡയറക്ടർമാരായ ഷാഫി ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം എന്നിവർ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേക നന്ദി അറിയിച്ചു. ഇത്തരമൊരു സംരഭം വിജയകരമാക്കി തീർക്കുവാൻ അശ്രാന്തം പരിശ്രമിച്ച അസിസ്റ്റന്‍റ് ഡയറക്ടർ സഫ ആസാദ്, വൈസ് പ്രിന്സിപ്പല്‍ ഷിഫാന മുവൈസ് എന്നിവരെ മാനേജ്മെന്‍റ് പ്രത്യേകം അഭിനന്ദിച്ചു.