റിയാദ്∙ സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് ഇനിയുളള ദിവസങ്ങളിൽ കാര്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ സാവധാനം ശൈത്യകാലാവസ്ഥയിലേക്ക് എത്തുമെന്ന നിഗമനത്തിലാണ് അധികൃതർ. അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്, തബൂക്ക്, ഹായിൽ തുടങ്ങിയ മേഖല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിൽ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് ഇനിയുളള ദിവസങ്ങളിൽ കാര്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ സാവധാനം ശൈത്യകാലാവസ്ഥയിലേക്ക് എത്തുമെന്ന നിഗമനത്തിലാണ് അധികൃതർ. അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്, തബൂക്ക്, ഹായിൽ തുടങ്ങിയ മേഖല യിൽ ഉപരിതല കാറ്റിന് ശക്തി വർധിക്കുമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

അസീർ, അൽ ബാഹ, മക്ക എന്നീ മേഖലകളിലും സജീവമാകുന്ന കാറ്റിനൊപ്പം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചില ഇടങ്ങളിൽ ഇടിയും മിന്നലും ഉണ്ടായേക്കാം. രാജ്യത്തിന്റെ കിഴക്കൻ മേഖല, റിയാദ്, അൽ ഖസീം മേഖലകളിലും അന്തരീക്ഷ ഊഷ്മാവിന് കുറവ് വരുമെന്നും കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ടിൽ കാണിക്കുന്നു. രാജ്യത്തെ പരമാവധി താപനില 25 മുതൽ 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. റിയാദിലും ജിദ്ദയിലും താപനില 33 ഡിഗ്രി സെൽഷ്യസും ദമാമിൽ 29 ഡിഗ്രി സെൽഷ്യസും അബഹയിൽ 25 ഡിഗ്രി സെൽഷ്യസും മദീനയിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. നവംബർ അവസാനമായിട്ടും രാജ്യത്ത് കാര്യമായ രീതിയിൽ തണുപ്പ് എത്തിയിട്ടില്ല. 

ADVERTISEMENT

നാളെ മുതൽ ഡിസംബർ മാസം തുടങ്ങുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ശൈത്യകാലാവസ്ഥ അനുഭവപ്പെട്ടേക്കാം. അന്തരീക്ഷ ഊഷ്മാവും 20 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് ഡിസംബറിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോൾ പകൽസമയങ്ങ ളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മിതമായ ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടക്കിടെ മഴയടക്കമുള്ള കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടായിട്ടും അന്തരീക്ഷത്തിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ചില ഭാഗങ്ങ ളിൽ ഇടക്കിടെയുണ്ടാകുന്ന കാറ്റും മഴയും മൂലം  തണുപ്പ് നിലനിർത്തുന്നുണ്ട്. ശൈത്യകാലത്തിന്റെ സൂചനയായി പകൽ ദൈർഘ്യവും ഇപ്പോൾ കുറഞ്ഞ് നേരത്തെ അസ്തമനം സംഭവിക്കുന്നു.

English Summary:

The Temperature in Saudi Arabia is Likely to Decrease in the Coming Days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT