ഉടമകൾ ഉപേക്ഷിച്ച വാഹനങ്ങളുടെ ലേലം ഈമാസം 10ന്
ദോഹ ∙ വിവിധ കാരണങ്ങൾ നിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ലേലം ഈ മാസം 10ന് തുടങ്ങും. ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുലേല കമ്മിറ്റി അധികൃതരാണ് ലേല ത്തീയതി പ്രഖ്യാപിച്ചത്. ലേലം രണ്ടാഴ്ച നീളും. ദിവസവും വൈകിട്ട് 3 മുതൽ 6 വരെ 3

ദോഹ ∙ വിവിധ കാരണങ്ങൾ നിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ലേലം ഈ മാസം 10ന് തുടങ്ങും. ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ പൊതുലേല കമ്മിറ്റി അധികൃതരാണ് ലേല ത്തീയതി പ്രഖ്യാപിച്ചത്. ലേലം രണ്ടാഴ്ച നീളും. ദിവസവും വൈകിട്ട് 3 മുതൽ 6 വരെ 3 മണിക്കൂറാണ് വാഹന ലേലം. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് വാഹനങ്ങൾ വാങ്ങാൻ താൽപര്യമുള്ളവർക്ക് നാളെ മുതൽ 7 വരെ വൈകിട്ട് 3 മുതൽ 6 വരെ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 ലെ വെഹിക്കിൾ ഇംപൗണ്ട് യാർഡിലെത്തി വാഹനങ്ങൾ നോക്കാം.
3 മാസത്തിൽ കൂടുതൽ ജപ്തി ചെയ്യപ്പെട്ട വാഹനങ്ങൾ ഉടമകൾക്ക് പിഴത്തുക അടച്ച് തിരിച്ചെടുക്കാനായി ഒരു മാസത്തെ സമയം സെപ്റ്റംബറിൽ അധികൃതർ അനുവദിച്ചിരുന്നു. അനുവദിച്ച സമയങ്ങളിൽ ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങളും ലേലം ചെയ്യും.