77 നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് 'കുതിച്ച്' ബീച്ചിലേക്ക്; ബ്രയാൻ ഗ്രബ്ബിന്റെ 'വേക്ക്ബേസ്' കണ്ട് ചങ്കിടിപ്പോടെ ലോകം
ദുബായ് ∙ അമേരിക്കൻ വേക്ക്‌സ്‌കേറ്റിങ് പ്രതിഭ ബ്രയാൻ ഗ്രബ്ബ് ഡ്രോൺ വേക്‌സ്‌കേറ്റിങ്ങും ബേസ് ജംപിങ്ങും സമന്വയിപ്പിച്ച നൂതന പദ്ധതി ദുബായിൽ ആദ്യമായി അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചു. ദുബായിലെ അഡ്രസ് ബീച്ച് റിസോർട്ടിലെ സ്കൈ ബ്രിഡ്ജിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 294 മീറ്റർ ഉയരത്തില്‍ സ്ഥിതി

ദുബായ് ∙ അമേരിക്കൻ വേക്ക്‌സ്‌കേറ്റിങ് പ്രതിഭ ബ്രയാൻ ഗ്രബ്ബ് ഡ്രോൺ വേക്‌സ്‌കേറ്റിങ്ങും ബേസ് ജംപിങ്ങും സമന്വയിപ്പിച്ച നൂതന പദ്ധതി ദുബായിൽ ആദ്യമായി അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചു. ദുബായിലെ അഡ്രസ് ബീച്ച് റിസോർട്ടിലെ സ്കൈ ബ്രിഡ്ജിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 294 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൻഫിനിറ്റിപൂളിൽ നിന്നാണ് ഗ്രബ്ബിന്റെ സാഹസിക യാത്ര ആരംഭിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡുള്ള മേൽക്കൂരയിലെ കുളത്തിന് കുറുകെ 94 മീറ്റർ ഉയരത്തിൽ ഒരു ഡ്രോൺ ഉപയോഗിച്ച് കുളത്തിന്റെ അരികിലൂടെ കുതിക്കുകയും 77 നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ബേസ് ജംപിലേയ്ക്ക് മാറുകയും താഴെ ബീച്ചിൽ വിജയകരമായി ലാൻഡ് ചെയ്യുകയുമായിരുന്നു. വേക്ക്ബേസ് എന്നറിയപ്പെടുന്ന ഈ ശ്രദ്ധേയമായ നേട്ടം ഗ്രബ്ബിന്റെ ഏഴു വർഷത്തെ സ്വപ്നം സാക്ഷാത്കരിക്കുകയും ചരിത്ര നാഴികക്കല്ലാവുകയുംചെയ്തു.
വേക്ക് സ്കേറ്റിങ്ങിൽ മൂന്ന് തവണ ലോക ചാംപ്യനായ ബ്രയാൻ ഗ്രബ്ബ് നവംബർ 29നായിരുന്നു പദ്ധതി യാഥാർഥ്യമാക്കിയത്. കഴിഞ്ഞ ഏഴു വർഷമായി താൻ ഈ ആശയം മനസിലേറ്റി നടക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഇതേക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോയിരുന്നില്ല. ഇതിനായി വിപുലമായ പരിശീലനം വേണ്ടിവന്നു. മാനസികമായി ഏറെ തയാറെടുപ്പുകൾ കൂടി വേണ്ടിവന്ന പദ്ധതിയായിരുന്നു ഇത്. പക്ഷേ പരിശീലന ഷെഡ്യൂൾ ഓരോ നിമിഷത്തിനു വേണ്ടി എന്നെ ഒരുക്കി.
ചാടുന്ന സമയത്ത് എല്ലാത്തിനും തയാറെടുക്കാൻ പരിശീലകൻ മൈൽസ് ഡെയ്‌ഷറിനൊപ്പം വർഷം മുഴുവനും ബേസ് ജംപിങ് പരിശീലിച്ചു. ഈ ആശയം ലഭിച്ചപ്പോൾ അനുയോജ്യമായ സ്ഥലം തേടിയാണ് ഞങ്ങൾ ദുബായിലെത്തിയത്. ഇവിടെ അഡ്രസ് ബീച്ച് റിസോർട്ട് കണ്ടു. കെട്ടിടം ഞങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന പോലെ തോന്നി. തുടർന്ന് പരിശോധിച്ചപ്പോൾ ബീച്ചിൽവലിയ ലാൻഡിങ് ഏരിയയുള്ളതടക്കം എല്ലാം കൃത്യമായിരുന്നു. അത് ഓണാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അപ്പോഴാണ് യഥാർഥ ദൗത്യം ആരംഭിച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവരുടെ കേന്ദ്രമെന്ന ഖ്യാതി ലഭിച്ച ദുബായ് സ്റ്റണ്ടിനുള്ള സ്വാഭാവിക തിരഞ്ഞെടുപ്പായിരുന്നുവെന്നും ബ്രയാൻ പറഞ്ഞു.