ചേരിതിരിവ് പാടില്ല; സമവായത്തിന് ശ്രമിക്കണമെന്ന് കാതോലിക്കാ ബാവാ
അബുദാബി∙ മുനമ്പം, വഖഫ് നിയമം, ശബരിമല തുടങ്ങിയ വിഷയങ്ങളിൽ മത, സാമൂഹിക, രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

അബുദാബി ∙ മുനമ്പം, വഖഫ് നിയമം, ശബരിമല തുടങ്ങിയ വിഷയങ്ങളിൽ മത, സാമൂഹിക, രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. അബുദാബിയിൽ പുതുക്കിപ്പണിത സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൂദാശ നിർവഹിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രശ്നങ്ങളിൽ മതങ്ങൾ ഇടപെടരുത്. മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയ ധ്രുവീകരണവും ഉണ്ടാക്കരുത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സമവായമോ പരിഹാരമോ ഉണ്ടാകാതെ വരുമ്പോഴാണ് മതങ്ങളും മറ്റും ഇടപെടാൻ ശ്രമിക്കുന്നത്. യാഥാർഥ്യം മനസ്സിലാക്കി സർക്കാർ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിൽ സ്വതന്ത്രമായി ആരാധന നടത്താൻ സൗകര്യമൊരുക്കിയ ഭരണാധികാരികൾക്ക് ഓർത്തഡോക്സ് സഭയുടെ നന്ദി അറിയിച്ച അദ്ദേഹം കൂദാശയോട് അനുബന്ധിച്ച് യുഎഇക്കും ഭരണാധികാരികൾക്കും വേണ്ടി പ്രത്യേക പ്രാർഥന നടത്തുമെന്നും പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത, ബാംഗ്ലൂർ സഹായ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ്, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹവികാരി മാത്യു ജോൺ തുടങ്ങിയവർ പങ്കെടുത്തു.