ഷാർജ∙ ലോകപ്രശസ്ത ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ശേഷമിതാ, എമിറേറ്റിൽ കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ മേളയൊരുക്കി ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബി‌എ). ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപന പരിപാടികളിൽ ഒന്നായ ‘ബിഗ് ബാഡ് വുൾഫ്’ ഷാർജ എക്സ്പോ സെൻ്ററിൽ ആരംഭിച്ചു. എസ് ബിഎ ചെയർപേഴ്‌സൺ ഷെയ്ഖ ബദൂർ ബിൻത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ലോകപ്രശസ്ത ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ശേഷമിതാ, എമിറേറ്റിൽ കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ മേളയൊരുക്കി ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബി‌എ).  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപന പരിപാടികളിൽ ഒന്നായ  ‘ബിഗ് ബാഡ് വുൾഫ്’ ഷാർജ എക്സ്പോ സെന്‍ററിൽ ആരംഭിച്ചു. എസ്ബിഎ  ചെയർപേഴ്‌സൺ ഷെയ്ഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. എസ്ഡിഎൻ എന്ന സ്ഥാപനവുമായി സഹകരിച്ചുള്ള പരിപാടി ജനുവരി 7 വരെയാണ് നടക്കുക. ഉദ്ഘാടന ശേഷം ഷെയ്ഖ ബദൂർ പ്രസാധകരുമായും പ്രദർശകരുമായും ആശയവിനിമയം നടത്തി. പ്രദർശിപ്പിച്ചിരിക്കുന്ന വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ ചുറ്റിക്കാണുകയും ചെയ്തു.

∙ സാംസ്കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തുക: ഷെയ്ഖ ബദൂർ
സാംസ്കാരിക വൈവിധ്യത്തെ ശക്തിപ്പെടുത്തുകയും അറബ് സംസ്കാരത്തെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള അറിവും സർഗാത്മക പ്രവർത്തനങ്ങളും കൊണ്ട് സമ്പന്നമാക്കുകയും ചെയ്യുക എന്നത് ഷാർജയുടെ സാംസ്കാരിക പദ്ധതിയുടെയും എസ്ബിഎയുടെ നിർദ്ദേശത്തിന്‍റെയും പ്രധാന ദൗത്യമാണെന്ന് ഷെയ്ഖ ബദൂർ പറഞ്ഞു. ഈ വാർഷിക പരിപാടി ലോകത്തെങ്ങുമുള്ള പുസ്തക പ്രസാധകരെയും എഴുത്തുകാരെയും ആകർഷിക്കും. രാഷ്ട്രങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം, പരസ്പരം മനസ്സിലാക്കൽ, മാനുഷിക മൂല്യങ്ങളോടുള്ള ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്ന വിശ്വാസത്തിൽ നിന്നാണ് ഈ പരിപാടി ആരംഭിച്ചതെന്നും അവർ പറഞ്ഞു.

ADVERTISEMENT

∙10 ലക്ഷത്തിലേറെ പുസ്തകങ്ങൾ
കുട്ടികളുടെ സാഹിത്യം മുതൽ ശാസ്ത്രം, ചരിത്രം, തത്ത്വചിന്ത തുടങ്ങി വിവിധ വിഭാഗങ്ങളിലായി 10 ലക്ഷത്തിലേറെ പുസ്തകങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു. പുസ്‌തകങ്ങൾക്ക് 85% വരെ കിഴിവ്  നൽകുന്നു, ഇത് സാഹിത്യം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുകയും എല്ലാവർക്കും താങ്ങാനാവുന്നതുമാകും. 2 ദിർഹത്തിന് പോലും ഇവിടെ പുസ്തകം ലഭ്യമാണ്. 75% വരെ വിലക്കിഴിവ് നൽകുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ അർധരാത്രി 12 വരെയാണ് മേള. പ്രവേശനം സൗജന്യം. ചടങ്ങിൽ എസ്‌ബി‌എ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി, ബിഗ് ബാഡ് വുൾഫിന്‍റെ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ആൻഡ്രൂ യാപ്, ഹൗസ് ഓഫ് വിസ്ഡം എക്‌സിക്യൂട്ടീവ് ഡയറക്ടർ മർവ അൽ അഖ്‌റൂബി, പബ്ലിഷർ സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസാനി എന്നിവർ പങ്കെടുത്തു. എസ്‌ബി‌എ, എസ്‌പി‌സി ഫ്രീ സോണിന്‍റെ (എസ്‌പി‌സി‌എഫ്‌സെഡ്) ആക്ടിങ് ഡയറക്‌ടർ ഖൗല അൽ മുജൈനി, എസ്‌ബി‌എയിലെ മേളകളുടെയും ഉത്സവങ്ങളുടെയും ഡയറക്ടർ ഇമാൻ ബുഷ്‌ലൈബി, ഷാർജ പബ്ലിക് ലൈബ്രറി ഡയറക്ടർ ഇമാൻ ബുഷ്‌ലൈബി, കലിമത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മറിയം അൽ ഒബൈദ്‌ലി, ടാമർ സെയ്ദ്, ഷാർജ ലിറ്റററി ഏജൻസി ഡയറക്ടർ, മറ്റ് പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.

2009-ൽ മലേഷ്യയിലെ ക്വാലാലംപൂരിൽ ആരംഭിച്ച ബിഗ് ബാഡ് വുൾഫ് പുസ്തകമേള ആഗോളതലത്തിൽ വായനാശീലം വളർത്താനും എഴുത്ത് കഴിവുകൾ വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. പുസ്‌തകങ്ങൾ താങ്ങാനാവുന്ന വിലയിലാക്കി ഒരു പുതിയ തലമുറ വായനക്കാരെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. പിന്നീ‌ട് മേള 14 രാജ്യങ്ങളിലെ 37 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും 2020 ൽ ഓൺലൈൻ പുസ്തക വിൽപന ആരംഭിക്കുകയും ചെയ്തു. എല്ലാ വർഷവും നവംബറിൽ എസ് ബിഎ ഷാർജയിൽ നടത്തുന്ന രാജ്യാന്തര പുസ്തകമേള ഇന്ന് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പുസ്തകമേളയാണ്.

English Summary:

After the World-Famous Sharjah International Book Fair, Sharjah has Organized a Fair to buy Books at a Low Price in the Emirate