സിഇഓസ് മാസ്റ്റേഴ്സ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് ഇന്ന്
ദുബായ് ∙ ദുബായ് സ്പോർട്സ് കൗൺസിലിന്റെ സിഇഓസ് മാസ്റ്റേഴ്സ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് ഇന്ന് ദമാക്ക് ഹിൽസിലെ ട്രംപ് ഇന്റർനാഷനൽ ഗോൾഫ് കോഴ്സിൽ നടക്കും. വ്യവസായ ബന്ധങ്ങൾ വ്യാപിപ്പിക്കാനും വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഗോൾഫിനെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മത്സരം.

ദുബായ് ∙ ദുബായ് സ്പോർട്സ് കൗൺസിലിന്റെ സിഇഓസ് മാസ്റ്റേഴ്സ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് ഇന്ന് ദമാക്ക് ഹിൽസിലെ ട്രംപ് ഇന്റർനാഷനൽ ഗോൾഫ് കോഴ്സിൽ നടക്കും.
വ്യവസായ ബന്ധങ്ങൾ വ്യാപിപ്പിക്കാനും വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഗോൾഫിനെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മത്സരം. സർക്കാർ പ്രതിനിധികളും വ്യവസായ പ്രമുഖരും ഗോൾഫ് താരങ്ങളും അടക്കം 110 പേർ ഇന്ന് ടൂർണമെന്റിന്റെ ഭാഗമാകും. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവാണ് ടൂർണമെന്റിന്റെ മുഖ്യ പ്രചാരകൻ.
ഗോൾഫ് നെറ്റ്‌വർക്കിങ് എന്ന പുതിയ ബിസിനസ് രീതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായിലെ സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗോൾഫിൽ പങ്കെടുക്കും. സെവൻ സ്റ്റാർ ഗോൾഫ്, ഡിന്നർ, ബിസിനസ് നെറ്റ്‌വർക്കിങ് എന്നിവ ഒരുമിപ്പിച്ച്, രാജ്യത്തെ വ്യവസായികൾക്കും സംരംഭകർക്കും ഒത്തുകൂടാനുള്ള വേദിയായി ഗോൾഫ് കോഴ്സുകളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ മത്സരമെന്നു സംഘാടകർ പറഞ്ഞു.