കടൽ കടന്ന് ത്രിവർണത്തിളക്കം
ദോഹ ∙ ത്രിവർണ തിളക്കത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം.ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ
ദോഹ ∙ ത്രിവർണ തിളക്കത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം.ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ
ദോഹ ∙ ത്രിവർണ തിളക്കത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം.ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ
ദോഹ ∙ ത്രിവർണ തിളക്കത്തിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐസിസി) നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ സ്ഥാനപതി വിപുൽ ആണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശവും സ്ഥാനപതി വായിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ദോഹയിലെ ഇന്ത്യക്കാരുടെ പങ്കിനെ അഭിനന്ദിച്ചതിനൊപ്പം ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കുള്ള നന്ദിയും സ്ഥാനപതി പ്രകടമാക്കി. ഐസിസിയുടെ ഡിജിറ്റൽ ന്യൂസ്‌ലെറ്ററും സ്ഥാനപതി പ്രകാശനം ചെയ്തു. സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന് മാറ്റേകി. അഞ്ഞൂറോളം ഇന്ത്യക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഖത്തറിലെ വിവിധ പ്രവാസി അസോസിയേഷനുകളും ഇന്ത്യൻ സ്‌കൂളുകളും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂളുകളിൽ രാവിലെ ദേശീയ പതാക ഉയർത്തുകയും വ്യത്യസ്ത സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ)യുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-മത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹിലാലിലെ മോഡേൺ ആർട്‌സ് സെന്ററിൽ നടന്ന പരിപാടിയിൽ ഫോട്ട പ്രസിഡന്റ് ജിജി ജോൺ അധ്യക്ഷത വഹിച്ചു. തോമസ് കുര്യൻ നെടുംത്തറയിൽ, ജനറൽസെക്രട്ടറി റജി. കെ. ബേബി, രക്ഷാധികാരി ജോൺ. സി. ഏബ്രഹാം, കുരുവിള കെ ജോർജ്, വിൽസൺ പോത്തൻ, സജി പൂഴികാല, അലക്‌സ് തോമസ്, ആലിസ് റജി എന്നിവർ പ്രസംഗിച്ചു.
സ്കൂളുകളിൽ റിപ്പബ്ലിക് ദിനാഘോഷം
വിപുലമായ സാംസ്‌കാരിക പരിപാടികളോടെ ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകൾ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിപുലമായ പരിപാടികളോടെയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
എംഇഎസ് സ്‌കൂൾ
എംഇഎസ് ഇന്ത്യൻ സ്‌കൂൾ പ്രധാന ക്യാംപസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ സ്‌കൂൾ വൈസ് പ്രസിഡന്റ് ഡോ. നജീബ് കെ. പി ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പ്രസംഗിച്ചു.
കിന്റർഗാർട്ടനിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ദേശഭക്തി ഗാനാലാപനം, സാംസ്‌കാരിക നൃത്തം തുടങ്ങി വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. എംഇഎസ് അബു ഹമൂർ കാംപസിൽ സ്‌കൂൾ ഗവേണിങ് ബോർഡ് ട്രഷറൽ എ.ടി. ഉസ്മാൻ, സെക്രട്ടറി ഫിറോസ്. കെ. എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.
സ്‌കൂൾ പ്രിൻസിപ്പൽ പ്രമീള കണ്ണൻ, വൈസ് പ്രിൻസിപ്പൽ ആനി ഫ്രാൻസിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പതാക ഉയർത്തിയത്. ദേശീയ ഗാനം ആലപിച്ചു. നൃത്തം, സംഗീതാലാപനം, നൃത്താവിഷ്‌കാരം, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു.
ബിർള പബ്ലിക് സ്‌കൂൾ
ബിർള പബ്ലിക് സ്‌കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സ്‌കൂൾ ചെയർമാൻ ഗോപി ഷഹാനി, ബോർഡ് ഡയറക്ടർ സി.വി. റപ്പായി, ആക്ടിങ് പ്രിൻസിപ്പൽ രാധിക റിലെ, വൈസ് പ്രിൻസിപ്പൽ എഡ്‌ന ഫെർനാണ്ടസ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ ബാൻഡിന്റെ നേതൃത്വത്തിൽ ദേശീയ ഗാനം ആലപിച്ചു. വിദ്യാർഥികൾ വിവിധ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
കിന്റർഗാർട്ടൻ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരിക പൈതൃകം ചിത്രീകരിച്ച് ഹോം ഓഫ് ദി ബ്രേവ് എന്ന പ്രത്യേക പരിപാടി അവതരിപ്പിച്ചു. സ്‌കൂൾ വിദ്യാർഥികളും അധ്യാപക-അനധ്യാപകരും രക്ഷിതാക്കളും ദിനാഘോഷത്തിൽ പങ്കെടുത്തു.
ശാന്തിനികേതൻ സ്‌കൂൾ
ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിലും വർണാഭമായ പരിപാടികളോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ് ദേശീയ പതാക ഉയർത്തി. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരേഡ് ആഘോഷപരിപാടികൾക്ക് തിളക്കമേകി. പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സലിൽ ഹസൻ എന്നിവർ പ്രസംഗിച്ചു.