ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സികളുടെ എണ്ണം 100 ശതമാനം വർധിപ്പിക്കാൻ ദുബായ് ടാക്സി കമ്പനി
ദുബായ്∙ ദുബായ് ടാക്സി കമ്പനി (ഡിടിസി) ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സി ഫ്ലീറ്റ് 100 ശതമാനം വർധിപ്പിക്കുന്നു. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തിയാണ് സേവന ശേഷി ഇരട്ടിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി

ദുബായ് ∙ ദുബായ് ടാക്സി കമ്പനി (ഡിടിസി) ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്സി ഫ്ലീറ്റ് 100 ശതമാനം വർധിപ്പിക്കുന്നു. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്‌സികൾ കൂടി ഉൾപ്പെടുത്തിയാണ് സേവന ശേഷി ഇരട്ടിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ദൈനംദിന മൊബിലിറ്റി വർധിപ്പിക്കാനാണ് വിപുലീകരണം ലക്ഷ്യമിടുന്നത്. യാത്രക്കാരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന പ്രവാഹവും എമിറേറ്റിൽ നടക്കുന്ന ഒട്ടേറെ രാജ്യാന്തര പരിപാടികളുമാണ് ഇതിന് കാരണം. എയർപോർട്ട് ടാക്സി സർവീസ് ദുബായ് എയർപോർട്ടുകളിലും റാഷിദ് തുറമുഖത്തും എത്തിച്ചേരുന്നവർക്ക് മാത്രമുള്ളതാണ്. യാത്രക്കാർക്ക് യുഎഇയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും മുഴുവൻ സമയ ഗതാഗതവും നൽകുന്നു. ഉപയോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ അഭ്യർത്ഥിക്കാൻ കഴിയും. പുതിയ ടാക്‌സി യൂണിറ്റുകൾക്കൊപ്പം 5,566 വാഹനങ്ങളും ടാക്‌സി മേഖലയിലെ വിപണി വിഹിതത്തിൽ വർധനയും 45 ശതമാനമായി ഉയർത്തിക്കൊണ്ട് ഡിടിസി ഈ മേഖലയിലെ ഏറ്റവും വലിയ ഓപറേറ്റർമാരിൽ ഒന്നായി മാറുന്നു.
∙ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർ
എയർപോർട്ട് ടാക്സികളുടെ എണ്ണം 350ൽ നിന്ന് 700 ആക്കി ഇരട്ടിയാക്കാനുള്ള തീരുമാനം വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾ പ്രോത്സാഹിപ്പിക്കാനും യാത്രകൾ 30 ശതമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാർക്ക് വേഗത്തിലുള്ള സേവനങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ദുബായുടെ പരിഷ്കൃതമായ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുകയും എമിറേറ്റിൻ്റെ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അടിവരയിടുകയും ചെയ്യുന്നു.