മലയാളികൾ അടക്കമുള്ള പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടിസ്; വാടക ഉയരാൻ സാധ്യത
ദുബായ്∙ മലയാളികൾ അടക്കമുള്ള ഒട്ടേറെ പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടിസ്. നവീകരണത്തിന്റെ ഭാഗമായി സോൺ 2ൽ ആണ് ഒരു വർഷത്തിനകം വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനിയായ നക്കീൽ നോട്ടിസ് നൽകിയത്.നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയവ

ദുബായ്∙ മലയാളികൾ അടക്കമുള്ള ഒട്ടേറെ പ്രവാസികൾ സ്ഥിരതാമസമാക്കിയ ഗാർഡൻസിൽ വീടുകൾ ഒഴിയാൻ നോട്ടിസ്. നവീകരണത്തിന്റെ ഭാഗമായി സോൺ 2ൽ ആണ് ഒരു വർഷത്തിനകം വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടു റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനിയായ നക്കീൽ നോട്ടിസ് നൽകിയത്. നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾ നിരപ്പാക്കി പുതിയവ നിർമിക്കുന്നതിന്റെ ഭാഗമായാണ് നോട്ടിസ്.
ഇത്രയും പേർ കൂട്ടത്തോടെ പുതിയ വീടുകൾ തേടിയിറങ്ങുമ്പോൾ കെട്ടിട വാടക ഉയരാൻ സാധ്യതയുണ്ട്. 25 വർഷത്തിലധികമായി ഒരേ വീട്ടിൽ താമസിക്കുന്ന പ്രവാസികൾ ഗാർഡൻസിലുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾക്ക് കാലപ്പഴക്കമായതോടെ പുതിയ സൗകര്യങ്ങളോടെ പാർപ്പിട സമുച്ചയങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വ്യാപക കുടിയൊഴിപ്പിക്കൽ. രാജ്യത്തെ റിയൽ എസ്റ്റേറ്റ് നിയമപ്രകാരമാണ് നൂറിലധികം വീടുകൾക്ക് മുൻകൂട്ടി നോട്ടിസ് നൽകിയത്.
ഘട്ടം ഘട്ടമായാണ് ഇവിടെ നവീകരണം നടക്കുക. ഫ്രീസോണുകളുമായുള്ള ദൂരക്കുറവ്, നല്ല സ്കൂളുകൾ തുടങ്ങിയ സൗകര്യങ്ങളാണ് മലയാളികളെ ഗാർഡൻസിലേക്ക് അടുപ്പിച്ചത്. നവീകരണം പൂർത്തിയാക്കി പുതിയ കെട്ടിടങ്ങൾ നിർമിച്ച ശേഷം നിലവിലെ വാടകക്കാർക്ക് തിരികെ വരാൻ പുതിയ വാടക കരാറും ഉയർന്ന വാടകയും നൽകേണ്ടി വരും.