യുഎഇയിൽ ജോലിക്കിടെ പരുക്കേറ്റ യുവാവിനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു
ദുബായ് ∙ ജോലിക്കിടെ പരുക്കേറ്റ 24 വയസ്സുകാരനെ ചരക്ക് കപ്പലിൽ നിന്ന് 'സെർച്ച് ആൻഡ് റെസ്ക്യൂ' ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്തു. യുഎഇയിലെ ചരക്ക് കപ്പലിൽ ഗുരുതര പരുക്കേറ്റ ഏഷ്യക്കാരനെയാണ് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്‍റർ രക്ഷപ്പെടുത്തിയത്.

ദുബായ് ∙ ജോലിക്കിടെ പരുക്കേറ്റ 24 വയസ്സുകാരനെ ചരക്ക് കപ്പലിൽ നിന്ന് 'സെർച്ച് ആൻഡ് റെസ്ക്യൂ' ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്തു. യുഎഇയിലെ ചരക്ക് കപ്പലിൽ ഗുരുതര പരുക്കേറ്റ ഏഷ്യക്കാരനെയാണ് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്‍റർ രക്ഷപ്പെടുത്തിയത്. അധികൃതർ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ, ഹെലികോപ്റ്റർ കപ്പലിന് സമീപം എത്തുന്നത് ദൃശ്യമാണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ കോപ്റ്ററിൽ നിന്ന് ഉപകരണങ്ങളുമായി കപ്പലിൽ ഇറങ്ങി.
തുടർന്ന് പരുക്കേറ്റയാളെ താൽക്കാലിക സ്‌ട്രെച്ചറിൽ കിടത്തുകയും പുതപ്പിൽ പൊതിഞ്ഞ് കോപ്റ്ററിലേക്ക് എത്തിക്കുകയായിരുന്നു. കപ്പലിലെ മറ്റു ജീവനക്കാർ സഹപ്രവർത്തകനെ എയർ ലിഫ്റ്റ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു. തുടർന്ന് പരുക്കേറ്റയാളെ ചികിത്സയ്ക്കായി അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.