അബുദാബി∙ അവസാനവട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി എസ്എസ്എൽസി വിദ്യാർഥികൾ ഇന്നു പരീക്ഷാ ഹാളിലേക്ക്. ആദ്യ ബോർഡ് പരീക്ഷ എഴുതുന്നതിന്റെ പരിഭ്രമം ഉണ്ടെങ്കിലും ഡിസംബർ മുതലുള്ള തയാറെടുപ്പുകളും മോഡൽ പരീക്ഷകളുമെല്ലാം ആത്മവിശ്വാസം നൽകുന്നതായി വിദ്യാർഥികൾ പറഞ്ഞു. പഠിച്ചതെല്ലാം നല്ലരീതിയിൽ എഴുതാനാകണേ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അവസാനവട്ട തയാറെടുപ്പുകൾ പൂർത്തിയാക്കി എസ്എസ്എൽസി വിദ്യാർഥികൾ ഇന്നു പരീക്ഷാ ഹാളിലേക്ക്. ആദ്യ ബോർഡ് പരീക്ഷ എഴുതുന്നതിന്റെ പരിഭ്രമം ഉണ്ടെങ്കിലും ഡിസംബർ മുതലുള്ള തയാറെടുപ്പുകളും മോഡൽ പരീക്ഷകളുമെല്ലാം ആത്മവിശ്വാസം നൽകുന്നതായി വിദ്യാർഥികൾ പറഞ്ഞു. പഠിച്ചതെല്ലാം നല്ലരീതിയിൽ എഴുതാനാകണേ എന്ന പ്രാർഥനയിലാണ് ഇവർ. യുഎഇയിൽ 7 കേന്ദ്രങ്ങളിലായി വിദേശികൾ അടക്കം 533 റഗുലർ വിദ്യാർഥികളും 2 പ്രൈവറ്റ് വിദ്യാർഥികളും ഉൾപ്പെടെ 535 പേരാണ് പരീക്ഷ എഴുതുന്നത്. മലയാളം/അഡീഷണൽ ഇംഗ്ലിഷ് പരീക്ഷയാണ് ഇന്നു നടക്കുക. നാട്ടിലെ പരീക്ഷാ സമയത്തിന് ആനുപാതികമായി കൂൾ ഓഫ് ടൈം ഉൾപ്പെടെ യുഎഇ സമയം രാവിലെ 8 മുതൽ 10.45 വരെയാണ് എസ്എസ്എൽസി പരീക്ഷാ സമയം. യുഎഇയിലെ 7 കേന്ദ്രങ്ങളിലും നിരീക്ഷണത്തിന് നാട്ടിൽനിന്ന് എത്തിയ ഡപ്യൂട്ടി സൂപ്രണ്ടുമാർ അതതു സ്കൂളിൽ എത്തി ചുമതലയേറ്റ് പരീക്ഷാ ഹാളിലെ ക്രമീകരണങ്ങൾ വിലയിരുത്തി. 

ബാങ്ക് ലോക്കറിൽ സൂക്ഷിച്ച ചോദ്യ േപപ്പറുകൾ അതതു ദിവസം രാവിലെ എടുത്ത് സ്കൂളിൽ എത്തിക്കും. പരീക്ഷയുടെ മൊത്തം മേൽനോട്ടത്തിനായി ഗവൺമെന്റ് എക്സാമിനേഷൻസ് ജോയിന്റ് കമ്മിഷണർ ഡോ. ഗിരീഷ് ചോളയിലും യുഎഇയിൽ എത്തി ചുമതലയേറ്റു. ഇദ്ദേഹം വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി സുതാര്യത ഉറപ്പാക്കും. 

ADVERTISEMENT

യുഎഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (113) പരീക്ഷ എഴുതുന്നത് അബുദാബി മോഡൽ സ്കൂളിലാണ്. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 109, ദുബായ് ഗൾഫ് മോഡൽ സ്കൂൾ 85+2 (പ്രൈവറ്റ്), ഫുജൈറ ഇന്ത്യൻ സ്കൂൾ 84, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 57, റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 44, ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ 41 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.

English Summary:

Kerala State Exams will be Held Today in UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT