1200 വർഷം പഴക്കമുള്ള ഉസ്മാനു ബിന്‍ അഫാന്‍ പള്ളിയുടെ സുപ്രധാന വാസ്തുവിദ്യാ മാതൃക കണ്ടെത്തി
ജിദ്ദ ∙ 1200 വർഷം പഴക്കമുള്ള ഉസ്മാനു ബിന്‍ അഫാന്‍ പള്ളിയുടെ സുപ്രധാന വാസ്തുവിദ്യാ മാതൃകകൾ കണ്ടെത്തിയതായി ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം (ജെഎച്ച്ഡിപി) അറിയിച്ചു.

ജിദ്ദ ∙ 1200 വർഷം പഴക്കമുള്ള ഉസ്മാനു ബിന്‍ അഫാന്‍ പള്ളിയുടെ സുപ്രധാന വാസ്തുവിദ്യാ മാതൃകകൾ കണ്ടെത്തിയതായി ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം (ജെഎച്ച്ഡിപി) അറിയിച്ചു. ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ ആർക്കിയോളജി പദ്ധതിയുടെ ആദ്യഘട്ട വെളിപ്പെടുത്തലിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. ഹിജ്‌റ 14–ാം നൂറ്റാണ്ടിലെ പള്ളിയില്‍ യഥാര്‍ത്ഥ മിഹ്‌റാബും അതിന്‍റെ പ്രത്യേക ഡിസൈനും സംരക്ഷിച്ചുകൊണ്ടാണ് നിരവധി പുനരുദ്ധാരണങ്ങള്‍ നടത്തിയത്.
ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പള്ളിയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് നടത്തിയ പഠനം തുറന്ന നടുമുറ്റവും മൂടിയ പ്രാര്‍ത്ഥനാ ഹാളും ഉള്‍പ്പെടെയുള്ള പരമ്പരാഗത വാസ്തുവിദ്യാ ശൈലികളാണ് വെളിപ്പെടുത്തിയത്. തറയുടെ ഉയരവും അതിന്‍റെ പാറ്റേണും അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം മസ്ജിദ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിരുന്നത്. കളിമണ്‍ ടൈലും തറയും ഏകദേശം 400 വര്‍ഷം ഉപയോഗത്തില്‍ തുടര്‍ന്നു. പുനരുദ്ധാരണ സമയത്ത് തറനിരപ്പ് ഇടയ്ക്കിടെ ഉയര്‍ത്തി. എഡി 20–ാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ പാവുകല്ലിലുള്ള തറ വീണ്ടും ഉപയോഗിച്ചു. പള്ളിയുടെ അടിയില്‍ പുരാതന ഭൂഗര്‍ഭ ജലസംഭരണികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പരിമിതമായ ജലവിതരണമുണ്ടായിരുന്ന ചരിത്രപ്രധാന ജിദ്ദയില്‍ ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാങ്കുകള്‍ ശുദ്ധജലം കൊണ്ട് നിറച്ചിരുന്നു.
1200 വര്‍ഷത്തെ ചരിത്രമുള്ള ഉസ്മാനു ബിന്‍ അഫാന്‍ മസ്ജിദിന്‍റെ ഉത്ഖനന വേളയില്‍ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഹിജ്‌റ 3-4 നൂറ്റാണ്ടിലെ വെള്ള, പച്ച, മഞ്ഞ നിറങ്ങളിലുള്ളതും തിളങ്ങുന്നതുമായ മണ്‍പാത്രങ്ങളുടെ ശകലങ്ങളും പള്ളിയില്‍ നിന്ന് കണ്ടെത്തി. നാല് പുരാവസ്തു സ്ഥലങ്ങളിൽ നിന്ന് 25,000 പുരാവസ്തു ശകലങ്ങൾ കണ്ടെത്തുന്നതിന് കാരണമായ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി ജെഎച്ച്ഡിപി പ്രഖ്യാപിച്ച പുരാവസ്തു കണ്ടെത്തലുകളുടെ കൂട്ടത്തിലാണ് ഉസ്മാൻ ബിൻ അഫാൻ പള്ളിയിലെ പുരാവസ്തു കണ്ടെത്തലുകൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്.