സൗദിയിൽ മഴ മുന്നറിയിപ്പ്; പ്രളയ സാധ്യതയുള്ള ഇടങ്ങളിലേക്ക് യാത്ര വേണ്ട
റിയാദ് ∙ സൗദിയിൽ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം, വെള്ളക്കെട്ട് എന്നിവയിൽ നീന്തരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ്

റിയാദ് ∙ സൗദിയിൽ ഞായറാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളം, വെള്ളക്കെട്ട് എന്നിവയിൽ നീന്തരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അസീർ, ജിസാൻ, ഖസീം, കിഴക്കൻ പ്രവിശ്യ, മദീന, ഹായിൽ, വടക്കൻ അതിർത്തികൾ, തായിഫ്, അദാം, മെയ്‌സാൻ, അൽഅർദിയാത്ത്, അൽബാഹ, തബൂക്ക് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനുമൊപ്പം ആലിപ്പഴവർഷവും ഉണ്ടാകും. മക്ക മേഖലയിൽ നേരിയ മഴയും പൊടിക്കാറ്റുമുണ്ടാകും. റിയാദ്, ദിരിയ, അൽമുസഹ്‌മിയ, അൽഹരീഖ്, അൽഖർജ്, ഹുതാത് ബനീ തമീം, അൽമജ്മഅ, താദിഗ്, മറാത്ത്, ദർമ, അൽഘട്ട്, അൽസുൽഫി, ഷഖ്‌റ, ഹുറൈമില, റുമാഹ്, അൽജൗഫ്, എന്നിവിടങ്ങളിൽ മഴ പെയ്യുമെങ്കിലും ശക്തമാകില്ല.