ദുബായ് ∙ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടകയില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ദുബായില്‍ സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ വാടകയില്‍ വർധനവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക സൗകര്യാർഥം മറ്റ് എമിറേറ്റുകളിലേക്ക് മാറിയവരും നിരവധി. എന്നാല്‍

ദുബായ് ∙ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടകയില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ദുബായില്‍ സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ വാടകയില്‍ വർധനവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക സൗകര്യാർഥം മറ്റ് എമിറേറ്റുകളിലേക്ക് മാറിയവരും നിരവധി. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടകയില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ദുബായില്‍ സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ വാടകയില്‍ വർധനവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക സൗകര്യാർഥം മറ്റ് എമിറേറ്റുകളിലേക്ക് മാറിയവരും നിരവധി. എന്നാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വാടകയില്‍ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ദുബായില്‍ സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ വാടകയില്‍ വർധനവ് രേഖപ്പെടുത്തിയതോടെ സാമ്പത്തിക സൗകര്യാർഥം മറ്റ് എമിറേറ്റുകളിലേക്ക് മാറിയവരും നിരവധി. എന്നാല്‍ വാടക വർധിപ്പിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചാല്‍ വാടക കരാർ പുതുക്കുന്നതിന് മുന്‍പ് തന്നെ വാടകക്കാരെ അറിയിക്കണമെന്നു നിർബന്ധമുണ്ട്. ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ നിർദ്ദേശമനുസരിച്ചുവേണം വാടകവർധിപ്പിക്കാനെന്ന നിബന്ധനയും നിലവിലുണ്ട്.

∙ വാടകയെത്ര വർധിക്കും? എങ്ങനെ അറിയാം?
വാടകയിനത്തില്‍ തുകയെത്ര വർധിക്കുമെന്നറിയാനുളള സൗജന്യ  ഓണ്‍ലൈന്‍ റെന്‍റല്‍ ഇന്‍റക്സ് ടൂളാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഥവാ റെറ. പ്രദേശത്ത സമാന യൂണിറ്റുകളുടെ വാടക എന്താണെന്നും അത്തരം യൂണിറ്റുകളുടെ അനുവദനീയമായ വാടക വർധനയെ കുറിച്ചും റെറയിലൂടെ മനസിലാക്കാം.

ADVERTISEMENT

∙ ദുബായ് ലാൻഡ്  ഡോട്ട്  ജിഒവി ഡോട്ട് എഇ എന്ന വെബ്സൈറ്റിലൂടെ റെന്‍റല്‍ ഇന്‍റക്സ് ടാബിലെത്തണം.
https://dubailand.gov.ae/en/eservices/rental-index/rental-index/#/
∙ ഓരോരുത്തരുടേയും ടൈറ്റില്‍ ഡീഡ് നമ്പറും ഏത് തരത്തിലുളള യൂണിറ്റാണ് എന്ന വിവരവും നല്‍കണം.
∙ ഡീഡ് നമ്പർ അറിയില്ലെങ്കില്‍ ഏത് തരത്തിലുളള യൂണിറ്റാണെന്നത് മാത്രം തിരഞ്ഞെടുത്താലും മതിയാകും.
∙ ശേഷം വാടകകരാർ അവസാനിക്കുന്നത് എന്നാണെന്നത് സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തണം.
∙ വില്ലയാണോ അപാർട്മെന്‍റാണോയെന്നത് തിരഞ്ഞെടുക്കുക.
∙ ദുബായില്‍ എവിടെയാണ് താമസമെന്നതും നല്‍കുക.
∙ എത്ര മുറികളുളള യൂണിറ്റാണെന്നതും വാർഷിക വാടകയെത്രയെന്നതും നൽകുക.
∙ ക്യാപ്ഷേ നല്‍കി കണക്കുകൂട്ടാം
∙ ഇതോടെ ദുബായ് ലാൻഡ്  ഡിപാർട്മെന്‍റിന്‍റെ കണക്ക് അനുസരിച്ച് വാടക എത്ര ശതമാനം ഉയർത്താമെന്നത് മനസിലാക്കാം.

ഒപ്പം ദുബായില്‍ വാടക എത്രശതമാനം വരെ വർധിപ്പിക്കാം എന്നത് സംബന്ധിച്ച മാർഗ്ഗനി‍ർദ്ദേശങ്ങളും അറിയാം. നിങ്ങളുടെ യൂണിറ്റ് നില്‍ക്കുന്ന സ്ഥലത്തെ മറ്റ് യൂണിറ്റുകളുടെ വാടക ശരാശരിയും റെറ നല്‍കും. വിവരങ്ങള്‍ പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്യാനുളള ഓപ്ഷനുമുണ്ട്.

ADVERTISEMENT

∙ വാടക ഇനിയും കൂടുമോ
ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ വാടകയിനത്തില്‍ തുടരുന്ന വർധനവ് ഇനിയും കൂടുമെന്നതാണ് വിപണി നല്‍കുന്ന സൂചനയെന്ന് ബർജീല്‍ ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ്  അബ്ദുള്‍ അസീസ് പറയുന്നു. 2022 -23 കാലത്ത് വാടകയില്‍ 20 ശതമാനം വരെയാണ് വർധനവ് രേഖപ്പെടുത്തിയത്. അത്രത്തോളം വരില്ലെങ്കിലും വാടക വർധിക്കുമെന്ന് തന്നെയാണ് വിപണി നല്‍കുന്ന സൂചന.

അതിന് പ്രധാനമായും നാല് കാര്യങ്ങളാണ് അടിസ്ഥാനം. ഏറ്റവും പ്രധാനപ്പെട്ടത് യുഎഇ ഭരണകൂടമെടുക്കുന്ന നടപടികള്‍ തന്നെയാണ്. പരമാവധി ആളുകളെ ഇവിടെതന്നെ നിലനിർത്തുകയെന്നുളളതാണ് യുഎഇ നയം. ഇവിടെയത്തുന്നവർ ഇവിടം വിട്ടുപോകാതിരിക്കാനെടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ മറ്റൊരു പ്രധാന കാരണമാണ്. ഗോള്‍ഡന്‍ വീസയും വിരമിച്ചാലും രാജ്യത്ത് തുടരാനാകും വിധമുളള വീസ സമ്പ്രദായങ്ങളും നടപ്പിലാക്കിയതോടെ മറ്റ് നാടുകളിലേക്ക് പോകാതെ ഇവിടെ തന്നെ തുടരുന്നവർ തന്നെ നിരവധിയാണ്.

ADVERTISEMENT

മറ്റൊന്ന് യുഎഇ സുരക്ഷിത രാജ്യമാണ് എന്നതാണ്. മറ്റ് അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ആഭ്യന്തര പ്രശ്നങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാത്ത രാജ്യമാണെന്നുളളതുകൊണ്ടുതന്നെ മിക്കവരുടെയും തിരഞ്ഞെടുപ്പുകളില്‍ യുഎഇ എന്ന രാജ്യം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷങ്ങളില്‍ ഇവിടേക്കെത്തിയ പ്രവാസികളുടെ കണക്കുകളും സൂചിപ്പിക്കുന്നത് ഇതുതന്നെയാണ്. ഗ്ലോബല്‍ സ്റ്റാന്‍ഡേഡായുളള ജീവിത സാഹചര്യങ്ങളും യുഎഇയിലെ ആകർഷകഘടകമാണ്. മറ്റൊന്ന് എണ്ണയെ ആശ്രയിച്ചുളള സമ്പദ് ഘടനയില്‍ നിന്ന് വിനോദസഞ്ചാരവും ഹോസ്പിറ്റാലിറ്റിയും പ്രധാന വരുമാനമാക്കി മാറ്റാന്‍ യുഎഇയിലെ വിവിധ എമിറേറ്റുകള്‍ക്ക് സാധിച്ചുവെന്നതാണ്. അതുകൊണ്ടുതന്നെ ഇവിടേയ്ക്ക് എത്തുന്നവരുടെയും മടങ്ങാത്തവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനവ് പാർപ്പിട ആവശ്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടാക്കി. ആവശ്യക്കാർ വർധിക്കുമ്പോള്‍ വില വർധിക്കുമെന്നതാണ് ലളിതമായി പറഞ്ഞാല്‍ വാടകയിനത്തിലുണ്ടാകുന്ന വർധനവെന്നും അബ്ദുള്‍ അസീസ് പറയുന്നു.

അതേസമയം തന്നെ അമേരിക്കന്‍ ഫെഡറല്‍ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടെയും പലിശനിരക്കില്‍ വർധനവ് രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ വായ്പയെടുത്ത് അപാർട്മെന്‍റുകള്‍ വാങ്ങുകയെന്നുളളതില്‍ ഗുണമുണ്ടാകില്ല. അത്തരം പ്രവണതകളില്‍ ഒരുപക്ഷെ വരും നാളുകളില്‍ കുറവുണ്ടാകാന്‍ ഇടയുണ്ടെന്ന് അബ്ദുള്‍ അസീസ് വിലയിരുത്തുന്നു.

∙ മൂന്നു മാസത്തെ സമയപരിധി നല്‍കണം
വാടക ഉയർത്തുന്ന കാര്യം വാടകക്കരാർ പുതുക്കുന്നതിന് 90 ദിവസം മുന്‍പേ കെട്ടിട ഉടമസ്ഥന്‍ വാടകക്കാരനെ അറിയിച്ചിരിക്കണം. ആർട്ടിക്കിള്‍ 14. 2007 ലെ ദുബായ് നിയമക്രമനമ്പർ 26  പ്രകാരമാണിത്.

വാടകവർധിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം. അപാർട്മെന്‍റിന്‍റെയോ വില്ലയുടെയോ വാടകവർധിപ്പിച്ചതില്‍ പരാതിയുണ്ടെങ്കില്‍ ദുബായ് ലാൻഡ് ഡിപാർട്മെന്‍റിലെ റെന്‍റല്‍ ഡിസ്പൂട്ട് സെന്‍ററില്‍ അറിയിക്കാം.
ടോള്‍ ഫ്രീ നമ്പർ:  800 44 88

English Summary:

Rents are Increasing in Various Emirates of the UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT