കലയുടെ അനുപമ സൗന്ദര്യം തുളുമ്പുന്ന അബുദാബി കാൻവാസ് പ്രദർശനം മദീനത്ത് സായിദ് ഷോപ്പിങ് സെന്‍ററിനെ ആകർഷകമാക്കുന്നു. സെന്‍റർ അങ്കണത്തിലും മുൻവശത്തെ നടപ്പാതയിലും പാർക്കിലും മുറ്റത്തും സമീപത്തെ ബസ് സ്റ്റോപ്പിലുമായി ഒരുക്കിയ കലാസൃഷ്ടികൾ നിറക്കൂട്ടുകളുടെ ഉത്സവത്തെ സമ്പന്നമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കലയുടെ അനുപമ സൗന്ദര്യം തുളുമ്പുന്ന അബുദാബി കാൻവാസ് പ്രദർശനം മദീനത്ത് സായിദ് ഷോപ്പിങ് സെന്‍ററിനെ ആകർഷകമാക്കുന്നു. സെന്‍റർ അങ്കണത്തിലും മുൻവശത്തെ നടപ്പാതയിലും പാർക്കിലും മുറ്റത്തും സമീപത്തെ ബസ് സ്റ്റോപ്പിലുമായി ഒരുക്കിയ കലാസൃഷ്ടികൾ നിറക്കൂട്ടുകളുടെ ഉത്സവത്തെ സമ്പന്നമാക്കി. ചുമടു വഹിച്ച ഒട്ടകവുമായി മരുഭൂമിയിലൂടെ നടന്നു നീങ്ങുന്ന സ്വദേശി, സ്നേഹത്തിന്‍റെ പൂക്കളുമായി പറന്നിറങ്ങുന്ന ഫാൽക്കൻ, അറേബ്യൻ ഒറിക്സ്, ത്രീഡി ആർട്ടിൽ തയാറാക്കിയ കുതിര, വിമാനം, മുഖം മറച്ച് കണ്ണുകളിൽ കവിത തീർക്കുന്ന വനിത തുടങ്ങി പൈതൃകത്തോട് ചേർത്തുവയ്ക്കുന്ന കലാസ‍ൃഷ്ടികൾ കണ്ണിമ വെട്ടാതെ നോക്കിനിന്നുപോകും. 

മദീനത്ത് സായിദ് ഷോപ്പിങ് സെന്‍ററിൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഒരുക്കിയ അബുദാബി കാൻവാസിലെ കലാസൃഷ്ടികൾ. ചിത്രം: എൻ.എം. അബൂബക്കർ

ഡിപ്പാർട്ട്‌മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അബുദാബിയാണ് (ഡിഎംടി) തിരഞ്ഞെടുത്ത സ്ഥലങ്ങളെ പൊതു ആർട്ട് ഷോകേസുകളാക്കി മാറ്റുന്നതിന് അബുദാബി ക്യാൻവാസ് പദ്ധതി ആരംഭിച്ചത്. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുക, എമിറേറ്റിനെ സുന്ദരമാക്കുക, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങളെന്ന് ഡിഎംടി മീഡിയാ ഡയറക്ടർ നൂർ ഷമ്മ മനോരമയോടു പറഞ്ഞു. ഇമാറാത്തികളും വിദേശികളുമായ 30 കലാകാരന്മാരാണ് ലോകോത്തര കലാസൃഷ്ടികൾ ഒരുക്കി എമിറേറ്റിനെ തുറന്ന കാൻവാസ് ആക്കി മാറ്റുന്നത്. എന്നാൽ മദീനത് സായിദ് ഷോപ്പിങ് സെന്‍ററിലെ അതുല്യമായ സൃഷ്ടികൾ ഒരുക്കിയത് 13 കലാകാരന്മാർ ചേർന്നാണ്. പദ്ധതിയിലേക്ക് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരെ സ്വാഗതം ചെയ്യുന്നുവെന്നും ഡിഎംടി വെബ്സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും നൂർ ഷമ്മ പറഞ്ഞു.

മദീനത്ത് സായിദ് ഷോപ്പിങ് സെന്‍ററിൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഒരുക്കിയ അബുദാബി കാൻവാസിലെ കലാസൃഷ്ടികൾ. ചിത്രം: എൻ.എം. അബൂബക്കർ
ADVERTISEMENT

മദീനത്ത് സായിദ് ഷോപ്പിങ് സെന്‍ററിലും ബസ് ഷെൽട്ടറുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ സ്ഥിരം ഇൻസ്റ്റലേഷനുകളാണ്. കൂടാതെ അൽ നഹ്യാൻ, അൽബത്തീൻ, അൽ മൻഹാൽ, അൽ മുഷ്‌രിഫ്, അൽ ദനഹ്, അൽ മുൻതസ തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ ബസ് ഷെൽട്ടറുകളിലും വ്യത്യസ്തമായ ചുവർചിത്രങ്ങൾ ആസ്വദിക്കാം. നഗരത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് മുൻതൂക്കം നൽകുന്ന കലാസൃഷ്ടികൾ താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക അനുഭൂതി സമ്മാനിക്കും. പൊതു ഇടങ്ങളെയും ജനങ്ങളെയും കലാപരമായ ആവിഷ്‌കാരങ്ങളാൽ സമ്പന്നമാക്കുക, സാംസ്കാരിക ഇടപഴകലുകളിലൂടെ സമൂഹത്തിന്‍റെ അഭിമാനം വളർത്തുക എന്നീ ലക്ഷ്യത്തോടെ വ്യത്യസ്തമായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്ന അബുദാബി ക്യാൻവാസ് എമിറേറ്റിന്‍റെ മറ്റു മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും നൂർ ഷമ്മ  പറഞ്ഞു.

English Summary:

Exhibition at Madinat Zayed Shopping Centre