ദുബായ് മെട്രോ ബ്ലൂ ലൈൻ 2029ൽ; നിർമാണം ജൂണിൽ തുടങ്ങാൻ പദ്ധതിയിട്ട് ആർടിഎ
ദുബായ് ∙ പ്രതീക്ഷകളുടെ നീല പാതയിലൂടെ 2029 സെപ്റ്റംബർ 9ന് ദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് തുടങ്ങും. മെട്രോ പാതയുടെ നിർമാണ കരാർ ഈ വർഷം മേയിൽ നൽകും. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുടെ യോഗ്യതാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ജൂണിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ അറിയിച്ചു.

ദുബായ് ∙ പ്രതീക്ഷകളുടെ നീല പാതയിലൂടെ 2029 സെപ്റ്റംബർ 9ന് ദുബായ് മെട്രോ ബ്ലൂ ലൈൻ സർവീസ് തുടങ്ങും. മെട്രോ പാതയുടെ നിർമാണ കരാർ ഈ വർഷം മേയിൽ നൽകും. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുടെ യോഗ്യതാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ജൂണിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർടിഎ അറിയിച്ചു. മെട്രോ ഓടിത്തുടങ്ങി കൃത്യം ഒരു വർഷത്തിനകം യാത്രക്കാരുടെ എണ്ണം 2 ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040ൽ 3.2 ലക്ഷമായി ഉയർത്താനും ലക്ഷ്യമിടുന്നു. ബ്ലൂ ലൈനിന്റെ ഇരുവശത്തേക്കും മണിക്കൂറിൽ 56,000 പേർക്കു സഞ്ചരിക്കാനുള്ള സൗകര്യമാണ് ആർടിഎ ഒരുക്കുന്നത്. 2040 ആകുമ്പോഴേക്കും ബ്ലൂലൈൻ 10 ലക്ഷം പേർക്ക് പ്രയോജനപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. അൽ ഖോർ – അക്കാദമിക്ക് സിറ്റി ഉൾപ്പെടുന്ന 21 കിലോമീറ്ററിൽ 10 സ്റ്റേഷനുകളും സെന്റർ പോയിന്റ് – ഇന്റർനാഷനൽ സിറ്റി 1 ഉൾപ്പെടുന്ന 9 കിലോമീറ്ററിൽ 4 സ്റ്റേഷനുകളും ഉണ്ടാകും.
∙ പരീക്ഷണയോട്ടം 2027ൽ
പുതിയ ലൈനിലെ പരീക്ഷണ ഓട്ടത്തിന് ആർടിഎ നിശ്ചയിച്ചിരിക്കുന്ന സമയ പരിധി 2027 ആണ്. പുതിയ ലൈൻ യാത്രക്കാരെ ദുബായ് രാജ്യാന്തര വിമാനത്താവളവുമായി നേരിട്ടു ബന്ധിപ്പിക്കും. മിർദിഫ്, അൽ വർഖ, ഇന്റർനാഷനൽ സിറ്റി 1, 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് മറീന, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയുൾപ്പെടെയുള്ള 9 സജീവ മേഖലകളെയാണ് ബ്ലൂലൈൻ കീഴടക്കാൻ എത്തുന്നത്. റോഡ് മാർഗം മാത്രം ബന്ധപ്പെടാവുന്ന ഈ മേഖലകളിലേക്ക് മെട്രോ എത്തുന്നതോടെ പൊതുഗതാഗത മേഖല മേൽക്കൈ നേടും. സ്ഥലങ്ങൾ തമ്മിലുള്ള അകലം കുറയും. റെഡ്, ഗ്രീൻ ലൈനുകളുമായി ബ്ലു ലൈന് ഇന്റർ ചേഞ്ച് സ്റ്റേഷനുകളും ഉണ്ട്.
∙ ദുബായ് ക്രീക്കിനു മുകളിലൂടെ മെട്രോ
ദുബായ് ക്രീക്കിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള അവസരമാണ് ബ്ലൂലൈൻ നൽകുന്നത്. ക്രീക്കിനു മുകളിലൂടെ മാത്രം 1.3 കിലോമീറ്റർ ദൂരം മെട്രോ സഞ്ചരിക്കും. വെള്ളത്തിലൂടെ പോകുന്ന ദുബായിലെ ആദ്യത്തെ മെട്രോ പാലവും ഇതായിരിക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ദുബായ് ക്രീക്ക് സ്റ്റേഷൻ പ്രത്യേക രൂപത്തിലാകും ഡിസൈൻ ചെയ്യുക. ഇതിനായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിസൈനർമാരായ സ്കിഡ്മോർ ഓവിങ്സ് ആൻഡ് മെറിലാണ് രൂപകൽപ്പനാ കരാർ നൽകിയിരിക്കുന്നത്.
ബുർജ് ഖലീഫ, ന്യൂയോർക്കിലെ ഒളിംപിക് ടവർ, ഷിക്കാഗോയിലെ സിയേഴ്സ് ടവർ എന്നിവ ഇവരാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ദുബായ് മെട്രോ ശൃംഖലയുടെ ഏറ്റവും വലിയ ട്രാൻസിഷനൽ സബ്‌വേ സ്റ്റേഷനും ബ്ലൂ ലൈനിൽ ഉൾപ്പെടുന്നു. ഇതിനു 44,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുണ്ട്. പ്രതിദിനം ഏകദേശം 3,50,000 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. ബ്ലൂ ലൈനിലെ 9 സ്റ്റേഷനുകൾ തൂണുകൾക്ക് മുകളിലാണെങ്കിൽ 5 എണ്ണം ഭൂമിക്ക് അടിയിലായിരിക്കും.