വീണ്ടും പ്രവാസികള്ക്കൊപ്പം നോമ്പ് തുറന്ന് യുഎഇ ഭരണാധികാരി; അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ്
അബുദാബി∙ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ ഇന്നലെ (ഞായർ) നോമ്പ് തുറക്കാൻ ഒത്തുകൂടിയവർക്ക് കൂടി അപൂർവാവസരം സമ്മാനിച്ചുകൊണ്ട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ 'ജനകീയ ഇഫ്താറി'നെത്തി. കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ പള്ളിയിലെത്തിയ പ്രസിഡൻ്റ് മലയാളികളുടെ തൊട്ടുമുൻപിലായാണ് ഇരുന്നത്.ഈ വീഡിയോകൾ പിന്നീട്

അബുദാബി ∙ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ ഇന്നലെ (ഞായർ) നോമ്പ് തുറക്കാൻ ഒത്തുകൂടിയവർക്ക് അപൂർവാവസരം സമ്മാനിച്ചുകൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് സായിദ് അൽ നഹ്യാൻ 'ജനകീയ ഇഫ്താറി'നെത്തി. കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ പള്ളിയിലെത്തിയ പ്രസിഡന്റ് മലയാളികളുടെ തൊട്ടുമുൻപിലായാണ് ഇരുന്നത്. ഈ വിഡിയോ പിന്നീട് വൈറലായിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ ഷെയ്ഖ് മുഹമ്മദ് അടുത്തു വന്നിരുന്നപ്പോൾ നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്ന പ്രവാസികൾ ഒട്ടും ആലോചിക്കാതെ മൊബൈൽ ഫോണെടുത്ത് അദ്ദേഹത്തെ പകർത്താൻ തുടങ്ങി. പ്രസിഡന്റ് ജനങ്ങൾക്കൊപ്പം ഇരുന്ന് നോമ്പുതുറന്നപ്പോൾ അത് പ്രവാസികൾക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു. വെള്ളം, ലബാൻ, ജ്യൂസുകൾ എന്നിവയ്‌ക്കൊപ്പം ബിരിയാണിയുമായിരുന്നു നോമ്പുതുറ വിഭവങ്ങൾ. പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നോമ്പുതുറയിൽ പങ്കെടുത്തു.
മഗ്‌രിബ് ബാങ്ക് വരെ അദ്ദേഹം ഉദ്യോഗസ്ഥരുമായി കുശലം പറഞ്ഞുകൊണ്ടിരുന്നു. അതിനു ശേഷം ഒരാളെ നോക്കി പുഞ്ചിരിച്ചു കൈവീശുന്നതും സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിൽ കാണാം. യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ കബറിടം സന്ദർശിച്ച് പ്രാർഥിക്കുന്നതും വിഡിയോയിൽ ഉണ്ട്. എളിമയുടെ പര്യായമായി അറിയപ്പെടുന്ന ഷെയ്ഖ് മുഹമ്മദ് ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ വിജയത്തെ അഭിനന്ദിക്കാൻ നേരിട്ട് വിളിക്കുന്നതും പതിവാണ്. 2023 ജൂലൈയിൽ ഒരു വില്ലയിൽ നിന്ന് പുറത്തേക്കു വന്ന ഷെയ്ഖ് മുഹമ്മദ് തന്റെ കാറിലേക്ക് പ്രവേശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന രണ്ട് പ്രവാസികളെ വിളിച്ച് അവരോടൊപ്പം ചിത്രമെടുത്തത് അന്ന് വൈറൽ വാർത്തയായിരുന്നു.