ടാക്സ് സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കി യുഎഇ; വേഗവും കൂടി
അബുദാബി ∙ ടാക്സ് സർട്ടിഫിക്കറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിച്ചും സേവനവും വിതരണവും വേഗത്തിലാക്കിയും യുഎഇ ഫെഡറൽ ടാക്‌സ് അതോറിറ്റി.സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകൾ ആറിൽനിന്ന് അഞ്ച് ആക്കിയും പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 12ൽ നിന്ന് എട്ട് ആക്കിയും കുറച്ചു. ഇതോടെ സേവനത്തിന് വേഗം കൂടി. കൂടാതെ

അബുദാബി ∙ ടാക്സ് സർട്ടിഫിക്കറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിച്ചും സേവനവും വിതരണവും വേഗത്തിലാക്കിയും യുഎഇ ഫെഡറൽ ടാക്‌സ് അതോറിറ്റി. സർട്ടിഫിക്കറ്റ് നൽകുന്നതിന് ആവശ്യമായ രേഖകൾ ആറിൽനിന്ന് അഞ്ച് ആക്കിയും പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 12ൽ നിന്ന് എട്ട് ആക്കിയും കുറച്ചു. ഇതോടെ സേവനത്തിന് വേഗം കൂടി. കൂടാതെ 2 സർവീസുകൾ കൂടി അതോറിറ്റി വേഗത്തിലാക്കി. സർവീസ് ലോഗിൻ ലിങ്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന് അതോറിറ്റിയുടെ വെബ് സൈറ്റിൽ സെർച്ച് ഫീച്ചർ സൗകര്യം വിപുലപ്പെടുത്തി. വിവിധ വകുപ്പുകൾ തമ്മിൽ ഓൺലൈൻ വഴി ബന്ധിപ്പിപ്പിച്ചതോടെ ഡേറ്റ വെരിഫിക്കേഷനും സുഗമമാക്കി.
യുഎഇ പാസുമായി സംയോജിപ്പിച്ച് ഒന്നിലധികം സർട്ടിഫിക്കറ്റ് പകർപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതാണ് അതോറിറ്റിയുടെ മറ്റൊരു പരിഷ്കാരം.
നടപടികൾ ലളിതമാക്കിയും വിവിധ സ്ഥാപനങ്ങളുടെ സംവിധാനങ്ങളുമായി സംയോജിപ്പിച്ചും ഇൻഷുറൻസ് ടാക്‌സ് സർട്ടിഫിക്കറ്റുകളുടെ പ്രക്രിയ നവീകരിച്ചതായി അതോറിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു. എക്‌സൈസ് ഗുഡ്‌സ് റജിസ്‌ട്രേഷൻ, യുഎഇ പൗരന്മാരുടെ നികുതി തിരിച്ചടവ് എന്നിവയാണ് പരിഷ്‌കരിച്ച മറ്റു രണ്ടു സേവനങ്ങൾ.
എക്‌സൈസ് ഗുഡ്‌സ് റജിസ്‌ട്രേഷൻ സമയവും ഡെലിവറി സമയവും അഞ്ചിൽനിന്ന് 2 മിനിറ്റാക്കി കുറച്ചു. സ്വദേശികൾ പുതിയ താമസകേന്ദ്രങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട നികുതി തിരിച്ചടവ് സേവനം 20 മിനിറ്റിൽ പൂർത്തിയാക്കാം. നടപടിക്രമങ്ങൾ ആറിൽനിന്ന് 5 ആക്കിയും പൂരിപ്പിക്കേണ്ടിരുന്ന 35 കോളങ്ങൾ 28 ആക്കി കുറച്ചതുമാണ് സേവന സമയം കുറയാൻ കാരണം. ഇത് ഉപഭോക്താക്കൾക്കും ആശ്വാസമായി.