യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ അവധി
ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി.
ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി.
ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി.
ദുബായ് ∙ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി. ഇൗ മാസം 8 മുതൽ 14 വരെയാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 15ന് സർക്കാർ ഓഫിസുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങും.
പ്രഖ്യാപിച്ച അവധിയോടൊപ്പം വാരാന്ത്യ ദിനങ്ങൾ കൂടി വരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും. പെരുന്നാളിന്റെ കൃത്യമായ തീയതി യുഎഇയുടെ ചന്ദ്രദർശന സമിതി സ്ഥിരീകരിക്കും.
സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് സാധാരണയായി ഫെഡറൽ ഗവൺമെന്റ് ഒരേപോലെ അവധിയാണ് നൽകുന്നത്.