വെടിക്കെട്ട്, സംഗീതക്കച്ചേരി, നാടകം; സൗദിയിൽ പെരുന്നാൾ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം തുടങ്ങി
റിയാദ് ∙ പെരുന്നാൾ വർണശബളമാക്കാൻ ഒരുങ്ങി സൗദി അറേബ്യ. രാജ്യമെങ്ങും പെരുന്നാൾ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം തകൃതി. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ്

റിയാദ് ∙ പെരുന്നാൾ വർണശബളമാക്കാൻ ഒരുങ്ങി സൗദി അറേബ്യ. രാജ്യമെങ്ങും പെരുന്നാൾ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം തകൃതി. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിന് രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽനിന്ന് നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക.
‘ഈദുൽ ഫിത്ർ 2024’ ആഘോഷം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് അതോറിറ്റി പുറത്തിറക്കി. വെടിക്കെട്ട്, സംഗീതക്കച്ചേരികൾ, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. https://t.co/NjW38iuUYz എന്ന ലിങ്ക് വഴി ഈദ് പരിപാടികളുടെ ബുക്ക്ലെറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഏപ്രിൽ 14ന് റിയാദ് ബോളിവാർഡ് സിറ്റിയിലെ മുഹമ്മദ് അൽ അലി തിയറ്ററിൽ ‘അയൽക്കാരൻ’ എന്ന നാടകം അരങ്ങേറും. ഏപ്രിൽ 13ന് ജിദ്ദയിലെ ബാറ്റർജി കോളജ് തിയറ്റർ ‘ദി റെഡ് ബോക്സ്’ എന്ന നാടകത്തിനും അരങ്ങാവും. 14ന് ദമ്മാമിലെ അൽഅസല തിയറ്ററിൽ ‘ജിന്നിന്റെ കല്യാണം’ എന്ന നാടകം അരങ്ങേറും.
കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എട്ട് സംഗീതക്കച്ചേരികൾ നടക്കും. റിയാദ് ബോളിവാർഡ് സിറ്റി ഈദ് ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ട് വരെയും ബോളിവാർഡ് വേൾഡ് വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയും സന്ദർശകരെ സ്വീകരിക്കും.
റിയാദ് ദറഇയയിലെ ‘വയാ റിയാദ്’ പാർക്കിൽ രാത്രി എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ‘ജിദ്ദ പ്രൊമെനേഡിലെ മികച്ച അവധിദിനങ്ങൾ’ എന്ന ശീർഷകത്തിൽ 10 ദിവസം ജിദ്ദ പ്രൊമെനേഡിൽ ഈദ് പരിപാടികൾ നടക്കും.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ ചെറിയ പെരുന്നാൾ അവധിയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.
ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.