ദുബായ് ∙ ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ഷോപ്പിങ്, വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജ് പെരുന്നാളാഘോഷത്തിന് അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങി. റമസാൻ സമാപിക്കുകയും പെരുന്നാളിൻ്റെ ആഹ്ളാദകരമായ ചൈതന്യം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുമ്പോൾ ആഗോളഗ്രാമം ആവേശവും അത്ഭുതവും പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ഷോപ്പിങ്, വിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജ് പെരുന്നാളാഘോഷത്തിന് അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങി. റമസാൻ സമാപിക്കുകയും പെരുന്നാളിൻ്റെ ആഹ്ളാദകരമായ ചൈതന്യം അന്തരീക്ഷത്തിൽ നിറയുകയും ചെയ്യുമ്പോൾ ആഗോളഗ്രാമം ആവേശവും അത്ഭുതവും പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിക്കുന്ന പരിപാടികളും കാഴ്ചകളുമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ അതിഥികളുടെയും ഹൃദയം നിറയ്ക്കുന്ന, ആകർഷകമായ അന്തരീക്ഷത്തിലേയ്ക്ക് എല്ലാവരേയും ക്ഷണിക്കുന്നു.

സീസൺ 28 ഇൗ മാസം 28ന് അവസാനിക്കാനിരിക്കെ സന്ദർശകർക്ക് ലഭിക്കുന്ന സവിശേഷ ആഘോഷമായിരിക്കും ഇത്. ഈദ് വണ്ടർ സൂഖിലൂടെ സാംസ്കാരിക യാത്ര ആരംഭിച്ച് അവിടെ നിന്ന് പെരുന്നാൾ സമ്മാനങ്ങളും സുവനീറുകളും വാങ്ങാം. പുരാവസ്തുക്കൾ, കരകൗശലവസ്തുക്കൾ അങ്ങനെ പലതും ഇവിടെ ലഭ്യമാണ്. ഭക്ഷണ പ്രേമികൾക്ക് ആസ്വദിക്കാനുള്ള  250 ലേറെ റസ്റ്ററൻ്റുകൾ, കിയോസ്കുകൾ, ഫൂഡ് ട്രക്കുകൾ, കഫേകൾ എന്നിവ ഇവിടെയുണ്ട്. രാത്രി 9ന് ഗംഭീരമായ ദൈനംദിന സംഗീത പരിപാടികളും വെടിക്കെട്ടുകളും അരങ്ങേറും. പാർക്കിന് ചുറ്റുമുള്ള സാംസ്കാരിക, വിനോദ പ്രദർശനങ്ങൾ മികച്ച കാഴ്ചയായിരിക്കും. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ഇവിടുത്തെ നിമിഷങ്ങൾ പകർത്താം. 

ADVERTISEMENT

പെരുന്നാൾ ആഘോഷം ഒന്നുകൂടി പൊലിമയാക്കണം എന്നാഗ്രഹിക്കുന്നവർക്ക്, കാർണവൽ സന്ദർശനം നിർബന്ധമാണ്. 195-ൽ കൂടുതൽ റൈഡുകൾ, ഗെയിമുകൾ, ആർക്കേഡ് ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അടിച്ചുപൊളിക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. കൂടാതെ, ഏറ്റവും പുതിയ മിനി വേൾഡ്, ആകർഷണമായ നിയോൺ ഗാലക്‌സി എക്‌സ് സന്ദർശിക്കാം. വിനോദം വാഗ്ദാനം ചെയ്യുന്ന ചലഞ്ച് സോൺ  6 വയസും അതിൽ കൂടുതലുമുള്ളവർക്ക് ആവേശം പകരും.

∙ പെരുന്നാൾ സമയക്രമം
അവധി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെ.

English Summary:

Eid Celebrations at Global Village