മസ്‌കത്ത് ∙ സുല്‍ത്താനേറ്റിനെയും ഗള്‍ഫിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി പത്ത് കുരുന്നുകളുടെ ദാരുണാന്ത്യം. അല്‍ മുദൈബി വിലായതിലെ സമദ് അല്‍ ശാന്‍ നിയാബതിലുള്ള വാദി മുറിച്ചുകടക്കവെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയാണ് കുട്ടികള്‍ മരിച്ചത്. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വ്യാപക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ സുല്‍ത്താനേറ്റിനെയും ഗള്‍ഫിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി പത്ത് കുരുന്നുകളുടെ ദാരുണാന്ത്യം. അല്‍ മുദൈബി വിലായതിലെ സമദ് അല്‍ ശാന്‍ നിയാബതിലുള്ള വാദി മുറിച്ചുകടക്കവെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയാണ് കുട്ടികള്‍ മരിച്ചത്. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.  തിരച്ചിലില്‍ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷിച്ചു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അല്‍ ഹവാരി സ്‌കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.

കനത്ത മഴയെ തുടര്‍ന്ന് മകനെ കൂട്ടിക്കൊണ്ടുപോകാന്‍ യൂനുസ് അല്‍ അബ്ദലി എന്ന രക്ഷിതാവ് എത്തുകയും മകന്റെ സഹപാഠികളായ 12 പേരെ വാഹനത്തില്‍ കയറ്റുകയുമായിരുന്നു. വാഹനം സുരക്ഷിതമായി വാദി മുറിച്ചുകടക്കുമെന്ന നിഗമനത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ വാഹനം  . ശക്തമായ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവറും ഒരു കുട്ടിയും 600 മീറ്റര്‍ അകലേക്ക് ഒഴുകിപ്പോയെങ്കിലും ഇവരെ പൊലീസ് രക്ഷിച്ച് ഇബ്‌റ ആശുപത്രിയിലേക്ക് മാറ്റി. ഒഴുകിപ്പോയ മറ്റ് രണ്ട് കുട്ടികളെ നാട്ടുകാരും രക്ഷിച്ചു.

ADVERTISEMENT

ഒൻപത് കുട്ടികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയും ഒരു കുട്ടിയുടേത് ഇന്നലെയുമാണ് ലഭിച്ചത്. രക്ഷപ്പെട്ട ഡ്രൈവറും വിദ്യാര്‍ഥിയും ചികിത്സയിലാണ്. അഹ്മദ്, മഹുമ്മദ്, അബ്ദുല്ല, റാഇദ്, ബസ്സം, അല്‍ മുതാസ്, കഹ്ലന്‍, യഹ്യ, യാസര്‍, മുഹമ്മദ് എന്നിവരാണ് മരിച്ച കുട്ടികൾ. സാമൂഹിക മാധ്യമങ്ങളിലൊന്നടങ്കം ചിരി പൊഴിക്കുന്ന കുരുന്നുകളുടെ ഫോട്ടോകളും, രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അധ്യാപകര്‍ക്കും സഹിക്കാനുള്ള കഴിവ് നല്‍കണേയുന്നുള്ള പ്രാര്‍ഥനകളും നിറയുകയാണ്.

English Summary:

10 Children Died when Their Vehicle was Swept Away by the Flood