ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി

ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനം റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ല. ഷാർജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകള്‍ക്കകത്തേയ്ക്ക് മഴവെള്ളം എത്തിയതിനാൽ അടച്ചിടേണ്ടിവന്നു. 

രാജ്യത്ത് ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ യുഎഇ അധികൃതർ അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സുരക്ഷാ അലേർട്ടിൽ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിന് പുറത്തിറങ്ങാവൂ എന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അതോറിറ്റി അറിയിച്ചു. അതേസമയം, രാജ്യത്തെ സ്കൂളുകളെല്ലാം ഓൺലൈൻ പഠനമാണ് നടന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശവുമുണ്ടായി. എന്നാൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പലർക്കും ജോലിക്ക് പോകേണ്ടി വന്നു. പലിയിടത്തും മഴവെള്ളം കെട്ടിനിന്ന റോഡുകളിലൂടെ വാഹനങ്ങൾക്ക് പോകാനാകാത്തതിനാൽ പാതിവഴിയിൽ യാത്ര തടസ്സപ്പെട്ടു.

ADVERTISEMENT

∙ റാസൽഖൈമയിലും അൽ െഎനിലും മണ്ണിടിച്ചിൽ

ഷാർജയിലെ സൂപ്പർമാർക്കറ്റില്‍ വെള്ളം കയറിയപ്പോൾ. ചിത്രം: സിറാജ് വി.പി.കീഴ്മാടം.

കനത്ത മഴയിൽ റാസൽഖൈമയിലെ അൽ ഷുഹാദ (രക്തസാക്ഷി) സ്ട്രീറ്റ്  തകർന്നു. ഇതിനെത്തുടർന്ന് പ്രദേശം പൊലീസ് നിയന്ത്രണത്തിലായി.  രാവിലെ എമിറേറ്റ്‌സ് റോഡിലേക്ക് പോകുന്ന തെരുവിന്റെ വശത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ആർക്കും പരുക്കില്ല. മണ്ണിടിച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും റാസൽഖൈമ പൊലീസ് അഭ്യർഥിച്ചു.  

ദുബായ് മുഹൈസിന4ലെ റോഡുകളിൽ മഴവെള്ളം നിറഞ്ഞപ്പോൾ. ചിത്രം: ഫിറോസ് ഖാൻ.
ADVERTISEMENT

അതേസമയം, രാത്രിയിൽ പെയ്ത കനത്ത മഴയിൽ അൽഐനിലെ  ചില റോഡുകളും തകർന്നു. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. അൽ ഖൂ പ്രദേശത്ത്  റോഡ് തകർന്നതുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. റോഡുകളിൽ ആഴത്തിലുള്ള കുഴികളുണ്ടാവുകയും അതിലൊന്നിൽ കാർ വീഴുകയും ചെയ്തു.  നഗരത്തിൽ അസാധാരണമായ വലിപ്പമുള്ള ആലിപ്പഴ വർഷവും അനുഭവപ്പെട്ടു.

ഷാർജയിലെ മഴക്കാഴ്ച. ചിത്രം : സിറാജ് വി.പി.കീഴ്മാടം.

അൽ ഐനിലെ അൽ ക്വാ മേഖലയിലും വൻ മണ്ണിടിച്ചിലുണ്ടായി. റോഡരികില്‍ ഭീമാകാരമായ ഗർത്തവുമുണ്ടായി. കനത്ത മഴയിൽ വാദികൾ (തടാകങ്ങൾ) കവിഞ്ഞൊഴുകുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. ഇതുമൂലം ഇൗ പ്രദേശത്തെ ഗതാഗതം താറുമാറായി. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വേണം പ്രദേശത്ത് സഞ്ചരിക്കാനെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൈപ്പത്തിയുടെ വലിപ്പമുള്ള ആലിപ്പഴ വർഷമായിരുന്നു ഇവിടെയുണ്ടായത്. ഇതിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നത് ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.  

ഷാർജയിലെ മഴക്കാഴ്ച. ചിത്രം : സിറാജ് വി.പി.കീഴ്മാടം.
ADVERTISEMENT

എമിറേറ്റിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്  മഴവെള്ളം നീക്കം ചെയ്യുന്നത് പൂർത്തിയാക്കുന്നത് വരെ എക്സിറ്റ് 129-ന് താഴെയുള്ള പാലം താൽക്കാലികമായി അടച്ചിട്ടെന്നും റോഡ് ഉപയോഗിക്കുന്നവർ മറ്റു വഴി സ്വീകരിക്കണമെന്നും റാക് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 9ന്  രാത്രിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് റാസൽഖൈമയിലെ റോഡ് തകർന്നിരുന്നു.  

ഷാർജ അൽ സാഹിയയിലെ റോഡിൽ കുടുങ്ങിയ തൊഴിലാളികളുടെ മിനി ബസ് തള്ളിമാറ്റുന്നു. ചിത്രം : മനോരമ.

∙ 17 വിമാനങ്ങൾ റദ്ദാക്കി
നിലവിലെ കാലാവസ്ഥയെ തുടർന്ന് ഇന്ന് (ചൊവ്വ) 17 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും  കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്.
∙ അസ്ഥിര കാലാവസ്ഥ തുടരും
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇ‌ടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകും. അസ്ഥിരമായ കാലാവസ്ഥ ബുധനാഴ്ച ക്രമേണ ദുർബലമാകും. അതേസമയം, മിക്ക എമിറേറ്റുകളിലും റോഡുകളിലെ മഴവെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തി അധികൃതർ രാവിലെ തന്നെ ആരംഭിച്ചു.

English Summary:

Heavy Rains, Hail Batter UAE; Landslides cause Two Roads to Collapse in Northern Emirates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT