ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്‌സിബിഷൻ ഏപ്രിൽ 24 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ
യുഎഇയിലെ ഏറ്റവും മികച്ച വിദ്യാർഥി റിക്രൂട്ട്‌മെന്റ് എക്‌സിബിഷനായ ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്‌സിബിഷൻ (GETEX) 2024 ഏപ്രിൽ 24 മുതൽ 26 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. വിദ്യാഭ്യാസ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. എഐ,

യുഎഇയിലെ ഏറ്റവും മികച്ച വിദ്യാർഥി റിക്രൂട്ട്‌മെന്റ് എക്‌സിബിഷനായ ഗ്ലോബൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് എക്‌സിബിഷൻ (GETEX) 2024 ഏപ്രിൽ 24 മുതൽ 26 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. വിദ്യാഭ്യാസ മേഖലയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്. എഐ, സസ്റ്റൈയ്നബിലിറ്റി, നേതൃത്വം തുടങ്ങിയ വിഷയങ്ങൾ പ്രത്യേകമായി പരിഗണിച്ച്, സാങ്കേതിക പുരോഗതി, ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമുള്ള പുരോഗതി, ഭാവിയിലെ കരിയർ പാതകൾ എന്നിവയ്ക്കാണ് ഇത്തവണ എക്‌സിബിഷൻ ഊന്നൽ നൽകിയിരിക്കുന്നത്.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി എക്സിബിഷൻ നടക്കുന്നത്. നിരവധി രാജ്യാന്തര സർവകലാശാലകള്‍ പങ്കെടുക്കും. ഈ സ്ഥാപനങ്ങൾ വിദ്യാർഥികളുമായി ഇടപഴകുന്നതിലും അതോടൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിദ്യാഭ്യാസ കേന്ദ്രമായ യുഎഇയിൽ പ്രാദേശികമായി ചുവടുറപ്പിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിലും തത്പരരാണ്.
യുഎസ്, ഇന്ത്യ, യുകെ, റഷ്യ, ചൈന, തുർക്കി, മലേഷ്യ, ജർമനി, കാനഡ, സ്പെയിൻ, ഫ്രാൻസ്, ഹംഗറി എന്നിവയുൾപ്പെടെ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്സിബിഷനിൽ പങ്കെടുക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രമുഖ വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് ഏജൻസികളുമായി സംവദിക്കാനും അവസരം ഉണ്ട്. ലോകമെമ്പാടുമുള്ള പരമ്പരാഗതവും നൂതനവുമായ കോഴ്സുകൾ പരിചയപ്പെടാനും അവസരം ലഭിക്കും.
തത്സമയ സെമിനാറുകളും മറ്റ് പ്രവർത്തനങ്ങളും ഉപയോഗിച്ച്, വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസവും പ്രഫഷനൽ മികവും നേടൻ പ്രാപ്തരാക്കുന്നതിലൂടെ അവര്‍ക്ക് നൂതന സാധ്യതകൾ വാഗ്ദാനം ചെയ്യാൻ GETEX 2024 ഒരുങ്ങുന്നു. പ്രവേശനം സൗജന്യമാണ്. റജിസ്റ്റർ ചെയ്യാൻ: https://mygetex.com/visitor-registration/