ഖത്തറിന്റെ 2023-24 കപ്പല്‍ ടൂറിസം സീസണിന് വിജയകരമായ പരിസമാപ്തി
ദോഹ ∙ ഖത്തറിന്റെ 2023-24 കപ്പല്‍ ടൂറിസം സീസണിന് വിജയകരമായ പരിസമാപ്തി. രാജ്യത്തിന്റെ കാഴ്ചകളിലേക്ക് 73 ആഡംബര കപ്പലുകളിലായി എത്തിയത് 3,78,677 സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന 38 ശതമാനം. ഖത്തര്‍ തുറമുഖ കമ്പനിയായ മവാനി ഖത്തര്‍ ആണ് ഇത്തവണത്തെ സീസണിലേക്ക് എത്തിയ

ദോഹ ∙ ഖത്തറിന്റെ 2023-24 കപ്പല്‍ ടൂറിസം സീസണിന് വിജയകരമായ പരിസമാപ്തി. രാജ്യത്തിന്റെ കാഴ്ചകളിലേക്ക് 73 ആഡംബര കപ്പലുകളിലായി എത്തിയത് 3,78,677 സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന 38 ശതമാനം.
ഖത്തര്‍ തുറമുഖ കമ്പനിയായ മവാനി ഖത്തര്‍ ആണ് ഇത്തവണത്തെ സീസണിലേക്ക് എത്തിയ കപ്പല്‍ സഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. യാത്രക്കാരുടെ എണ്ണം മുന്‍ സീസണിനെ അപേക്ഷിച്ച് 38 ശതമാനം ഉയര്‍ന്നപ്പോള്‍ കപ്പലുകളുടെ എണ്ണത്തില്‍ 33 ശതമാനമാണ് വര്‍ധന. എംഎസ്‌സിയുടെ ഏറ്റവും വലിയ വേള്‍ഡ് യൂറോപ്പ മുതല്‍ ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനികളുടെ അത്യാധുനിക ആഡംബര കപ്പലുകളാണ് യാത്രക്കാരുമായി ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. 2022-23 സീസണില്‍ 2,73,666 യാത്രക്കാരാണ് 55 കപ്പലുകളിലായി എത്തിയത്.
ഇത്തവണ 79 കപ്പലുകളിലായി 3,50,000 യാത്രക്കാര്‍ എത്തുമെന്നാണ് നേരത്തെ ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ചതെങ്കിലും അധികൃതരുടെ പ്രതീക്ഷയ്ക്കപ്പുറം മികച്ച വിജയമാണ് കപ്പല്‍ ടൂറിസം സീസണ്‍ സമ്മാനിച്ചത്. ദോഹ തുറമുഖത്ത് എത്തിയ കപ്പലുകളിലെ യാത്രക്കാരെ പരമ്പരാഗത ശൈലിയിലാണ് സ്വീകരിച്ചിരുന്നത്. ആഗോള തലത്തിലുള്ള സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ നിരവധി വിനോദ, സാംസ്‌കാരിക പരിപാടികളും കാഴ്ചകളുമാണ് ടൂറിസം അധികൃതര്‍ ഒരുക്കിയിരുന്നത്. രാജ്യത്തിന്റെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയാണ് സീസണ്‍ സമാപിച്ചത്.