അബുദാബി ∙ അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ഇന്നു വിശ്വാസികൾക്കായി തുറക്കും. വൈകിട്ട് 3.15ന് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ ചടങ്ങ് പൂർത്തിയാക്കി ദേവാലയം നാടിനു സമർപ്പിക്കും. ഇടവക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബിയിലെ ആദ്യത്തെ സിഎസ്ഐ ദേവാലയം (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) ഇന്നു വിശ്വാസികൾക്കായി തുറക്കും. വൈകിട്ട് 3.15ന് നടക്കുന്ന പ്രദക്ഷിണത്തിനു ശേഷം സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ  ചടങ്ങ് പൂർത്തിയാക്കി ദേവാലയം നാടിനു സമർപ്പിക്കും. 

ഇടവക വികാരി റവ. ലാൽജി എം.ഫിലിപ് സഹകാർമികനാകും. 6.45ന് നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക വികസന വിഭാഗം പ്രതിനിധികൾക്കു പുറമെ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണ് പ്രവേശനം. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും. അബുദാബി അബൂമുറൈഖയിലെ കൾചറൽ ഡിസ്ട്രിക്ടിൽ ബിഎപിഎസ് ഹിന്ദു മന്ദിറിന് സമീപമാണ് ദേവാലയം. അകത്തും വശങ്ങളിലുമായി മൊത്തം 900 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9.30നാണ് കുർബാന. 

ADVERTISEMENT

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  അനുവദിച്ച 4.37 ഏക്കർ സ്ഥലത്ത് 12,000 ചതുരശ്ര അടി വിസ്തീർണത്തിൽ 1.1 കോടി ദിർഹം ചെലവിലാണ് ദേവാലയം നിർമിച്ചത്. 2019 ഡിസംബർ 7നായിരുന്നു ശിലാസ്ഥാപനം. ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശിക്കാം.

English Summary:

CSI church to open in Abu Dhabi on Sunday