പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ്

പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  പഠനത്തിനായി ഏത് സർവകലാശാല തിരഞ്ഞെടുക്കണം എന്നതൊരു വലിയ കടമ്പയാണ്. നിങ്ങളുടെ ആ പ്രയത്നത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ, എളുപ്പത്തിൽ പ്രാപ്യവും അനുയോജ്യവുമായ അക്കാദമിക അനുഭവം വിദ്യാർഥികൾക്ക് നൽകാനുള്ള നിരന്തര ശ്രമത്തിലാണ് ദുബായ് മർഡോക് സർവകലാശാല. 2023ലെ മികച്ച 100 യങ് യൂണിവേഴ്സിറ്റികളുടെ ടൈംസ് പട്ടികയിൽ ഇടം നേടുകയും‌ 2021–22ലെ കെഎച്ച്ഡിഎ (നോളജ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി) യുടെ ഫൈവ് സ്റ്റാർ റേറ്റിങ് നേടുകയും ചെയ്ത സ്ഥാപനമാണ് ദുബായ് മർഡോക് സർവകലാശാല. വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും ആഗോള സമൂഹത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് മെച്ചപ്പെട്ടതും സുസ്ഥിരമായതുമായ ഭാവി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായി ഉന്നത നിലവാരത്തിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസത്തിൽ മർഡോക്ക് സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ദുബായ് നോളജ് സിറ്റിയിലെ മർഡോക്ക് സർവകലാശാല ക്യാംപസിൽ നാളെയുടെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികള സുസജ്ജരാക്കുന്ന തരത്തിൽ സൂക്ഷ്മതയോടെ രൂപകൽപന ചെയ്ത ആഗോള അംഗീകാരമുള്ള വിവിധ കോഴ്സുകൾ നിങ്ങളെ കാത്തിരിക്കുന്നു.

ADVERTISEMENT

ദുബായ് മർഡോക്ക് സർവകലാശാലയിലൂടെ നിങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാം, ഈ മൂന്ന് മാർഗങ്ങളിലൂടെ : 

1) അനുയോജ്യമായ പഠന ഓപ്ഷനുകൾ
ദുബായ് മർഡോക്ക് സർവകലാശാലയിൽ മേയ്, സെപ്റ്റംബർ, ജനുവരി മാസങ്ങളിലായി മൂന്ന് തവണ അഡ്മിഷൻ നടക്കുന്നു. സർവകലാശാലയിൽ വീണ്ടും സമയം പാഴാക്കാതെ പെട്ടെന്ന് തൊഴിൽ ജീവിതം ആരംഭിക്കാനും മത്സരാധിഷ്ഠിത തൊഴിൽവിപണിയിൽ മുന്നിട്ടുനിൽക്കാനുമായി ‘ഡബിൾ മേജർ‘ ഓപ്ഷൻ ദുബായ് മർഡോക്ക് സർവകലാശാല ഒരുക്കുന്നു. പോക്കറ്റ് കീറാതെ, പഠന കാലയളവ് നീളാതെ, വിദ്യാർഥികളുടെ വൈവിധ്യ താൽപ്പര്യങ്ങൾ പിന്തുടരാൻ ഡബിൾ മേജർ സൗകര്യം വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

ADVERTISEMENT

‘അധികചെലവില്ലാതെ ഡബിൾ മേജർ പൂർത്തിയാക്കി എന്നതാണ് എന്റെ അക്കാദമിക് കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്. എന്റെ പ്രൊഫഷണൽ, വ്യക്തി ജീവിതത്തിലുടനീളം ഗുണം ചെയ്യുന്ന സമ്പന്നമായ അനുഭവ പരിജ്ഞാനമാണ് ദുബായ് മർഡോക്ക് സർവകലാശാലയുടെ ഡബിൾ മേജർ പ്രോഗ്രാം സമ്മാനിച്ചത്’– സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിങ് ബിരുദധാരിയായ ആസ്ത ചൗരാസ്യ പറയുന്നു. ‌ലളിതമായ അപേക്ഷാ നടപടികളിലൂടെ, അധികസമയമോ ചെലവോ കൂടാതെ രണ്ട് മേജർ വിഷയങ്ങൾ തിരഞ്ഞെടുത്ത് തങ്ങൾക്ക് അനുയോജ്യമായ ഡിഗ്രി നേടാൻ വിദ്യാർഥികൾക്കാകും.

2) താങ്ങാനാകുന്ന ട്യൂഷൻ ഫീസ്
വിദ്യാർഥികൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കാനും സ്വപ്നങ്ങളിലേക്കുള്ള നിങ്ങളുടെ യാത്രയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്താനുമായി മർഡോക്ക് സർവകലാശാല വിവിധ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്നു. അക്കാദമിക് മികവിനുള്ള സ്കോളർഷിപ്പുകൾ കൂടാതെ പ്രവേശന പരീക്ഷകൾക്കും മറ്റുമുള്ള തയ്യാറെടുപ്പിനുള്ള പാത്ത് വേ കോഴ്സുകൾക്ക് 50 % സ്കോളർഷിപ്പും ലഭ്യമാണ്. അത് കൂടാതെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രവേശനം നേടുന്നവർക്ക് ട്യൂഷൻ ഫീസിൽ 20% ഇളവ് അനുവദിക്കും.

ADVERTISEMENT

3) മികച്ച ഭാവിയിലേക്ക് ഉറച്ച പാത
വിദ്യാർഥികൾക്കായി ഉന്നതനിലവാരത്തിലുള്ള ആഗോള വിദ്യാഭ്യാസത്തിനുള്ള പിന്തുണയും സൗകര്യങ്ങളും ദുബായ് മർഡോക്ക് സർവകലാശാല ഉറപ്പാക്കുന്നു. അതുകൂടാതെ ആഗോളതലത്തിലെ മർഡോക്കിന്റെ പൂർവവിദ്യാർഥികളുടെയും ബിസിനസ് പങ്കാളികളുടെയും കൂട്ടായ്മയിലൂടെ ദുബായിലും ഓസ്ട്രേലിയയിലും മികച്ച പ്രൊഫഷണൽ ശൃംഖലകൾ വളർത്തിയെടുക്കാൻ വിദ്യാർഥികൾക്ക് അവസരം.

പാത്ത് വേ (പരിശീലന) പ്രോഗ്രാമുകളിൽനിന്ന് ബിരുദ കോഴ്സുകളിലേക്ക് ചിട്ടയായി രൂപപ്പെടുത്തിയിട്ടുള്ള പാഠ്യപദ്ധതി വേഗത്തിൽ ജോലി നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. അതിനുപരിയായി, ആഗോളതലത്തിൽ അംഗീകാരമുള്ള ഓസ്ട്രേലിയൻ ബിരുദവും പെർത്തിലെയോ സിങ്കപ്പൂരിലെയോ ക്യാംപസുകളിലേക്ക് മാറാനുള്ള സൗകര്യവും നിങ്ങളുടെ കരിയർ സ്വപ്നങ്ങളെ വീണ്ടും തിളക്കമുള്ളതാക്കും. രാജ്യാന്തര നിലവാരമുള്ള ഫാക്കൽറ്റികളും വിദ്യാർഥികൾക്ക് എല്ലാ പിന്തുണയും നൽകാൻ സുസജ്ജരായ ജീവനക്കാരുമായി വൈവിധ്യവും ചലനാത്മകവുമായ പഠനാന്തരീക്ഷം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. അപ്പോഴിനി എന്തിന് കാത്തിരിക്കണം? ഈ മേയിൽ ഞങ്ങൾക്കൊപ്പം ചേരൂ... ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നിങ്ങളുടെ മാർഗം മർഡോക്ക് സർവകലാശാലയിലൂെടയാകട്ടെ..

English Summary:

Study Abroad at Murdoch University In Dubai