ദോഹ. എഎഫ്‌സി അണ്ടര്‍23 ഏഷ്യന്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച. ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ജപ്പാനും ഉസ്‌ബെക്കിസ്ഥാനും തമ്മില്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് പ്രാദേശിക സമയം 6.30നാണ് ഫൈനല്‍ മത്സരം നടക്കുക. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്‌സിലേക്ക് യോഗ്യത സ്വന്തമാക്കിയാണ് ഇരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ. എഎഫ്‌സി അണ്ടര്‍23 ഏഷ്യന്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച. ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ജപ്പാനും ഉസ്‌ബെക്കിസ്ഥാനും തമ്മില്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് പ്രാദേശിക സമയം 6.30നാണ് ഫൈനല്‍ മത്സരം നടക്കുക. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്‌സിലേക്ക് യോഗ്യത സ്വന്തമാക്കിയാണ് ഇരു ടീമുകളും നാളെ അങ്കത്തിന് ഇറങ്ങുന്നത്. 

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ഇന്തോനീഷ്യയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തി ഉസ്‌ബെക്കിസ്ഥാനും ഇറാഖിനെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്‍പിച്ച് ജപ്പാനും ഫൈനലില്‍ എത്തുകയായിരുന്നു. 

ADVERTISEMENT

ഏപ്രില്‍ 15നാണ് ആറാമത് എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ഖത്തറിലെ ജാസിം ബിന്‍ ഹമദ്, അബ്ദുല്ല ബിന്‍ ഖലീഫ, ഫിഫ ലോകകപ്പ് വേദികളായ അല്‍ ജനൗബ്, ഖലീഫ ഇന്റര്‍നാഷനല്‍ എന്നീ 4 സ്റ്റേഡിയങ്ങളിലായി തുടക്കമായത്. ഇതാദ്യമായാണ് എഎഫ്‌സിയുടെ അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ ഫിഫ ലോകകപ്പ് വേദികളില്‍ നടന്നത്. 2016ന് ശേഷം ഇതു രണ്ടാം തവണയാണ് എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. ഏഷ്യയിലെ അണ്ടര്‍ 23 വിഭാഗത്തിലെ മുന്‍നിരക്കാരായ 16 ടീമുകളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ടൂര്‍ണമെന്റിലെ ആദ്യ 3 സ്ഥാനക്കാര്‍ 2024 പാരീസ് ഒളിംപിക്‌സിലേയ്ക്ക് നേരിട്ട് യോഗ്യത നേടി കഴിഞ്ഞു.