ഇന്ത്യക്കാർക്ക് ഇഷ്ടം ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറെയും ആഗ്രഹിക്കുന്നത് വാരാന്ത്യ യാത്രകളാണെന്ന് ഇന്ത്യൻ ട്രാവലർ ബിഹേവിയർ ആൻഡ് ഇൻസൈറ്റ്സ് റിപ്പോർട്ട്. വിനോദയാത്രയ്ക്കു പണം ചെലവഴിക്കുന്നതിൽ ഇന്ത്യക്കാർ ധാരാളിത്തം കാട്ടാറില്ല. വിനോദയാത്ര ചെയ്യുന്നവരിൽ 79% പേരും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറെയും ആഗ്രഹിക്കുന്നത് വാരാന്ത്യ യാത്രകളാണെന്ന് ഇന്ത്യൻ ട്രാവലർ ബിഹേവിയർ ആൻഡ് ഇൻസൈറ്റ്സ് റിപ്പോർട്ട്. വിനോദയാത്രയ്ക്കു പണം ചെലവഴിക്കുന്നതിൽ ഇന്ത്യക്കാർ ധാരാളിത്തം കാട്ടാറില്ല. വിനോദയാത്ര ചെയ്യുന്നവരിൽ 79% പേരും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കഴിഞ്ഞ വർഷം വിദേശരാജ്യങ്ങളിലേക്കു യാത്ര ചെയ്തവരിൽ 84% പേരും ആദ്യമായി രാജ്യാന്തര യാത്ര നടത്തിയവരാണ്. തായ്‌ലൻഡ്, യുഎഇ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് ഇവർ യാത്ര ചെയ്തത്.
കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയാണ് ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കാൻ ആകർഷിച്ച ഘടകങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ വിഭവശേഷി സംബന്ധിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടത്തിയ ചർച്ചയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇന്ത്യൻ സഞ്ചാരികളിൽ 69% പേരും യാത്ര മുൻകൂട്ടി പ്ലാൻ ചെയ്ത് വിമാനം ബുക്ക് ചെയ്യുന്നവരാണ്. ഡിജിറ്റൽ സാക്ഷരത കൂടുതലായതിനാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ബുക്കിങ്ങിൽ വൻ കുതിപ്പാണ് ഇന്ത്യയിലുള്ളത്. മധ്യപൂർവദേശരാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും ഇന്ത്യയിലെ ട്രാവൽ ഏജൻസികളും സഹകരിച്ച് മികച്ച പാക്കേജുകൾ നൽകേണ്ട കാലമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.